ഉള്‍ക്കരുത്തിന്റെ വിജയം
ചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ ഊട്ടി വളര്‍ത്തി, അതോടൊപ്പം ജീവിത നേട്ടങ്ങള്‍ക്ക് കഴിവിനുള്ളതുപോലെ പ്രസക്തി അര്‍പ്പണ മനോഭാവത്തിനും പരിശ്രമത്തിനുമുണ്ടെന്നു സ്വന്തം ജീവിതം കൊണ്ട് വരച്ചു കാട്ടിയ വ്യക്തി…
നിര്‍മാണ മേഖലയില്‍ വ്യത്യസ്തതയും പുതുമയും സമം ചാലിച്ചു തന്റേതായ ഒരു ശൈലി സൃഷ്ടിച്ച വ്യക്തിത്വത്തിനു ഉടമയാണ് ഷര്‍ഹബീല്‍ പറമ്പില്‍. സിയാല്‍ അസ്സോസിയേറ്റ്സിന്റെയും കോണ്ടിനെന്റല് പ്രോജെക്ട്സിന്റെയും നായകന്. അദ്ദേഹത്തിന്റെ ജീവിതപന്ഥാവിലൂടെ ഒരു വിജയയാത്ര….
കുഞ്ഞുമോന് പറമ്പില്‍ ജസീറ ഭാനു ദമ്പതികളുടെ നാലുമക്കളില്‍ ഏക ആണ്‍കുട്ടിയായി കോഴിക്കോടിന്റെ മണ്ണില്‍ ജനനം. നാലാംക്ലാസ് വരെ സൗദി എംബസി സ്കൂളില്‍. പിന്നീട് നാട്ടില്‍ തുടര്‍പഠനം. പഠനത്തിലും പാഠ്യേതര മേഖലയിലും കായിക മേഖലയിലുമെല്ലാം മുന്നിരക്കാരന് തന്നെയായിരുന്നു ഷര്‍ഹബീല്‍. കോഴിക്കോട് ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍, നോര്‍ത്ത് സോണ്‍ വൈസ് ക്യാപ്റ്റന്‍ എന്നീ സ്ഥാനങ്ങള്‍ ഉത്തരവാദിത്വത്തോടെ അലങ്കരിക്കുന്നതിനോടൊപ്പം ഒന്‍പത് വര്‍ഷത്തോളം ടീമില്‍ കളിക്കുകയും ചെയ്തിരുന്നെങ്കിലും പഠനത്തില്‍ ഒരു പടി പോലും പുറകിലേക്ക് പോകാത്ത സ്വഭാവം. സിവില്‍ എന്ജിനീയറിങിനോട് താല്പര്യം ഏറെയായിരുന്നു. ആയതിനാല്‍ തുടര്‍പഠനം ആ മേഖലയില്‍ തന്നെ ഉറപ്പിച്ചു.
ചെറുപ്പത്തിലെ പുതുമയോടു കൗതുകം പുലര്‍ത്തിയിരുന്ന ഷാര്ഹബീല് തന്റെ കരിയറിലും വ്യത്യസ്ഥത കൊണ്ടുവരാന്‍ നന്നേ ആഗ്രഹിച്ചിരുന്നു. സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരി ആയിരുന്നതിനാല്‍ നിര്‍മാണമേഖല തന്നെ തിരഞ്ഞെടുത്തു. സിവില്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്കും പഞ്ഞമില്ലാത്ത നാട്. എങ്കിലും ഈ മേഖല തിരഞ്ഞെടുക്കുമ്പോള്‍ വ്യത്യസ്ഥത കൊണ്ടും ശൈലികൊണ്ടും വേറിട്ടു നില്‍ക്കണമെന്ന് അദ്ദേഹം ഉറച്ച തീരുമാനമെടുത്തിരുന്നു. ഇതിനൊക്കെ അദ്ദേഹത്തിന് തുണയായത് അദ്ദേഹത്തിന്റെ കുടുംബം തന്നെയായിരുന്നു.
ഓരോ തീരുമാനത്തിനും പിന്തുണയുമായി ഉപ്പയുടെ സാന്നിധ്യം കൂടുതല്‍ പ്രചോദനമായി. ഉമ്മയും മേമ്മ(ഉമ്മയുടെ സഹോദരി)യും സഹോദരിമാരും ഒട്ടും പിന്നിലായിരുന്നില്ല. ഉപ്പയുടെ സഹായത്തോടെ ലോണെടുത്തു കമ്പനിയ്ക്ക് തുടക്കം കുറിച്ചു. ഒരു തുടക്കക്കാരന് എന്ന നിലയില്‍ തന്റെ മേഖലയില്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന അറിവില്ലായ്മ ആയിരുന്നു അദ്ദേഹത്തിന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.
പക്ഷേ, അറിവില്ലായ്മയെ അറിവാക്കി മാറ്റാനുള്ള ആ യുവത്വത്തിന്റെ ധൈര്യം… അതായിരുന്നു ഭീമന്മാരായ നിരവധി കമ്പനികളുടെയിടയില് ഉയര്‍ന്നുവന്ന് സ്ഥാനം നേടാന്‍ ഷാര്ഹബീലിനു കരുത്തേകിയത്. കരിയറിലെ തുടക്കത്തില്‍ അദ്ദേഹത്തിന് കിട്ടിയ ആദ്യ കോണ്‍ട്രാക്ട് ഒരു വീടിന്റെ വര്‍ക്ക് ഏരിയയും ടോയ്ലറ്റുമായിരുന്നു. മികച്ച രീതിയില്‍ തന്റെ ദൗത്യം സമയബന്ധിതമായി പൂര്‍ത്തിയാക്കി അദ്ദേഹം വിജയിച്ചു.
തുടക്കത്തില്‍ പലര്‍ക്കും ഷര്ഹബീലിന്റെ കമ്പനിയില്‍ വിശ്വാസമുണ്ടായില്ല. പിന്നീട് സമൂഹത്തിലെ പ്രമുഖരുമായി ഇടപെടാനും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുവാനും ഷര്ഹബീലിനു കഴിഞ്ഞു. പ്രാരംഭത്തില്‍ ഇന്നൊവേഷന്‍സ് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു, കൂടാതെ തുടക്കക്കാരന് എന്ന നിലയില്‍ സാമ്പത്തിക വെല്ലുവിളികളും അദ്ദേഹത്തിനു കുറവല്ലായിരുന്നു. ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ധൈര്യപൂര്‍വ്വം കാര്യങ്ങളെ ആസൂത്രണം ചെയ്തു മുന്നോട്ടു പോകുകയായിരുന്നു അദ്ദേഹം.
കണ്‍സ്ട്രക്ഷന്‍ സെഗ്മെന്റ് ഉള്ളൊരു കമ്പനിയായിരുന്നു ഇവരുടേത്. കോണ്‍ട്രാക്ടര്‍മാര്‍, സിവില്‍ എഞ്ചിനീയര്‍മാര്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍ തുടങ്ങിയ ഒരു വന്‍നിര തന്നെ ഇവരുടെ ഗ്രൂപ്പിലുണ്ട്. മികവുറ്റ സേവനം കാഴ്ചവെയ്ക്കുന്ന ഈ ഗ്രൂപ്പും ഷാര്ഹബീല് എന്ന സാരഥിയും കൂടി ചേരുമ്പോള്‍ ഒരു ശക്തമായ ടീം ആയി മാറുകയാണ് നിര്‍മാണരംഗത്ത് ഇവര്‍.
സിസ്റ്റര്‍ കമ്പനികളായ സിയാല്‍ അസോസിയേറ്റ്സ്, കോണ്ടിനെന്റല് പ്രോജെക്ടസ് ഇവയാണ് അദ്ദേഹത്തിന്റെ സംരംഭങ്ങള്‍.
സിയാല്‍ അസ്സോസിയേറ്റ്സ്
കിറശ്ശറൗമഹ രഹശലിെേനു പ്രധാന്യം നല്കി അതിന്റെ ആര്‍ക്കിടെക്ചര്‍, ഡിസൈനിങ്, കണ്‍സ്ട്രക്ഷന്‍ എന്നിവയ്ക്ക് പ്രാധാന്യം നല്കുന്ന സ്ഥാപനം. വീട് ഓഫീസ്, ബില്‍ഡിങ്ങുകള്‍ ഇവയുടെ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ വര്‍ക്കുകള്‍, ഇന്റീരിയര്‍ ഡിസൈനിങ്, റസിഡന്‍ഷ്യല്‍ ഹൗസ് ഡിസൈനിങ്, കൂടാതെ ഇവയുടെ ആര്‍ക്കിടെക്ചര്‍ ഡിസൈനിങ്, കോണ്‍ട്രാക്ടിങ്, ബില്‍ഡിങ് കോണ്‍ട്രാക്ടിങ്, ഇന്റീരിയര്‍ കോണ്‍ട്രാക്ട് എന്നിവയ്ക്കും പ്രാധാന്യം നല്കി പ്രവര്‍ത്തിക്കുന്നു.
കോണ്ടിനെന്റല് പ്രോജക്ട്
ഇന്നവേറ്റീവ് കണ്‍സ്ട്രക്ഷന്‍ പ്രോജക്ടുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന സ്ഥാപനമാണ് ഇത്. 2019-നുശേഷമാണ് ഈ കമ്പനി രൂപീകരിച്ചത്. ഇവര്‍ കൂടുതല്‍ വില്ലകള്‍ക്കും അപ്പാര്ട്ട്മെന്റസിനുമാണ് പ്രാധാന്യം നല്‍കുന്നത്. ഇന്നവേറ്റീവ് ആയിട്ടുള്ള പുതിയ നിരവധി പ്രോജക്ടുകള്‍ കൊണ്ടുവരുവാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
തന്റെ പ്രോജക്റ്റുകളെ പരസ്പരം കൂട്ടിക്കുഴയ്ക്കാതെ ഈ സഹോദര സ്ഥാപനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുവാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. വ്യക്തിഗത വര്‍ക്കുകള്‍ക്കായി സിയാല്‍ അസോസിയേറ്റ്സും ഇന്നവേറ്റീവ് പ്രോജക്ടുകള്‍ക്കായി കോണ്ടിനെന്റല് പ്രോജക്റ്റും നിലകൊള്ളുന്നു. ഷാര്ഹബീല് എന്ന വ്യക്തിയുടെ ഏറ്റവും മനോഹരമായ ആശയം എന്നത് അദ്ദേഹം ഈ പ്രവര്‍ത്തനങ്ങളെ ബിസിനസ് എന്നതിലുപരി സേവനം എന്ന മനോഭാവത്തോടെ വീക്ഷിക്കുന്നു എന്നതാണ്. പലരും നിര്‍മാണ മേഖലയില്‍ കൊണ്ടു വരാന്‍ മടിക്കുന്ന നിരവധി കാര്യങ്ങള്‍ അദ്ദേഹം തന്റെ നിര്‍മാണ ശൈലിയിലൂടെ ആവിഷ്കരിക്കാന്‍ ധൈര്യം കാണിക്കുന്നു. സമയ ബന്ധിതവും, മികച്ച ഗുണമേന്മ ഉറപ്പാക്കുന്നതും, വ്യത്യസ്തമായ ഡിസൈനിങ്ങും, ഡിസൈന്‍ കോണ്ട്രാക്ടിങ്ങുമെല്ലാം ഇവരുടെ പ്രത്യേകതകളാണ്. കസ്റ്റമര്‍ റെഗുലേഷന് മേന്മ പുലര്‍ത്തുന്നത് കാരണം നിരവധി പ്രോജെക്ടുകള്‍ ഈ കമ്പനിക്ക് ലഭ്യമാകുന്നുണ്ട്. കൂടുതല്‍ ആവശ്യക്കാര്‍ ഇവരെ തേടിയെത്തുന്നുമുണ്ട്.
പരമ്പരാഗത നിര്‍മാണ ശൈലിയാണ് പല ഉപഭോക്താക്കളും ആവശ്യപ്പെടുന്നത്. അതിനാല്‍ത്തന്നെ കൂടുതലായി ഇന്നൊവേഷന്‍സ്, ടെക്നോളജി എന്നിവ ഉപയോഗപ്പെടുത്താന്‍ എപ്പോഴും കഴിഞ്ഞെന്നു വരില്ല. എങ്കിലും പരിമിതികളില്‍ നിന്നുകൊണ്ട് തന്നെ ക്രിയേറ്റിവിറ്റിയെ പരമാവധി പ്രയോജനപ്പെടുത്താന്‍ ഈ ടീം ശ്രമിക്കാറുണ്ട്.
30 ശതമാനത്തോളം മാത്രമാണ് പുതിയ ടെക്നോളജി ഉപയോഗപ്പെടുത്തുന്നത്. പിന്നെ കൂടുതലും പുത്തന്‍ സോഫ്റ്റ്വെയറുകളുടെ ഉപയോഗമാണ്. 3ഉട ങമഃ, അൗീേ രമൃറ, ഘൗാശീി, ഢശ്ല,േ ടമേൃീേ എന്നിങ്ങനെ പോകുന്നു അവയില്‍ ചിലത്. പുത്തന്‍ മെഷിനറികളും ബില്‍ഡിങ് മെറ്റീരിയല്‍സുമെല്ലാം ഇവര്‍ തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും കോഴിക്കോടിന്റെ തനതായ നിര്‍മാണ രീതിയ്ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. ഇന്നവേറ്റീവ് പ്രോജക്ടുകള്‍ക്ക് പ്രാധാന്യമുള്ളതുകൊണ്ടുതന്നെ തന്റെ പ്രവൃത്തിപഥത്തില്‍ മത്സരം കുറവ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ‘ലോ ബഡ്ജറ്റ് പ്രീമിയര്‍ വില്ല, ഇന്‍സൈഡ് ദി സിറ്റി സര്‍ക്കിള്‍’ ഇവര്‍ മുന്നോട്ടുവെച്ചിരിക്കുന്ന പുതിയ പ്രോജക്ടിന്റെ ആശയമാണിത്. ‘മിതമായ നിരക്കില്‍ ഗുണമേന്മയുള്ള നിര്‍മിതികള്‍’ ഇവര്‍ ഉറപ്പുനല്‍കുന്നു…
നേട്ടങ്ങള്‍: നിര്‍മാണരംഗത്തെ മികച്ച സേവനങ്ങള്‍ക്കും നവീന ആശയങ്ങള്‍ക്കുമുള്ള നിരവധി അംഗീകാരങ്ങള്‍ നിരവധിയാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ആഇ2അഉ, ഗ്ലോബല്‍ സേഫ്റ്റി സമ്മിറ്റ് എന്നിവയില്‍ മികച്ച കണ്‍സ്ട്രക്ഷന്‍ കമ്പനിക്കുള്ള അവാര്‍ഡ് ലഭ്യമായി. ഐക്കണ്‍ ഇന്ത്യ, സി ബിസിനസ് ടിവി ഇന്ത്യ എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രോഗ്രാമില്‍ ബെസ്റ്റ് പ്രോപ്പര്‍ട്ടി ഡവലപ്പര്‍ കണ്‍സെപ്റ്റ് അവാര്‍ഡിനും, ബെസ്റ്റ് ലീഡിങ് സിവില്‍ എഞ്ചിനീയറിംഗ് കോണ്‍ട്രാക്ടിങ് കമ്പനി ഇന്‍ കേരള അവാര്‍ഡിനും അര്‍ഹരായിട്ടുണ്ട്. കൂടാതെ ബുര്‍ജ് ഖലീഫയുടെ 11 ആര്‍ക്കിടെക്റ്റുകളില്‍ ഒരാളായ ബോംബെ സ്വദേശി ഹസീസിന്റെ മുന്നില്‍ തന്റെ പ്രോജക്റ്റ് അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അദ്ദേഹം വഴി ഇന്റര്‍നാഷണല്‍ ആര്‍ക്കിടെക്ചര്‍ ഓര്‍ഗനൈസേഷനില്‍ സമര്‍പ്പിക്കുവാനും കഴിഞ്ഞു. ആ പ്രോജക്ടിന് ഫോര്‍ സ്റ്റാര്‍ റേറ്റിംഗ് ലഭിക്കുകയുണ്ടായി. വലിയൊരു തുക ആവശ്യമായതിനാല്‍ ആ പ്രോജക്ട് മുന്നോട്ട് കൊണ്ടുപോകുവാന്‍ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമായി ഇതിനെ വിലയിരുത്തുന്നു.
പരിശ്രമത്തിലൂടെ അറിവ് നേടി, കഴിവുകളെ പരമാവധി ഉപയോഗപ്പെടുത്തി ലഭിക്കുന്ന ഓരോ അവസരവും വളരാനുള്ള ചവിട്ടുപടിയാക്കി മുന്നേറുകയാണ് ഷാര്ഹബീല് എന്ന സാരഥി. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ തന്നെയാണ് നിര്‍മാണരംഗത്തെ സിയാല്‍ അസോസിയേറ്റ്സിന്റെയും കോണ്ടിനെന്റല് പ്രോജക്റ്റിന്റെയും വളര്‍ച്ചയ്ക്ക് നിദാനം. കൂടുതല്‍ ഉയരങ്ങളിലേക്ക് ചേക്കേറാന്‍ അദ്ദേഹവും ടീമും അശ്രാന്ത പരിശ്രമത്തിലാണ്.
ആര്‍ക്കിടെക്ച്ചര്‍ റഷീദ് ഇബ്രാഹിം, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ അഫ്താബ് ആലം, സിവില്‍ എഞ്ചിനീയര്‍ നുസ്രിന്‍, ഇന്റീരിയര്‍ ഡിസൈനര്‍ ലാമിയ തസ്ലിം, ഡയറക്ടര്‍ അസിസ്റ്റന്റ് മറിയ ആസിഫ് മരിക്കാര്‍, കോണ്ട്രാക്ടര് ജാവദ് അഹമ്മദ് ഇവരാണ് ഷാര്ഹബിലിന്റെ വിശ്വസ്തരും ആത്മാര്‍ത്ഥതയുമുള്ള ടീം കോണ്ടിനെന്റല്. ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ ലാമിയ തസ്ലിമിനെ ജീവിത പങ്കാളിയായി സ്വീകരിച്ചത് ബിസിനസിലും ജീവിതത്തിലും അദ്ദേഹത്തിന് കരുത്തായി. കുടുംബത്തിന്റെ പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുകയാണ്.
കുടുംബം:
ഉപ്പ: കുഞ്ഞുമോന് പറമ്പില്‍, ഉമ്മ: ജസീറ ഭാനു
സഹോദരിമാര്‍: റെയ്ഷ, ഷഫ, ഷാനിയ
ഭാര്യ: ലാമിയ തസ്ലീം