Be +ve

ഓഹരി വിപണിയും നിക്ഷേപ അവസരങ്ങളും

Adv. Ameer Sha V.P MA LLB
(Certified Investment & Strategy consultant,
Equity India & Research & Mindmagna Research)
Mobile: 85 4748 4769 / 79 0224 0332

ഇന്ന് ഭൂമിയില്‍ ധാരാളം നിക്ഷേപ മാര്‍ഗങ്ങളുണ്ട്; അതില്‍ പ്രധാനപ്പെട്ടവയാണ് ബിസിനസ്സ്, സ്വര്‍ണം, ഭൂമി എന്നിവ. എന്നാല്‍ നിക്ഷേപം നടത്താന്‍ വളരെ എളുപ്പമുള്ള, എന്നാല്‍ അത്യാവശ്യം അറിവും മാര്‍ക്കറ്റ് പഠനവുമുണ്ടെങ്കില്‍ നമുക്ക് കൈവയ്ക്കാവുന്ന നല്ലൊരു മേഖലയാണ് ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുക എന്നത്. അതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നമുക്ക് പരിശോധിക്കാം.

ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്ന വ്യക്തി കമ്പനിയുടെ ആസ്തിയില്‍ പങ്കാളിത്തം നേടുന്നു എന്ന് പറയുമ്പോള്‍ തന്നെ കമ്പനി ഉണ്ടാക്കുന്ന നഷ്ടങ്ങള്‍ക്കോ മറ്റു പ്രശ്‌നങ്ങള്‍ക്കോ ഉത്തരവാദിയല്ല എന്നൊരു ഗുണവുമുണ്ട്. ഓഹരി വാങ്ങുന്നു…വില്‍ക്കുന്നു…അതുമൂലം കമ്പനിയിലെ ഓഹരി പങ്കാളിത്തത്തില്‍ ഒരു ഭാഗമായി തീരുന്നു എന്ന് മാത്രം. എന്നാല്‍ പലപ്പോഴും നല്ല കമ്പനികള്‍ വര്‍ഷാവര്‍ഷം നിക്ഷേപകര്‍ക്ക് ഡിവിഡന്റ് / ബോണസ് ഓഹരി എന്നിവ നല്‍കുകയും നിക്ഷേപകരെ പൂര്‍ണ മനസ്സോടെ ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യാറുണ്. അതിനു നല്ലൊരു ഉദാഹരണമാണ് വിപ്രോ എന്ന കമ്പനി. വിപ്രോ ഈ കാലത്തിനിടക്ക് 14 പ്രാവശ്യം നിക്ഷേപകര്‍ക്ക് ബോണസ് മാത്രം നല്‍കിയിട്ടുണ്ട്. ഡിവിഡന്റ് വേറെയും.

ഓഹരി മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തുന്ന ആളുകള്‍ക്ക് ലഭിക്കുന്ന മറ്റൊരു പ്രധാന ഗുണമാണ് കമ്പനികള്‍ നല്‍കുന്ന ഡിവിഡന്റ് അഥവാ ലാഭവിഹിതം. ഓഹരിയില്‍ നിക്ഷേപം നടത്തുമ്പോള്‍ നമ്മള്‍ പ്രധാനമായും പരിഗണിക്കേണ്ട ഘടകമാണ് എത്ര ഡിവിഡന്റ് ഈ കമ്പനി നല്‍കി വരുന്നു എന്നത്. ഡിവിഡന്റ് ലഭിക്കാന്‍ താല്പര്യമുള്ള ആളുകള്‍ ഒരിക്കലും 50 രൂപക്ക് മേലെ വിലയുള്ള ഓഹരികള്‍ വാങ്ങരുത്. മാര്‍ക്കറ്റ് ഇന്‍ഫ്‌ളേഷന്‍ നോക്കുമ്പോള്‍ ഇത്തരം കമ്പനികള്‍ നിങ്ങള്‍ക്ക് നല്ല ലാഭം നല്‍കുകയും നല്ല ഡിവിഡന്റ് ലഭിക്കുന്ന കമ്പനികളെ മാത്രം കണ്ടെത്തി നിക്ഷേപം നടത്തുക എന്നതാണ് പരിഗണിക്കാവുന്ന മറ്റൊരു നല്ല സ്ട്രാറ്റജി.

എല്ലാ ആളുകള്‍ക്കും ഡിവിഡന്റ് അല്ലെങ്കില്‍ ബോണസ് എന്നിവയില്‍ താല്പര്യം ഉണ്ടാവണം എന്നില്ല. ഇത്തരം ആളുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതല്‍ മാര്‍ക്കറ്റ് ക്യാപിറ്റലുള്ള കമ്പനികളില്‍ നിക്ഷേപം നടത്തുക എന്നതാണ്. ഇത്തരം കമ്പനികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്നത്, ഓഹരി വിലയുടെ ഒരു വര്‍ഷത്തെ കൂടിയ വിലയില്‍ നിന്നും അമ്പത് ശതമാനം വില തകര്‍ച്ച ഇത്തരം കമ്പനികളുടെ വിലനിലവാരത്തില്‍ വന്നിരിക്കുകയും അതേയവസരത്തില്‍ കമ്പനിയുടെ മാര്‍ക്കറ്റ് ഷെയറില്‍ കുറവുകള്‍ വരുകയും ചെയ്യരുത്. ഓഹരി വിപണി വലിയ തിരുത്തലുകള്‍ക്ക് വിധേയമാവുമ്പോള്‍ ഇത്തരം നല്ല കമ്പനികളെ നോക്കി വാങ്ങാവുന്നതാണ്.

അതുപോലെ ഒരു കമ്പനിയുടെ മാനേജ്മന്റ് രംഗത്ത് വലിയ മാറ്റങ്ങള്‍ വരുകയും ഈ കമ്പനിയെ പുതിയ മാനേജ്മന്റ് ഭാവിയില്‍ നല്ലൊരു വളര്‍ച്ചയുടെ ഘട്ടത്തിലേക്ക് കൊണ്ടുപോവുമെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അത്തരം ഓഹരികളും നിങ്ങള്‍ക്ക് വാങ്ങുകയും ഭാവിയില്‍ വലിയ നേട്ടങ്ങള്‍ നേടുകയും ചെയ്യാം. പലപ്പോഴും മിഡ്ക്യാപ് / സ്മാള്‍ ക്യാപ് ഓഹരികള്‍ ഇത്തരം മാറ്റങ്ങള്‍ക്ക് വിധേയമാവുകയും നിക്ഷേപകര്‍ക്ക് വലിയ ലാഭം നല്‍കുകയും ചെയ്യാറുണ്ട്.

PENNY സ്‌റ്റോക്ക് എന്നൊരു കാറ്റഗറിയില്‍ പലപ്പോഴും നിക്ഷേപകര്‍ നിക്ഷേപം നടത്താറുണ്ട്. ഇത്തരം ഓഹരികള്‍ ഒരു പക്ഷേ, വലിയ വിലയില്‍ നിന്നും തകര്‍ച്ച മൂലം വളരെ ചെറിയ വില നിലവാരത്തില്‍ എത്തിയതാവാം… മിക്കവാറും അങ്ങനെയാണുതാനും. എന്നാല്‍ പല PENNY സ്‌റ്റോക്കുകളും കാലങ്ങള്‍ക്കു ശേഷം മാര്‍ക്കറ്റില്‍ വലിയ കുതിപ്പിന് സാക്ഷ്യം വഹിക്കാറുണ്ട്. അത്തരം നല്ലൊരു കമ്പനിക്ക് ഉദാഹരണമാണ് Suzlon Energy. ഈ കമ്പനി ഒരു കാലത്ത് വളരെ വലിയ വിലയില്‍ ട്രേഡ് ചെയ്യപ്പെടുകയും പിന്നീട് പത്ത് രൂപയ്ക്കു താഴെ വരുകയും ഇപ്പോള്‍ ഒരു വലിയ മാറ്റത്തിനു സാക്ഷ്യം വഹിച്ചു പുതിയ വിലയിലേക്കു കുതിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

പലപ്പോഴും ആളുകള്‍ ഓഹരി വിപണിയില്‍ വരുന്നതും മാര്‍ക്കറ്റില്‍ നിലനില്‍ക്കുന്നതും ഇന്‍ട്രാഡേ/ ഓപ്ഷന്‍ പോലുള്ള രീതികള്‍ സ്വീകരിച്ചു കൊണ്ടാണ്. ഇതൊക്കെ ഒരു മാര്‍ക്കറ്റില്‍ വലിയ തിമിംഗലങ്ങള്‍ കളിക്കുമ്പോള്‍ അവര്‍ക്കു ഉണ്ടാവുന്ന നഷ്ടങ്ങള്‍ നികത്താന്‍ പരിഗണിക്കുന്ന പല സ്ട്രാറ്റജികളാണ് എന്ന് മാത്രമല്ല ഓഹരി വാങ്ങി അതോടൊപ്പം ലാഭമെടുക്കുന്ന ഇതര രീതികളാണ് എന്ന് മനസിലാക്കുക. ഓഹരി വിപണി എന്നത് ഓഹരി വിപണി മാത്രമാണ്. നിങ്ങള്‍ നല്ല ഓഹരികള്‍ നല്ല സമയത്ത് വാങ്ങുക…ലാഭം കിട്ടി കഴിഞ്ഞാല്‍ വിറ്റു മാറുക എന്നതാണ് വളരെ എളുപ്പമുള്ള പരിഗണിക്കാവുന്ന രീതി.

ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുമ്പോള്‍ പരിഗണിക്കേണ്ട മറ്റൊരു സ്ട്രാറ്റജിയാണ് നിങ്ങളുടെ കയ്യിലുള്ള ക്യാഷ് 100% ഓഹരി വിപണിയില്‍ ഇറക്കാതിരിക്കുക; പ്രത്യേകിച്ചും അത്യാവശ്യമുള്ള ക്യാഷ്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് അത്യാവശ്യമില്ലാത്ത ക്യാഷ് നല്ല ഓഹരിയില്‍ നല്ല സമയത്ത് നിക്ഷേപം നടത്തി നോക്കൂ… ലാഭം താനേ നിങ്ങളുടെ കയ്യിലെത്തും! കടമെടുത്തും അത്യാവശ്യമുള്ള ക്യാഷ് എടുത്തും ഓഹരി പോലുള്ള മേഖലകളില്‍ കൊണ്ടിട്ട് കൈകാര്യം ചെയ്യരുത്. നിങ്ങളുടെ പണത്തിന് ഉത്തരവാദി നിങ്ങള്‍ മാത്രമാണ്… വിപരീത ഗുണങ്ങള്‍ സംഭവിച്ചാല്‍ ആരെയും പഴിച്ചിട്ടു കാര്യമുണ്ടാവില്ല.

ഈ ലക്കത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു ഓഹരിയാണ് RHIM India Ltd. ഈ കമ്പനി സ്റ്റീല്‍ സിമെന്റ് ഗ്ലാസ് എന്നിവയുമായി ബന്ധമുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇപ്പോഴും ഈ കമ്പനിക്ക് 30 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ ഉണ്ട് എന്ന് മാത്രമല്ല ഈ കമ്പനിയുടെ ഓഹരി വില 40% ത്തോളം ഇടിഞ്ഞു താഴെ എത്തി നില്‍ക്കുകയും ചെയ്യുന്നു. ദീര്‍ഘകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന നല്ലൊരു ഓഹരിയാണ് RHIM India Ltd. ഇതൊരു ഓഹരി അവലോകനം മാത്രമാണ്. കമ്പനിയെ കുറിച്ച് കൂടുതലായി മനസ്സിലാക്കി സ്വന്തം തീരുമാനത്തില്‍ നിക്ഷേപം നടത്തുക.

(ഇക്വിറ്റി ഇന്ത്യ & റിസര്‍ച്ച്, മൈന്‍ഡ് മാഗ്‌ന എന്നീ സ്ഥാപനങ്ങളുടെ സാരഥിയാണ് അഡ്വ. അമീര്‍ഷാ വി.പി. കഴിഞ്ഞ ഇരുപത് വര്‍ഷമായി മാര്‍ക്കറ്റിങ്, റിസര്‍ച്ച്, സൈക്കോളജി & കൗണ്‍സിലിംഗ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ബന്ധപ്പെടാനുള്ള നമ്പര്‍: 8547484769)

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button