businessEntreprenuershipEventsNews DeskSuccess Story

സക്‌സസ് കേരള 10-ാം വാര്‍ഷികം ആഘോഷിച്ചു

തിരുവനന്തപുരം : പ്രമുഖ ബിസിനസ് മാഗസിനായ സക്‌സസ് കേരള 10-ാം വാര്‍ഷികം ആഘോഷിച്ചു. തിരുവനന്തപുരത്ത് ഹോട്ടല്‍ ഡിമോറയില്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷം മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ജെ ചിഞ്ചുറാണി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

മുന്‍മന്ത്രി വി സുരേന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ സംരംഭകര്‍ക്ക് മന്ത്രിമാര്‍ പുരസ്‌കാരങ്ങളും സര്‍ട്ടിഫിക്കറ്റുകള്‍ അഡ്വ. വി കെ പ്രശാന്ത് എം.എല്‍.എയും വിതരണം ചെയ്തു.

പാളയം രാജന്‍ (കൗണ്‍സിലര്‍), ഡോ. പ്രമോദ് പയ്യന്നൂര്‍, ഡോ. എം. ആര്‍ തമ്പാന്‍ (മുന്‍ ഡയറക്ടര്‍, ഭാഷാ ഇൻസ്റ്റിട്യൂട്ട് ഡയറക്ടര്‍), സജിത ജി നാഥ് (കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍), എം.എ വഹാബ് (ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക് ജവര്‍ണര്‍), ഗുരു യോഗി ശിവന്‍, ജസിന്ത മോറിസ്, മായ സുകു, രഞ്ജിത് കൊല്ലക്കോണം എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ഇഫ്താര്‍ വിരുന്നില്‍ മന്ത്രിമാരും സംരംഭകരും പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button