തങ്കത്തിളക്കമാണ്, ഇമ്പമുള്ള ഈ കുടുംബത്തിന്
‘ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍’ എന്ന പരസ്യവാചകം മാത്രം മതി, മലയാളികള്‍ക്ക് ‘പറക്കാട്ട്’എന്ന ബ്രാന്‍ഡിനെ തിരിച്ചറിയാന്‍…! പ്രകാശ് പറക്കാട്ട് എന്ന ജ്വല്ലറി ഉടമയോട്, കണ്ടിഷ്ടപ്പെട്ടിട്ടും വലിയ വില കൊടുത്ത് വാങ്ങാന്‍ കഴിയാതെ പോകുന്ന ആഭരണങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ നിരാശ പങ്കുവച്ചതിന്റെ ഫലമാണ് ആഭരണ വില്പനരംഗത്തെ വലിയൊരു വിപ്ലവത്തിന്റെ തുടക്കമായ പറക്കാട്ട് ജുവല്‍സിന്റെ ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍…
സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ നിന്നും ആരംഭിച്ച്, റിയല്‍ എസ്‌റ്റേറ്റ് സ്വര്‍ണ ബിസിനസുകളിലൂടെ ആയുര്‍വേദ റിസോര്‍ട്ട് വരെ നീളുന്ന വിവിധ മേഖലകളില്‍ അസൂയാവഹമായ നേട്ടം കൈവരിച്ചു നില്‍ക്കുന്ന പറക്കാട്ട് ഗ്രൂപ്പ്, അക്ഷരാര്‍ഥത്തില്‍ ലക്ഷ്യബോധത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഉദാഹരണമാണെന്ന് തന്നെ പറയാം.
സുഗന്ധമുള്ള തുടക്കം…
സ്വയം ഉറപ്പിച്ചെടുത്ത അടിസ്ഥാനത്തില്‍ നിന്നാണ് പ്രകാശ് പറക്കാട്ട് തന്റെ സാമ്രാജ്യം മുഴുവന്‍ നിര്‍മിച്ചെടുത്തത്. ചെറുപ്രായത്തില്‍ തന്നെ അച്ഛനെ നഷ്ടമായ, കുടുംബത്തിലെ ഏറ്റവും ഇളയ മകനായ പ്രകാശിന് പഠനകാലത്ത് തന്നെ ബിസിനസിനോട് ആത്മാര്‍ത്ഥമായ താല്പര്യമായിരുന്നു. മലയാറ്റൂര്‍ സ്വദേശിയായ പ്രകാശ് ജാതിക്കായയുടെയും മറ്റു സുഗന്ധവ്യഞ്ജനങ്ങളുടേയും വ്യാപാരത്തിലൂടെയാണ് ബിസിനസ് മേഖലയുടെ പടി ചവിട്ടുന്നത്.
സ്വകാര്യ പൊതു മേഖലകളില്‍ സംരംഭകത്വം അത്ര പരിചിതമല്ലാത്ത കാലത്ത് ബാങ്ക് ലോണിന്റെ ബലത്തില്‍ നേരിട്ട് കച്ചവടരംഗത്തേക്ക് കടന്നു വന്ന് തന്റെ മാര്‍ക്കറ്റ് സ്വയം നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പതിയെ ജാതിത്തൈകളുടെ നഴ്‌സറിയും അനുബന്ധമായി ആരംഭിച്ച് ബിസിനസ് രംഗം വികസിപ്പിച്ചു തുടങ്ങി. അതിനു പിന്നാലെയാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്കുള്ള ചുവടുമാറ്റവും ജുവലറി ബിസിനസിന്റെ ആരംഭവും.
പ്രിയതമയായി പ്രീതി
ബിസിനസ് രംഗത്ത് തന്റെ ചുവട് ഭദ്രമാക്കിയതിന് ശേഷമാണ് പ്രകാശ് പറക്കാട്ട്, തന്റെ ജീവിതസഖിയായി പ്രീതിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. എം.ബി.എ ബിരുദധാരിയായ പ്രീതിയ്ക്ക് മുന്നില്‍ പ്രകാശ് വച്ച ഏക നിബന്ധന വിവാഹശേഷം ജോലിക്ക് പോകാന്‍ പാടില്ല എന്നതായിരുന്നു. വൈരുധ്യമെന്ന് തോന്നാവുന്ന ആ നിബന്ധനയില്‍ പക്ഷേ ഉണ്ടായിരുന്നത് പറക്കാട്ട് ഗ്രൂപ്പിന്റെ മൊത്തം ഭാവിയുടെ ഭദ്രമായ കരുതലിന്റെ ഒരു വശമായിരുന്നു. പുറത്തു പോയി ജോലി ചെയ്യുക എന്നതിലേറെ പ്രീതിയുടെ അറിവും കഴിവുകളും സ്വന്തം ബിസിനസിലേക്കാണ് അതിനു ശേഷം ഉപയോഗപ്പെട്ടത്. ജുവലറിയിലെ ഡിസൈനിങ്ങ് വിഭാഗത്തിന്റെ മേല്‍നോട്ടം പ്രീതിയിലേക്ക് എത്തിയതോടെ തന്റെ അക്കാദമിക അറിവിനു പുറമേയുള്ള അഭിരുചികള്‍ കൂടി പ്രീതി പരമാവധി പ്രയോജപ്പെടുത്താന്‍ തുടങ്ങിയത് ആഭരണ നിര്‍മാണ രംഗത്ത് ചെറുതല്ലാത്ത വളര്‍ച്ചയ്ക്കാണ് വഴി വച്ചത്.
ഒരു ഗ്രാം തങ്കത്തില്‍ തീര്‍ത്ത വിജയഗാഥ
സാധാരണക്കാരന്റെ സ്വര്‍ണ സ്വപ്‌നങ്ങള്‍ക്ക് ഏറ്റവും വലിയ വിലങ്ങുതടിയാകുന്നത് പലപ്പോഴും ഉയര്‍ന്ന സ്വര്‍ണവിലയാണ്. 20 മുതല്‍ 100% വരെ നീളുന്ന പണിക്കൂലി കാരണം പലപ്പോഴും ഇഷ്ടപ്പെട്ട ആഭരണം വാങ്ങാന്‍ സാധാരണക്കാര്‍ക്ക് കഴിയാതെ വരുന്നത് സാധാരണമാണ്. പണമില്ല എന്നതുകൊണ്ട് മാത്രം സാധാരണക്കാര്‍ക്ക് ഇഷ്ടമുള്ള ആഭരണം സ്വന്തമാക്കാന്‍ കഴിയാതെ പോകരുത് എന്ന തോന്നലില്‍ നിന്നാണ് ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ എന്ന ആശയത്തിന്റെ പിറവി.
ചര്‍മത്തിന് ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെയുണ്ടാക്കാത്ത പറക്കാട്ടിന്റെ സ്വന്തം ലോഹക്കൂട്ടില്‍ നിര്‍മിച്ചെടുക്കുന്ന ആഭരണങ്ങള്‍ക്ക് മേല്‍ ശുദ്ധമായ ഒരു ഗ്രാം തങ്കം പൂശിയാണ് പറക്കാട്ടിന്റെ ആഭരണങ്ങള്‍ വിപണനത്തിനെത്തുന്നത്. ‘സ്വര്‍ണലോകം’ എന്ന പ്രദര്‍ശനസ്റ്റാളില്‍ വച്ചു പ്രകാശ് പറക്കാട്ടിന്റെ കണ്ണിലുടക്കിയ ഒരു ഗണേശ വിഗ്രഹമാണ് ഇങ്ങനെയൊരു ആശയത്തിന് പ്രചോദനമായത്.
കണ്ടാല്‍ അഞ്ചു പവന്‍ പൊലിമ തോന്നുന്ന തങ്കത്തില്‍ പൊതിഞ്ഞ ഒരു വിഗ്രഹം. എന്നാല്‍ അതിന്റെ വില അന്വേഷിച്ചപ്പോള്‍ വളരെ മിതമായ വിലയും. അന്ന് അവര്‍ ആ ഗണപതി വിഗ്രഹം അവിടെ നിന്നും വാങ്ങി. പിന്നീട് ആ വിഗ്രഹത്തിന്റെ നിര്‍മാണ രീതികളെ കുറിച്ച് കൂടുതല്‍ പഠിച്ചു. എന്തുകൊണ്ട് സാധാരണക്കാര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ അത്തരമൊരു രീതി ആഭരണ രംഗത്തേക്കും കൊണ്ടുവന്നു കൂടാ എന്ന പ്രകാശിന്റെ ചിന്തയില്‍ നിന്നാണ് പറക്കാട്ടിന്റെ അഭിമാന സംരംഭമായ ‘ഒരു ഗ്രാം ശുദ്ധമായ തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളു’ടെ പിറവി.
ഈ ആശയം മനസ്സില്‍ ഉദിച്ചതിനുശേഷം നാലു വര്‍ഷക്കാലത്തോളം നീണ്ട പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ആഭരണങ്ങള്‍ വിപണിയിലേക്ക് എത്തിച്ചത്. പറക്കാട്ട് ഗ്രൂപ്പ് തന്നെ വികസിപ്പിച്ചെടുത്ത പ്രത്യേക ലോഹസങ്കരത്തില്‍ തയ്യാറാക്കുന്ന ഈ ആഭരണങ്ങള്‍ സാധാരണക്കാര്‍ക്ക് വിശ്വസിച്ച് വാങ്ങാന്‍ കഴിയുന്ന ഒന്നായിരിക്കണമെന്ന് പ്രകാശ് പറക്കാട്ടിനും പ്രീതി പ്രകാശിനും നിര്‍ബന്ധമുണ്ടായിരുന്നു.
സ്വര്‍ണം പൂശുന്ന ആഭരണങ്ങള്‍ ബോംബെ മാര്‍ക്കറ്റുകളില്‍ നിന്നും സുലഭമായി നമ്മുടെ നാട്ടിലേക്ക് എത്തിക്കൊണ്ടിരുന്ന ഒരു കാലം കൂടിയായിരുന്നു അത്. ഇത്തരം ആഭരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അലര്‍ജി ഉള്‍പ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നു. ഇതൊന്നും പറക്കാട്ടിന്റെ ശുദ്ധമായ തങ്കത്തില്‍ പൊതിഞ്ഞ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അനുഭവിക്കേണ്ടി വരരുത് എന്ന് ഇരുവര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആഭരണങ്ങള്‍ നിര്‍മിച്ച ആദ്യ വര്‍ഷങ്ങളില്‍ ബന്ധുമിത്രാദികള്‍ക്ക് മാത്രമാണ് നല്കിയത്. അവരുടെ ഭാഗത്തുനിന്നും പൂര്‍ണമായ സംതൃപ്തി ഉറപ്പാക്കിയതിനുശേഷമാണ് ആഭരണങ്ങള്‍ മാര്‍ക്കറ്റിലേക്ക് എത്തിച്ചത്.
പറക്കാട്ടിന്റെ ജുവലറികളില്‍ പ്രദര്‍ശിപ്പിക്കുകയും അതോടൊപ്പം തന്നെ പ്രധാനപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍ എക്‌സിബിഷനുകള്‍ സംഘടിപ്പിച്ചുമാണ് ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുടെ മാര്‍ക്കറ്റിങ് നടത്തിയത്. മഹാത്ഭുതം എന്നായിരുന്നു ആ എക്‌സിബിഷനുകള്‍ക്ക് നല്കിയ പേര്. പേര് പോലെ, എക്‌സിബിഷനുകള്‍ മഹാത്ഭുതമായി മാറുകയായിരുന്നു.
എക്‌സിബിഷന്‍ ഹാളുകളിലേക്ക് ആളുകള്‍ കൂട്ടമായി ഇടിച്ചുകയറി. വെറുതെ വന്നു കണ്ടു മടങ്ങുകയായിരുന്നില്ല; വന്നവരെല്ലാം എന്തെങ്കിലും ഒരു ആഭരണം വാങ്ങുന്ന സാഹചര്യം തന്നെയായിരുന്നു. എക്‌സിബിഷനുകളില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങിയ ആളുകള്‍ വീണ്ടും ആഭരണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് പറക്കാട്ടിന്റെ ജുവലറികളില്‍ എത്തിത്തുടങ്ങി. അതോടെ, എക്‌സിബിഷന്‍ നടത്തിയ എല്ലാ നഗരങ്ങളിലും പറക്കാട്ട് ജുവല്‍സിന്റെ ശുദ്ധമായ തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുടെ വിപണന കേന്ദ്രങ്ങള്‍ ഉയര്‍ന്നു.
പറക്കാട്ടിന്റെ പരസ്യവാചകം പിന്നീട് പല സംരംഭങ്ങളും കടമെടുക്കുന്ന തരത്തിലേക്ക് ജുവലറിയും ആഭരണങ്ങളും ജനകീയമായി. രാജ്യത്തിനകത്തും പുറത്തും വിവിധ പ്രധാന നഗരങ്ങളില്‍ ഇതുവരെയുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ പുതിയ ഔട്ട്‌ലറ്റുകളും ഫ്രാഞ്ചൈസികളും അതിന്റെ സാക്ഷ്യങ്ങളാണ്. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലടക്കം പറക്കാട്ടിന് ഇന്ന് സജീവ ഔട്ട്‌ലെറ്റുകളുണ്ട്.
കസ്റ്റമേഴ്‌സിന്റെ അഭിരുചിയ്ക്ക് അനുസരിച്ച് നിര്‍മിച്ചു നല്കുന്നു എന്നതാണ് പറക്കാട്ടിന്റെ ആഭരണങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. മറ്റൊരിടത്ത് നിന്നും ലഭിക്കാത്ത ആകര്‍ഷണീയമായ ഡിസൈനുകളില്‍, നിങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുയോജ്യമായ, നിറം മങ്ങാത്ത ആഭരണങ്ങള്‍ ഇവിടെ നിന്നും സ്വന്തമാക്കാം. ഈ ആഭരണങ്ങള്‍ ധരിക്കുന്നതുകൊണ്ട്, യാതോരുവിധ അലര്‍ജിയോ, മറ്റെന്തിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങളോ ഉണ്ടാകുകയുമില്ല. അതോടൊപ്പം ലൈഫ് ടൈം എക്‌സ്‌ചേഞ്ച്, മണി ബാക്ക് എന്നിവയ്‌ക്കൊപ്പം ഗ്യാരന്റി, വാറന്റി ഓഫറുകളും ആഭരണങ്ങള്‍ക്കൊപ്പം ലഭ്യമാണ്.
വെറും അഞ്ച് ജുവലറികളുമായി ആരംഭിച്ച സംരംഭം ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തുമായി നൂറിലെറെ ജുവലറികളിലാണ് എത്തിനില്‍ക്കുന്നത്. സംരംഭകത്വത്തില്‍ താത്പര്യമുള്ള ആളുകള്‍ക്ക് കേരളത്തിനകത്തും പുറത്തും മാത്രമല്ല, വിദേശരാജ്യങ്ങളിലും പറക്കാട്ട് ജുവല്‍സിന്റെ ഫ്രാഞ്ചൈസി ആരംഭിക്കാനുള്ള അവസരവുമുണ്ട്.
കരുതല്‍ ധനത്തെ പ്രോത്സാഹിക്കുന്ന പറക്കാട്ട് ഗ്രൂപ്പ്
ഉയരുന്ന സ്വര്‍ണ വിലയും ആഭരണങ്ങളോടുള്ള ഇഷ്ടവും തമ്മിലുള്ള പിടിവലിയില്‍ പലപ്പോഴും ആഭരണങ്ങള്‍ തന്നെ ജയിക്കാറുണ്ട്. വലിയ വില കൊടുത്തു വാങ്ങുന്ന ആഭരണങ്ങള്‍ പക്ഷേ പലപ്പോഴും ഒന്നോ രണ്ടോ ഉപയോഗത്തിന് ശേഷം ലോക്കറുകളില്‍ അടച്ചുവയ്ക്കുകയാണ് പതിവ്. സാമ്പത്തിക വിനിമയത്തില്‍ സ്വര്‍ണം ഇങ്ങനെ പലപ്പോഴും ‘ഡെഡ് മണി’യായി മാറുന്ന അവസ്ഥ പരിഹരിക്കാന്‍ ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ക്ക് കഴിയുമെന്ന് പറക്കാട്ട് ഗ്രൂപ്പിന്റെ സാരഥികള്‍ സാക്ഷ്യപ്പെടുത്തുന്നു.
വലിയ വില കൊടുക്കാതെ ഇഷ്ടമുള്ള അഭരണങ്ങള്‍ സ്വന്തമാക്കുന്നതിനു പുറമേ ആ പണം മറ്റൊരു നിക്ഷേപമാക്കുന്നതിനുള്ള സാധ്യതകളാണ് പറക്കാട്ട് ജുവല്‍സ് മുന്നോട്ട് വയ്ക്കുന്നത്. ആഭരണങ്ങള്‍ക്ക് പുറമെ വിഗ്രഹങ്ങള്‍, മൊമെന്റോകള്‍ തുടങ്ങി ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത ഒട്ടേറെ ലോഹനിര്‍മിതികളും പറക്കാട്ട് വിപണിയിലെത്തുന്നുണ്ട്.
മൂന്നാറിലെ പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്
പറക്കാട്ട് ഗ്രൂപ്പിന്റെ അഭിമാനകരമായ മറ്റൊരു പ്രൊജക്ടാണ് മൂന്നാറില്‍ സ്ഥിതി ചെയ്യുന്ന പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്. കേരളത്തിലെ ഏറ്റവും മികച്ച പഞ്ചനക്ഷത്ര റിസോര്‍ട്ടുകളില്‍ ഒന്നാണ് മൂന്നാറിലെ പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്. പ്രകൃതിയെ അങ്ങനെതന്നെ നിലനിര്‍ത്തിക്കൊണ്ട് പരമാവധി മരങ്ങള്‍ മുറിച്ചു നീക്കാതെയാണ് ഈ റിസോര്‍ട്ട് പണികഴിപ്പിച്ചത്. പ്രകാശ് പറക്കാട്ടിന്റെ ആശയത്തില്‍ പണികഴിപ്പിച്ച ഈ റിസോര്‍ട്ട് ആരെയും അമ്പരപ്പിക്കുന്നതാണ്.
ഡിസൈനിംഗിലും തീമിലും രൂപഘടനയിലും തീര്‍ത്തും വ്യത്യസ്തങ്ങളായ 100 മുറികളാണ് ഈ റിസോര്‍ട്ടില്‍ ഉള്ളത്. അതായത് ഒരു സന്ദര്‍ശകന് 100 തവണ ഒരേ പുതുമയോടെ റിസോര്‍ട്ട് സന്ദര്‍ശിക്കാനാവും. താഴ്‌വാരങ്ങളെയും തേയിലത്തോട്ടങ്ങളെയും മൂടല്‍മഞ്ഞിനെയും ഒക്കെ പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ റിസോര്‍ട്ടിന്റെ നിര്‍മാണം. പ്രകൃതിദത്തമായി ഒഴുകുന്ന ചെറിയ നീര്‍ച്ചാലുകളും ഗാര്‍ഡനുകളും സൂപ്പര്‍ ലക്ഷ്വറി ആംബിയന്‍സും ഈ റിസോര്‍ട്ടിനെ ലോകോത്തരം ആക്കി മാറ്റുന്നു.
കൂടാതെ ‘ഹോംലി ആംബിയന്‍സ്’ ആണ് ഈ റിസോര്‍ട്ടിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു പ്രധാന ഘടകം. ഒരു സെക്കന്‍ഡ് ഹോം എന്ന രീതിയില്‍ റിസോര്‍ട്ടില്‍ ആളുകള്‍ക്ക് സമയം ചിലവഴിക്കാന്‍ കഴിയും. സന്ദര്‍ശകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞുള്ള എല്ലാവിധ ഭക്ഷണങ്ങളും ഇവിടെ ലഭ്യമാണ്.
പുതിയ ചുവടുകള്‍
ബിസിനസ്സില്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ അന്വേഷിക്കുന്ന പറക്കാട്ട് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പദ്ധതികളാണ് ആയുര്‍വേദ റിസോര്‍ട്ടും ഫര്‍ണിച്ചര്‍ ആന്‍ഡ് ടൈല്‍സ് ഷോറൂമും. അടിമാലി ആസ്ഥാനമാക്കി നിര്‍മിക്കുന്ന ആയുര്‍വേദ റിസോര്‍ട്ട്, വിനോദസഞ്ചാര മേഖലയിലേക്ക് പാരമ്പര്യത്തിന്റെ ശീലങ്ങള്‍ ചേര്‍ത്തുപിടിക്കുവാന്‍ ലക്ഷ്യം വയ്ക്കുന്നു. ഇറക്കുമതി ചെയ്യുന്ന ടൈലുകള്‍ക്കും പ്രീമിയം ഫര്‍ണിച്ചറിനും മാത്രമായി കാലടി കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്ന ഷോറൂമാണ് പറക്കാട്ട് ഗ്രൂപ്പിന്റെ നിലവിലെ ഏറ്റവും പുതിയ സംരംഭങ്ങളില്‍ മറ്റൊന്ന്.
(അഭിജിത്ത് പറക്കാട്ട് )
ഊര്‍ജസ്വലരും ദിശാബോധവുമുള്ള യുവതലമുറ
പറക്കാട്ട് ഗ്രൂപ്പിന്റെ ഭാവി ഏറ്റവും സുരക്ഷിതമായ കൈകളിലാണെന്ന ആത്മവിശ്വാസം കൂടിയാണ് ഈ വളര്‍ച്ചയുടെ കൈമുതലുകളിലൊന്ന്. അച്ഛന്‍ നിര്‍മിച്ച്, അമ്മ ബലം കൊടുത്ത പറക്കാട്ട് ഗ്രൂപ്പിന്റെ നിലവിലെ ചുമതലക്കാര്‍ മക്കളായ അഭിജിത്തും അഭിഷേകുമാണ്.
(അഭിഷേക് പറക്കാട്ട് )
ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ അന്വേഷിച്ചെത്തുന്ന ആഡംബര റിസോര്‍ട്ടികളിലൊന്നായ പറക്കാട്ട് റിസോര്‍ട്ടിന്റെ പൂര്‍ണമായ മേല്‍നോട്ടം അഭിജിത്താണ്. ഇളയ മകനായ അഭിഷേക് പറക്കാട്ട് ഗ്രൂപ്പിന്റെ സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ള മുഴുവന്‍ മാര്‍ക്കറ്റിങ്ങും നിയന്ത്രിക്കുന്നു. സ്റ്റുഡിയോ മുതല്‍ ആയുര്‍വേദ റിസോര്‍ട്ട് വരെ നീളുന്ന ബിസിനസ് ശ്യംഖലയുടെ മികച്ച സാരഥികളാകാനുള്ള ചുവടുകളിലാണ് എം.ബി.എ ബിരുദധാരികളായ ഈ സഹോദരന്മാര്‍.