Events

സക്സസ് കേരള എമർജിങ് വുമൺ എന്റർപ്രണർ അവാർഡ് സജിഷ്ണ എസിന്.

പ്രമുഖ സംരംഭക സജിഷ്ണ എസിന് സക്സസ് കേരള എമർജിങ് വുമൺ എന്റർപ്രണർ അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് ഷീപ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം നൽകി ആദരിച്ചു.


ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയും ആയ അഹമ്മദ് ദേവർകോവിൽ നൽകി.
മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചീഫ് മാനേജർ സജിത ജി നാഥ്, എഴുത്തുകാരിയും നര്‍ത്തകിയും സാമൂഹ്യ പ്രവർത്തകയുമായ ജസീന്ത മോറിസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

സൗന്ദര്യസംരക്ഷണ മേഖലയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് മേക്കപ്പ് ആർട്ടിസ്റ്റ്, സ്കിൻ സ്പെഷ്യലിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയമായ വനിതാ സാന്നിധ്യം. യെല്ലോ ആൻഡ് ബ്ലാക്ക് ഫാമിലി സലൂണിന്റെ സ്ഥാപക കൂടിയാണ് തിരുവനന്തപുരം സ്വദേശിനിയായ സജിഷ്ണ എസ്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button