സ്റ്റോക്ക് മാര്‍ക്കറ്റിന്റെ ഉള്ളറകളിലേക്ക് സ്റ്റോക്ക്ഹോം തുറക്കുന്ന വാതില്‍
ഒരു കടമുറി വാടകയ്ക്കെടുത്ത് വിരലിലെണ്ണാവുന്ന വിദ്യാര്‍ഥികളുമായി ആരംഭിച്ച സ്റ്റോക്ക്ഹോം എജ്യുക്കേഷന്‍ തിരുവനന്തപുരത്തെത്തന്നെ പ്രമുഖ സ്റ്റോക്ക് മാര്‍ക്കറ്റ് ഇന്‍സ്റ്റിറ്റിയൂഷനായ് വളര്‍ന്നത് വെറും നാലു വര്‍ഷം കൊണ്ടാണ്. ഓഹരി വിപണിയിലൂടെ മികച്ച വരുമാനം കണ്ടെത്തുവാനാഗ്രഹിച്ചവരെ പ്രായോഗികമായ പരിശീലനത്തിലൂടെ വിജയവീഥിയിലേക്ക് ആനയിച്ചാണ് ചുരുങ്ങിയ കാലയളവുകൊണ്ട് കുതിച്ചുയരുവാന്‍ ഈ സ്ഥാപനത്തിനായത്.
ട്രേഡിങ്ങിലൂടെ വരുമാനം കണ്ടെത്തുവാന്‍ പരിശ്രമിച്ച മുഹമ്മദ് സഹദിന്റെയും സുഹൃത്ത് റഷിന് രഘുനാഥന്റെയും പങ്കാളിത്തത്തിലാണ് സ്റ്റോക്ക്ഹോം എജ്യുക്കേഷന്‍ ആരംഭിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട കഠിനപ്രയത്നത്തിലൂടെ ഓഹരി വിപണിയുടെ ഗതിവിഗതികളുടെ സൂത്രവാക്യം മനസ്സിലാക്കിയെടുക്കുവാന്‍ ഇവര്‍ക്ക് സാധിച്ചു.
അമ്പതിനായിരം രൂപ മുതല്‍മുടക്കില്‍ എട്ടുലക്ഷം രൂപ തിരിച്ചു പിടിക്കാനായതോടെ സ്റ്റോക്ക് മാര്‍ക്കറ്റ് വിജയത്തിന്റെ കടിഞ്ഞാണ്‍ മറ്റുള്ളവരുടെ കൈകളിലേക്കും എത്തിക്കാനാകുമെന്ന പ്രതീക്ഷയുമുണ്ടായി. ഇപ്പോള്‍ നാലു വര്‍ഷത്തിനുശേഷം ഉത്തര കേരളത്തിന്റെ ടെക് ആസ്ഥാനമായ കഴക്കൂട്ടത്ത് ടെക്നോപാര്‍ക്കിനു സമീപം സ്റ്റോക്ക്ഹോം എജ്യൂക്കേഷന്‍ എന്ന ബോര്‍ഡിനുകീഴില്‍ അനേകം പേരുടെ പ്രതീക്ഷകള്‍ സഫലമാക്കുകയാണ് ഇവര്‍.
ഓഹരി വിപണിയുടെ ആദിമധ്യാന്ത പാഠങ്ങള്‍ രണ്ടുമാസം കൊണ്ട് സ്റ്റോക്ക്ഹോം നിങ്ങളിലേക്കെത്തിക്കും. ഇതിനു പുറമേ ഓണ്‍ലൈനായി മൂന്നു മാസത്തെ കോഴ്സും സ്റ്റോക്ക്ഹോം പ്രദാനം ചെയ്യുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സ്റ്റോക്ക്ഹോമിന്റെ ഓണ്‍ലൈന്‍ കോഴ്സില്‍ പങ്കെടുക്കുന്നതിനാല്‍ സൗകര്യപ്രദമായ സമയത്തിനനുസരിച്ച് ഈ ക്ലാസുകളുടെ ഭാഗമാകാം. പരിചയസമ്പന്നനായ ഒരു ഉപദേഷ്ടാവിന്റെ സഹായത്തോടെ പ്രത്യേകമായും ക്ലാസുകള്‍ നല്‍കുന്നുണ്ട്. ക്ലാസ് ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍തന്നെ മാര്‍ക്കറ്റില്‍ നേരിട്ട് പങ്കെടുപ്പിച്ച് ക്ലാസ് റൂമിന്റെ നാല് ചുവരുകള്‍ക്ക് പുറത്തേയ്ക്കും സ്റ്റോക്ക്ഹോം പരിശീലനം വ്യാപിപ്പിക്കുന്നു.
ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്കു മാത്രം പയറ്റാവുന്ന മേഖലയാണ് ഓഹരിവിപണിയെന്നുള്ള ധാരണ തെറ്റാണെന്ന് സ്റ്റോക്ക്ഹോം എജ്യൂക്കേഷന്സിന്റെ സ്ഥാപകന്‍ മുഹമ്മദ് സഹദ് പറയുന്നു. വിപണിയുടെ സാധ്യതകള്‍ മനസ്സിലാക്കി കൃത്യമായ ചിട്ടയോടെ പരിശീലിച്ചാല്‍ അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ളവര്‍ക്കും സ്റ്റോക്ക് മാര്‍ക്കറ്റില്‍ വിജയം കൊയ്യാനാകും. ജോലിയില്‍ നിന്ന് വിരമിച്ചവരുടെയും വീട്ടമ്മമാരുടെയും വരെ വിജയഗാഥകള്‍ സഹദിന് പറയാനുണ്ട്.
സ്റ്റോക്ക്ഹോമിന്റെ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകര്‍ നേതൃത്വം നല്കുന്ന ഒരു ഫുട്ബോള്‍ ടര്‍ഫും ഇവര്‍ക്ക് സ്ഥാപിക്കാനായി. സംസ്ഥാനത്തിന് പുറത്തേക്കും തങ്ങളുടെ സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ് സ്റ്റോക്ക്ഹോം ഇപ്പോള്‍.