STUDIO TERRATECTS: സുസ്ഥിര ഇടങ്ങള്‍, കാലാതീതമായ ഡിസൈനുകള്‍

നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ആര്‍ക്കിടെക്ചര്‍ മേഖലയില്‍, സുസ്ഥിരതയ്ക്കും നവീകരണത്തിനുമുള്ള പ്രതിബദ്ധതയ്ക്ക് ശ്രദ്ധ നേടിയ ഒരു നാമധേയമാണ് Studio Terratects. 2023ല്‍ ആര്‍ക്കിടെക്റ്റ് റോഷിത്ത് സ്ഥാപിച്ച ഈ സ്ഥാപനം, പരമ്പരാഗത വാസ്തുവിദ്യാ മാനദണ്ഡങ്ങളില്‍ നിന്ന് മാറി ബദല്‍, ദീര്‍ഘവീക്ഷണമുള്ള ഡിസൈന്‍ പരിഹാരങ്ങള്‍ അവതരിപ്പിച്ച്, Competitors നെ പിന്നിലാക്കി അതിവേഗം മുന്നേറുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.
എറണാകുളം ആസ്ഥാനമായുള്ള പ്രഗത്ഭ ആര്‍ക്കിടെക്റ്റായ റോഷിത്ത്, സുസ്ഥിരതയോടുള്ള അഭിനിവേശവും ഇന്ത്യയിലെ വാസ്തുവിദ്യാ രീതികള്‍ പുനര്‍നിര്‍വചിക്കാനുള്ള ആഗ്രഹവുമായാണ് Studio Terratectsന് അടിത്തറ പാകിയത്. 2021ല്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ, ഫ്രീലാന്‍സ് പ്രോജക്ടുകളിലൂടെ അദ്ദേഹം പ്രായോഗിക അനുഭവം നേടി, സ്വന്തം ആര്‍ക്കിടെക്ചര്‍ പ്രാക്ടീസിന് വേദിയൊരുക്കി. ഇന്ന്, സുസ്ഥിര വാസ്തുവിദ്യ (സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍), പരിസ്ഥിതി സൗഹൃദ നിര്‍മാണ മാര്‍ഗവും നൂതന ഡിസൈന്‍ രീതികളും സംയോജിപ്പിക്കല്‍ എന്നിവയിലെ മുന്‍നിര പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ക്കിടെക്റ്റ് റോഷിത്തിന്റെ Studio Terratects പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

Studio Terratectsനെ സംബന്ധിച്ചിടത്തോളം, സുസ്ഥിരത എന്നത് കേവലമൊരു പ്രയോഗമല്ല; അത് സ്ഥാപനത്തെ നിര്‍വചിക്കുന്ന ഒരു അടിസ്ഥാന തത്വമാണ്. മഡ് ആര്‍ക്കിടെക്ചറില്‍ പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട്, പ്രകൃതിദത്ത വസ്തുക്കള്‍ നിര്‍മാണങ്ങളില്‍ ഉപയോഗിക്കുന്നതില്‍ സ്ഥാപനം വൈദഗ്ധ്യം നേടിയിട്ടുണ്ട്. മഡ് പ്ലാസ്റ്ററിംഗ്, മഡ് വാള് നിര്‍മാണം തുടങ്ങിയ സാങ്കേതിക വിദ്യകളിലൂടെ, Studio Terratects സൗന്ദര്യാത്മകവും പരിസ്ഥിതി സൗഹാര്‍ദവുമായ വീടുകള്‍ക്ക് ജന്മമേകുന്നു!
റസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍ക്ക് പുറമെ, പൊതു ഇടങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള സമൂഹ കേന്ദ്രീകൃത സംരംഭങ്ങളിലേക്കും Studio Terratectsന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇന്ത്യയില്‍ മെച്ചപ്പെട്ട പൊതു അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട്, പബ്ലിക് പാര്‍ക്ക് നവീകരണം, ബഡ്സ് സ്കൂളുകള്‍, മത്സ്യത്തൊഴിലാളി സമൂഹങ്ങള്‍ക്കായി സുസ്ഥിര ഗ്രാമങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി സജീവമായി പ്രവര്‍ത്തിക്കുന്നു.

Studio Terratectsന്റെ ഏറ്റവും അഭിമാനകരമായ പ്രോജക്ടുകളില്‍ ഒന്നാണ് വയനാട്ടിലെ റസിഡന്‍ഷ്യല്‍ പ്രോജക്റ്റായ ‘ഉരുള്‍’. അന്താരാഷ്ട്ര അംഗീകാരം ലഭിക്കുകയും ഹൗസസ് വിഭാഗത്തില്‍ ആര്‍ച്ച് ഡെയ്ലി ബില്‍ഡിങ് ഓഫ് ദി ഇയര്‍ 2025 പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്ത ഒരു പ്രോജക്ടാണ് ഇത്. കൂടാതെ, വനിത വീട് മാഗസിന് സ്റ്റേറ്റ് അവാര്‍ഡും ഈ പ്രോജക്ടിനെ തേടി എത്തി. സുസ്ഥിര വസ്തുക്കള്‍ സമകാലിക വാസ്തുവിദ്യാ സൗന്ദര്യശാസ്ത്രവുമായി സംയോജിപ്പിക്കുന്നതിനുള്ള Studio Terratectsന്റെ സമര്‍പ്പണത്തിന് ഈ അംഗീകാരം അടിവരയിടുന്നു.
ആര്‍ക്കിടെക്ചര്‍ മേഖലയ്ക്ക് പുറമേ, ഇന്റീരിയര്‍ ഡിസൈനിംഗ്, ലാന്‍ഡ്സ്കേപ്പിംഗ് ഉള്‍പ്പെടെ സമഗ്രമായ ഡിസൈന്‍ പരിഹാരങ്ങളും Studio Terratects വാഗ്ദാനം ചെയ്യുന്നു, ഓരോ പ്രോജക്റ്റിനും സമഗ്രമായ സമീപനം ഉറപ്പാക്കുന്നു എന്നതാണ് ഇവരുടെ പ്രത്യേകത. കേരളം, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി കേന്ദ്രീകരിക്കുന്ന Studio Terratects, അതിന്റെ വിജയകരമായ കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ പതിനഞ്ചോളം പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കി. ഇന്ത്യയിലുടനീളം സ്വാധീനം വികസിപ്പിക്കുന്ന ഈ സ്ഥാപനത്തിന്റെ കീഴില്‍, രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നിലവില്‍ പത്തോളം പ്രോജക്ടുകള്‍ പുരോഗമിക്കുന്നു.
ഭാവിയിലേക്ക് നോക്കുമ്പോള്‍, ആഡംബര പദ്ധതികള്‍ക്ക് പകരം ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ രൂപകല്പന സ്വീകരിക്കുന്ന ഒരു സമകാലിക ഇന്ത്യയെയാണ് ആര്‍ക്കിടെക്റ്റ് റോഷിത്ത് വിഭാവനം ചെയ്യുന്നത്. കാഴ്ചയില്‍ ഭംഗിയും മതിയായ സൗകര്യവും വാഗ്ദാനം ചെയ്യുന്ന പരിസ്ഥിതിയോട് ഉത്തരവാദിത്വമുള്ളതുമായ വാസ്തുവിദ്യ സൃഷ്ടിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം. ടൗേറശീ ഠലൃൃമലേരെേ നേതൃത്വം നല്കുന്ന ഈ ‘ആര്‍ക്കിടെക്ചര്‍ പ്രാക്ടീസ്’, ഇന്ത്യന്‍ വാസ്തുവിദ്യയുടെ ഭാവി വാഗ്ദാനപരവും സുസ്ഥിരവും പ്രചോദനാത്മകവുമായി തീര്‍ക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.