ക്യാമറക്കണ്ണുകളിലൂടെ സ്വപ്നങ്ങള്‍ നെയ്യുന്ന ശ്രീരാഗ്; ഫ്രീലാന്‍സറില്‍ നിന്ന് ‘വെഡിങ് പാരഡൈസി’ലേക്ക്

ചിലര്‍ക്ക് ജോലി എന്നത് വെറുമൊരു വരുമാനമാര്‍ഗമാണ്, മറ്റു ചിലര്‍ക്ക് അത് ശ്വാസം പോലെ പ്രിയപ്പെട്ടതും. തൃശ്ശൂര്‍ കൊടകര സ്വദേശിയായ ശ്രീരാഗ് പി. സുകുമാരന്‍ തന്റെ വീഡിയോഗ്രഫി പ്രൊഫഷന് അത്തരത്തില്‍ ഏറെ പ്രിയപ്പെട്ടതാണ്. കഴിഞ്ഞ നാല് വര്‍ഷമായി ‘ദ വെഡിങ് പാരഡൈസ്’ എന്ന സ്വന്തം ബ്രാന്‍ഡിലൂടെ ദൃശ്യവിസ്മയങ്ങള്‍ തീര്‍ക്കുന്ന ശ്രീരാഗിന്റെ വിജയത്തിന് പിന്നില്‍ ഒന്‍പത് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും അടങ്ങാത്ത പാഷന്റെയും കഥയുണ്ട്.

സ്കൂളില്‍ പഠിക്കുന്ന കാലത്ത്, സുഹൃത്തുക്കളോടൊപ്പം കളിച്ചു നടക്കേണ്ട പ്രായത്തില്‍, ക്യാമറകള്‍ വാടകയ്ക്കെടുത്ത് ഫോട്ടോകള്‍ പകര്‍ത്തിയായിരുന്നു ശ്രീരാഗിന്റെ തുടക്കം. ഒരു അസിസ്റ്റന്റായി ജോലി ചെയ്യാന്‍ പലരെയും സമീപിച്ചെങ്കിലും ആരും അവസരം നല്‍കിയില്ല. എന്നാല്‍ തളരാന്‍ ശ്രീരാഗ് തയ്യാറുമല്ലായിരുന്നു. അന്വേഷണങ്ങള്‍ക്കൊടുവില്‍ വിഡിയോ ഗ്രാഫറായ നിധില്‍ ആണ് ശ്രീരാഗിന്റെ ജീവിതത്തിലെ വഴിതിരിവുകള്ക്കുള്ള ആദ്യ പടിയായത്.

സ്വന്തമായി സ്വരുക്കൂട്ടിയ തന്റെ ചെറിയ സമ്പാദ്യത്തില്‍ നിന്നും ആദ്യത്തെ ക്യാമറ കൂടി വാങ്ങിയതോടെ പതിയെ ആ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചു. പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു അസിസ്റ്റന്റ് വിഡിയോഗ്രാഫറായി കരിയര്‍ തുടങ്ങിയ ശ്രീരാഗ്, വെറും എട്ട് മാസത്തിനുള്ളില്‍ തന്നെ സ്വന്തമായി വര്‍ക്കുകള്‍ ഏറ്റെടുക്കാന്‍ പ്രാപ്തനായി. ഇലക്ട്രോണിക് മെക്കാനിക് എന്ന പ്രൊഫഷനിലേക്ക് മാറിയെങ്കിലും, ക്യാമറയോടും വീഡിയോഗ്രഫിയോടുമുള്ള ഇഷ്ടം കാരണം ആ ജോലി ഉപേക്ഷിച്ച് പൂര്‍ണമായും വിഷ്വല്‍ മീഡിയയിലേക്ക് അദ്ദേഹം ചുവടുമാറ്റി.

ആദ്യകാലങ്ങളില്‍ വീട്ടുകാരുടെ ഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും ശ്രീരാഗ് തന്റെ ലക്ഷ്യത്തില്‍ ഉറച്ചുനിന്നു. ഫ്രീലാന്‍സറായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് നിരവധി താരങ്ങളുടെ വലിയ പ്രോജക്റ്റുകളുടെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചു. വിവിധ കമ്പനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ട് വിദേശ രാജ്യങ്ങളില്‍ പോലും തന്റെ കഴിവ് തെളിയിക്കാന്‍ ശ്രീരാഗിന് കഴിഞ്ഞു. ഇന്ന് സ്വന്തമായ ഓഫീസും മികച്ച ഒരു ടീമും അദ്ദേഹത്തിനുണ്ട്.
പണത്തെക്കാള്‍ ഉപരി, ഗുണമേന്മയ്ക്കാണ് ശ്രീരാഗ് മുന്‍ഗണന നല്‍കുന്നത്. ‘ജോലിയെ സ്നേഹത്തോടെയും പാഷനായും കാണുക, ക്രിയേറ്റീവ് ആയ ഔട്ട്പുട്ട് നല്കാന് ശ്രമിക്കുക’, എന്നതാണ് അദ്ദേഹത്തിന്റെ പോളിസി. ഈ യാത്രയില്‍ അദ്ദേഹത്തിന് കരുത്തായി നിന്നത് ഭാര്യയാണ്. സ്വന്തമായി ഒരു ബ്രാന്‍ഡ് തുടങ്ങാനുള്ള ആത്മവിശ്വാസം നല്കിയതും അദ്ദേഹത്തിന്റെ എല്ലാ ഉയര്‍ച്ചകളിലും താങ്ങായി നിന്നതും തന്റെ പങ്കാളി തന്നെയാണെന്ന് ശ്രീരാഗ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഫോട്ടോഗ്രാഫിയിലും വിഡിയോഗ്രാഫിയിലും തന്റേതായ ഒരു സിഗ്നേച്ചര്‍ പതിപ്പിക്കുകയെന്നതാണ് ശ്രീരാഗിന്റെ ആഗ്രഹം. ഓരോ വിവാഹവും വേറിട്ടതും മനോഹരവുമായ കണ്ടന്റുകളിലൂടെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പിലാണ് അദ്ദേഹമിന്ന്.

അവസരങ്ങള്‍ നിങ്ങളെ തേടി വന്നില്ലെങ്കില്‍, അവയെ സൃഷ്ടിക്കാന്‍ മടിക്കരുത്. ആരെങ്കിലും കൈ പിടിക്കാനുണ്ടാകുമെന്ന് കാത്തുനില്‍ക്കാതെ സ്വന്തം വഴി വെട്ടിപ്പിടിച്ച ശ്രീരാഗിന്റെ ജീവിതം ഏതൊരു യുവാവിനും വലിയൊരു പാഠമാണ്. കഠിനാധ്വാനവും സ്നേഹത്തോടെയുള്ള പ്രവൃത്തിയും ഉണ്ടെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം നിങ്ങളെ തേടിയെത്തും!
https://www.instagram.com/the.weddingparadise?igsh=azIxY2Nzam1mbXg1&utm_source=qr
https://www.instagram.com/sreerag_p_sukumaran?igsh=MTNnMXF4YjZhaXd2bg%3D%3D



