Business ArticlesEntreprenuershipSuccess Story

പാഷനൊപ്പം വിജയതരംഗം സൃഷ്ടിച്ച് സ്റ്റേ ഇന്‍ സ്‌റ്റൈല്‍

സൗന്ദര്യം എന്നത് സ്ത്രീ – പുരുഷ വേര്‍തിരിവില്ലാതെ ഏറെ പ്രാധാന്യം നല്‍കുന്ന ഒന്നാണ്. അതുപോലെ തന്നെ യുവത്വം നിലനിര്‍ത്തുക എന്നതും. ഒരു വ്യക്തിയെ മറ്റുള്ളവരില്‍ നിന്ന് ആകര്‍ഷമാക്കുന്നതിന് സൗന്ദര്യം വലിയ പങ്കു വഹിക്കുന്നുണ്ട്. മുടിയഴകിലും നമ്മള്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നവരാണ്.

കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം ഇപ്പോള്‍ ബ്യൂട്ടി പാര്‍ലറുകളും സലൂണുകളും ഏറെ പുതുമകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇവയെല്ലാം ആധുനികതയുടെ വളര്‍ച്ചയ്‌ക്കൊപ്പം സാധാരണക്കാരുടെ പോലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായകമാവുന്നുണ്ട്.

സമൂഹം മുടിക്ക് പ്രാധാന്യം നല്‍കുമ്പോള്‍, സലൂണ്‍, ബ്യൂട്ടിപാര്‍ലര്‍ മേഖലകളിലെ വളര്‍ച്ച ഇന്ന് സൗന്ദര്യ കലാരംഗത്തെ തന്നെ ആകര്‍ഷകമാക്കുന്നുണ്ട്. ഓരോ വ്യക്തിയുടെയും ആകര്‍ഷണത്തിലും അവരുടേതായ സ്ഥാനം സമൂഹത്തില്‍ പ്രതിഫലിപ്പിക്കാന്‍ സാധിക്കും എന്നത് ചിന്താര്‍ഹമായ കാര്യമാണ്. എന്നാല്‍ ഒരു വ്യക്തിയുടെ സൗധര്യ ബോധത്തിന് മുഖ്യപങ്കു വഹിക്കുന്നത് സൗന്ദര്യ വിദഗ്ധരാണ്.
മൂന്നു വര്‍ഷത്തെ പ്രവാസി ജീവിതത്തിനു ശേഷം നാട്ടില്‍ ആദ്യം ബേക്കറി ബിസിനസ് തുടങ്ങുകയും, പിന്നീട് തന്റെ അഭിനിവേശത്തിനൊപ്പം സഞ്ചരിച്ച്, തിരുവനന്തപുരത്ത് ‘Stay in Style’ എന്ന സലൂണ്‍ ആരംഭിച്ച സംരംഭകനാണ് സജിന്‍. കെ. എസ്.

ആദ്യമായി പുരുഷന്‍മാര്‍ക്ക് മാത്രമായി പരുത്തിപ്പാറയില്‍ തുടങ്ങിയ സലൂണ്‍ വിജയകരമായി അഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. പരുത്തിപ്പാറയ്ക്കുശേഷം, നാലാഞ്ചിറയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പാര്‍ലര്‍ ആരംഭിച്ചു. മികച്ച രീതിയിലുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാണ്. എല്ലാവിധ സേവനങ്ങളും മിതമായ നിരക്കില്‍ ഇവിടെ ലഭ്യമാണ്.

നാലാഞ്ചിറയിലെ ഷോപ്പിനുശേഷം, വഴുതക്കാട് മറ്റൊരു സലൂണിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും, കൂടാതെ തിരുവനന്തപുരത്ത് ആദ്യമായി കുട്ടികള്‍ക്കു മാത്രമായി ഒരു സലൂണ്‍ തുടങ്ങുകയും ചെയ്തു.

കോവിഡ് കാലഘട്ടങ്ങളില്‍ തന്റെ ഇതരദേശക്കാരായ തൊഴിലാളികള്‍ വളരെയധികം പിന്തുണ നല്‍കിയെന്നും സ്റ്റേ ഇന്‍ സ്‌റ്റൈല്‍ ഉടമ സജിന്‍ പറയുന്നു. കൂടാതെ കോവിഡ് പ്രതിസന്ധി കാര്യമായി മേഖലയെ ബാധിക്കാത്ത രീതിയില്‍ മിതമായ നിരക്കിലുള്ള സേവനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിനാല്‍ തന്നെ സ്റ്റേ ഇന്‍ സ്‌റ്റൈലിന് കാര്യമായ രീതിയില്‍ കോവിഡ് പ്രതിസന്ധി ബാധിച്ചിരുന്നില്ല. വളരെ അടുത്ത കാലയളവില്‍ തന്നെ സ്വന്തമായി ഒരു ബ്രാന്‍ഡ് നെയിം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.

ഒരു ബ്രാന്‍ഡ് പെട്ടെന്ന് ഉണ്ടാക്കുക എന്നതില്‍ വളരെ നാളത്തെ പരിശ്രമത്തിന്റെയും, കഠിനാധ്വാനവും ഫലമാണെങ്കിലും സ്റ്റേ ഇന്‍ സ്‌റ്റൈലിന് വിജയത്തിന്റെ പാത വളരെ പെട്ടന്ന് തന്നെ സ്വന്തമാക്കാന്‍ കഴിഞ്ഞു. ആദ്യമായി തുടങ്ങി വച്ച പരുത്തിപ്പാറ ജന്റ്‌സ് സലൂണില്‍ നിന്നും സ്ഥിരമായ ഒരു വരുമാനം കണ്ടെത്താനും പിന്നീടുള്ള ഓരോ മുന്നേറ്റവും വിജയകരമാക്കുവാനും സജിന് കഴിഞ്ഞു.

സേവന വ്യവസായത്തില്‍ കാര്യമായി ചിന്തിച്ചു തുടങ്ങിയപ്പോള്‍ സലൂണിനെ കുറിച്ച് കൂടുതല്‍ പഠിക്കുകയും, ആദ്യ സലൂണിലൂടെ സാധ്യതകളെ മനസിലാക്കി വിജയത്തിന്റെ പാത ഉറപ്പിക്കുകയും ചെയ്തു. പ്രവാസ ജീവിതത്തില്‍ നിന്നും നാട്ടില്‍ സ്വന്തമായി സലൂണ്‍ എന്ന നേട്ടത്തില്‍ കുടുംബം ഏറെ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം സലൂണ്‍, ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയവ പുതുമയും, അതിലുപരി പരീക്ഷണത്തിന്റെ കലാസൃഷ്ടികള്‍ കൊണ്ട് പരസ്പരം മത്സര ബുദ്ധിയോടെയാണ് പ്രവര്‍ത്തിക്കുന്നത്. അതുപോലെ ബിസിനസ് എന്നതിലുപരി നിരവധി വലിയ ബ്രാന്‍ഡുകള്‍ക്കിടയില്‍ ജനശ്രദ്ധ ആകര്‍ഷിക്കുക എന്നത് നിസാരമല്ല. എന്നാല്‍ ആത്മവിശ്വാസത്തോടെ സേവന വ്യവസായത്തിന്റെ വളര്‍ച്ചയെ കുറിച്ച് പഠിക്കുകയും, വളരെ വേഗത്തില്‍ സ്വന്തമായി ഒരു ബ്രാന്‍ഡ് നെയിം ജനകീയമാക്കാനും കഴിഞ്ഞു.
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ നല്ല രീതിയിലുള്ള സേവനങ്ങള്‍ നല്‍കുന്നതിലാണ് സ്റ്റേ ഇന്‍ സ്‌റ്റൈല്‍ മുന്‍തൂക്കം നല്‍കുന്നത്.

സജിന്‍. കെ. എസ്
Ph: 90616 87603

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button