EntreprenuershipSuccess Story

നിര്‍മിതികള്‍ പറയുന്ന വിജയഗാഥ

ലയ രാജന്‍

കെട്ടിടനിര്‍മാണ മേഖല എപ്പോഴും മികവിന് വേണ്ടിയുള്ള മത്സരത്തിലാണ്. വിട്ടുവീഴ്ച തീരെയില്ലാത്ത ഈ മത്സരരംഗത്ത് എഎഡി ഫ്‌ളെയിംസ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് കഴിഞ്ഞ കുറച്ചേറെ കാലമായി കയ്യാളുന്നത് സമാനതകളില്ലാത്ത വിജയഗാഥയാണ്. അതിന്റെ പ്രധാന കാരണം, ഓരോ വര്‍ക്കിലും കസ്റ്റമേഴ്‌സിന്റെ ഭാഗത്തുനിന്ന് ചിന്തിക്കുകയും അവര്‍ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചു പൂര്‍ണമായും കസ്റ്റമൈസ്ഡ് വര്‍ക്കായാണ് aadflames Builders & Developers ന്റെ ഓരോ പ്രോജക്റ്റും പൂര്‍ണതയില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ഓരോ കസ്റ്റമേഴ്‌സിനും മറ്റേതൊരു സ്ഥാപനത്തെക്കാളും aadflames Builders & Developers മായുള്ള ബന്ധത്തിന് വിശ്വാസത്തില്‍ ഉറപ്പിച്ച ദൃഢതയും ആഴവും കൂടുതലാണ്.

സുഹൃത്തുക്കളായ അഭിലാഷും സന്തോഷും ചേര്‍ന്ന് അഞ്ചു വര്‍ഷം മുന്‍പ് ആരംഭിച്ച എഎഡി ഫ്‌ളെയിംസ്, വളരെവേഗം തന്നെ ഈ രംഗത്തെ ഏറ്റവും വിശ്വസനീയമായ പേരുകളിലൊന്നായി മാറുകയായിരുന്നു. കഠിനാധ്വാനത്തിലും ആത്മവിശ്വാസത്തിലും മാത്രമൂന്നി അവര്‍ ആരംഭിച്ച യാത്ര ഇന്നെത്തിനില്‍ക്കുന്നത് കൂട്ടായ പരിശ്രമത്തിലൂടെയും തികഞ്ഞ അര്‍പ്പണബോധത്തിലൂടെയും എത്ര ദുഷ്‌കരമായ വഴികളും മറികടന്ന് ചെന്നെത്താവുന്ന വിജയത്തിന്റെ മുറ്റത്താണ്.

മിഡില്‍ ഈസ്റ്റില്‍ ഏകദേശം പത്തു വര്‍ഷത്തോളം ഒരുമിച്ചു ജോലി ചെയ്ത ശേഷമാണ് സ്വന്തമായി ഒരു സംരംഭം എന്ന ചിന്തയിലേക്ക് അഭിലാഷും സന്തോഷുമെത്തുന്നത്. അവരുടെ പ്രവര്‍ത്തനപരമായ ധാര്‍മികത രൂപപ്പെടുന്നതിനും കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഈ പ്രവാസ കാലഘട്ടം വളരെയധികം സഹായിച്ചു എന്നുതന്നെ പറയാം. മത്സരസ്വഭാവത്തിനും ഉയര്‍ന്ന നിലവാരത്തിനും മാത്രം നിലനില്‍പ്പുള്ള അത്തരമൊരു പ്രദേശത്ത് നിന്ന്, വമ്പന്‍ പ്രൊജക്റ്റുകള്‍ കൈകാര്യം ചെയ്യുന്നതിലും നിര്‍മാണ മേഖലയെ മുന്നോട്ട് നയിക്കുന്നതിലുമുള്ള സങ്കീര്‍ണതകള്‍ അവര്‍ പരിശീലിച്ചു. ഈ പരിശീലനം കൊണ്ട് അവര്‍ക്ക് ഏറ്റവും പ്രയോജനമുണ്ടായത് ആഗോള വ്യാവസായിക നിലവാരത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട സാങ്കേതികത്വത്തെക്കുറിച്ചും മനസ്സിലാക്കേണ്ടി വന്ന അവസരങ്ങളിലാണ്.

ഈ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തിക്കൊണ്ടാണ് അഭിലാഷും സന്തോഷും ചേര്‍ന്ന് ലോകോത്തര നിലവാരത്തിലുള്ള നിര്‍മാണരീതികള്‍ തങ്ങളുടെ നാടിനും പരിചയപ്പെടുത്തുന്നതിനായി എഎഡി ഫ്‌ളെയിംസ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സിന് രൂപം നല്‍കുന്നത്. ആദ്യകാലങ്ങളില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ മാറ്റിനിര്‍ത്തിയാല്‍, ഏറ്റെടുത്ത ജോലിയോടുള്ള പ്രതിബദ്ധതയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനരീതികളും കൊണ്ട് ഈ രംഗത്ത് നവീനമായ ഒരു സ്ഥാനത്തേക്ക് വന്നെത്താന്‍ അവര്‍ക്ക് വളരെ വേഗത്തില്‍ തന്നെ സാധിച്ചുവെന്ന് വേണം പറയാന്‍.

എഎഡി ഫ്‌ളെയിംസിന്റെ വിശ്വാസ്യത വിളിച്ചോതും വിധം അത്രത്തോളം നിലവാരവും മേന്മയും സ്ഥിരതയുമുള്ള, റസിഡെന്‍ഷ്യല്‍ കോംപ്ലക്‌സുകളും കോമേഴ്‌സ്യല്‍ ബില്‍ഡിങ്ങുകളുമടക്കമുള്ള നിര്‍മിതികളാണ് ഇതിനോടകം കമ്പനി നിര്‍മിച്ചത്. പാരമ്പര്യത്തെ നവീന സങ്കേതിക വിദ്യയോട് സമന്വയിപ്പിച്ച്, ക്ലെയ്ന്റുകളുടെ ആവശ്യാനുസരണം നിര്‍മാണപ്രക്രിയ പൂര്‍ത്തിയാക്കുന്ന രീതിയാണ് ഇവരുടേത്. അതിലൂടെ ദൃഢമായ ഒരു ഉപഭോക്തൃബന്ധം സൃഷ്ടിക്കാനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ശക്തമായ നേതൃത്വം മുതല്‍ വിദഗ്ധരായ തൊഴിലാളികള്‍, ഉപഭോക്തൃകേന്ദ്രീകൃത സമീപനം എന്നിങ്ങനെ ഒട്ടേറെ ആന്തരിക ഘടകങ്ങള്‍ കമ്പനിയുടെ വളര്‍ച്ചയെ സഹായിച്ചിട്ടുണ്ടെന്ന് അഭിലാഷും സന്തോഷും പറയുന്നു. വിജയങ്ങളില്‍ വിശ്രമിക്കുന്നതിനു പകരം അവര്‍ തങ്ങളുടെ അതിര്‍ത്തികള്‍ വിസ്തൃതമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് ഇപ്പോഴും. aadflames Builders & Developers ന്റേത് കേവലം നിര്‍മിതികളുടെ കഥ മാത്രമല്ല, മറിച്ച് അശ്രാന്ത പരിശ്രമത്തിലൂടെ ജീവിതവിജയം കണ്ടെത്തി മുന്നേറുന്ന രണ്ട് വ്യക്തികളുടേത് കൂടിയാണ്.

Review :
Dr. Sree Prasad, Medical College (TVM)

വളരെ യാദൃശ്ചികമായിട്ടാണ് ഫേസ്ബുക്കില്‍ നിന്നും aadflames Builders & Developers ന്റെ നമ്പര്‍ കിട്ടുന്നത്. എന്നാല്‍ വര്‍ക്ക് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിലും മനോഹരമായിരുന്നു അതിന്റെ ഫിനിഷിംഗ്. മികച്ച സേവനമാണ് ഈ സംരംഭം നല്‍കുന്നത് എന്നത് ഞങ്ങള്‍ക്ക് അനുഭവമുള്ള കാര്യമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button