വിദേശത്തേക്ക് പോകാന്‍ ലാംഗ്വേജ് ടെസ്റ്റുകള്‍ ഇനി അനായാസം വിജയിക്കാം; ജെ.എം അക്കാദമിയിലൂടെ…
വിദേശ രാജ്യങ്ങളില്‍ ഉപരിപഠനം നടത്താനും ജോലി ചെയ്യാനും ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്? മികച്ച ജീവിത സാഹചര്യം ലക്ഷ്യം വച്ചാണ് എല്ലാവരും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. എന്നാല്‍ അതിനുള്ള പ്രാരംഭഘട്ടമായ ഇംഗ്ലീഷ് ഭാഷ കൈപ്പിടിയിലൊതുക്കുക എന്നത് വളരെ ശ്രമകരമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന ഒരു മികച്ച കോച്ചിങ് സെന്ററാണ് ജെ.എം അക്കാദമി.
പത്തനംതിട്ട സ്വദേശിയായ ജിഷ ജോയ് മാത്യുവിന്റെ സ്വപ്‌ന സഫലീകരണമാണ് ജെ.എം അക്കാദമി. വളരെ അവിചാരിതമായാണ് ജിഷ ഈ മേഖലയിലേക്ക് കടന്നുവരുന്നത്. നഴ്‌സിംഗ് പഠനത്തിന് ശേഷം നഴ്‌സിംഗ് കോളേജില്‍ അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരിക്കെ, വിദേശത്തേക്ക് പോകാനായി OET പരീക്ഷ എഴുതുകയും മികച്ച സ്‌കോര്‍ നേടുകയും ചെയ്തു. എന്നാല്‍ അവിചാരിതമായി കോവിഡ് എത്തിയതോടെ വിദേശത്തേക്കുള്ള യാത്ര നീണ്ടുപോകുകയായിരുന്നു. അങ്ങനെയിരിക്കെ IELTS, OET പരീക്ഷക്കായി തയ്യാറെടുക്കുന്ന സുഹൃത്തുക്കളില്‍ ചിലരുടെ ആവശ്യപ്രകാരം ചെറിയ രീതിയില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ ആരംഭിച്ചു.
2019 മുതല്‍ OET ക്ലാസുകള്‍ കൈകാര്യം ചെയ്തുവന്ന ജിഷ പിന്നീട് ലണ്ടനിലേക്ക് പോവുകയും സുഹൃത്തായ മുഅന്‍തെയുമായി ചേര്‍ന്ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലാംഗ്വേജ് ടെസ്റ്റ് പഠിപ്പിക്കുന്നതിനായുള്ള TESOL, Celta എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ നേടുകയും ചെയ്തു. അങ്ങനെ ഒരു വര്‍ഷം മുമ്പാണ് ഇരുവരുടെയും സ്വപ്‌നസ്ഥാപനമായ ജെ.എം അക്കാദമി കെട്ടിപ്പടുത്തത്. ലണ്ടനും ബാംഗ്ലൂരും കേന്ദ്രീകരിച്ച് ഓണ്‍ലൈനായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
തങ്ങളുടെ സ്ഥാപനത്തിലെത്തുന്നവര്‍ക്ക് മികച്ച വിജയം ലഭിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു ഇരുവര്‍ക്കും. അതുകൊണ്ടുതന്നെ OET പരീക്ഷകളിലെ മൊഡ്യൂളുകളായ Writing, Speaking, Reading, Listening എന്നിവയില്‍ ബുദ്ധിമുട്ടേറിയ മൊഡ്യൂളുകളായ Reading, Listening എന്നിവയ്ക്ക് മറ്റ് സ്ഥാപനങ്ങള്‍ നല്‍കാത്ത രീതിയില്‍ ഇന്റന്‍സീവായ ഇന്ററാക്റ്റീവ് സെഷനാണ് ഇവിടെ നല്‍കിവരുന്നത്. മറ്റ് സ്ഥാപനങ്ങളില്‍ ലഭിക്കാത്ത അഡ്വാന്‍സ്ഡ് ആയ ട്രെയിനിങ് ഈ വിഷയങ്ങളില്‍ നല്‍കുന്നതിനാല്‍ നിരവധി പ്രാവശ്യം പരീക്ഷ എഴുതി പരാജയപ്പെട്ടവര്‍ക്ക് ഇവിടെ നിന്നും ആദ്യമായി പരീക്ഷയെഴുതുമ്പോള്‍തന്നെ വിജയിക്കാന്‍ സാധിക്കുന്നുണ്ട്.
Writing, Speaking എന്നിവയ്ക്ക് ഒരാള്‍ക്ക് ഒരു ട്രെയിനര്‍ എന്ന നിലയിലാണ് ക്ലാസുകള്‍ നല്‍കുന്നത്. ആദ്യക്ലാസില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോറില്‍ മാറ്റംവരാന്‍ തുടങ്ങിയതോടെ ജെ.എം അക്കാദമി ഈ മേഖലയില്‍ ശ്രദ്ധ നേടാന്‍ തുടങ്ങുകയായിരുന്നു. പിന്നീട് IELTS, CBT എന്നീ പരീക്ഷകള്‍ക്കുള്ള ട്രെയിനിങും നല്‍കാന്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തി അവര്‍ക്ക് മികച്ച സ്‌കോര്‍ നേടുന്നതിനുള്ള ട്രെയിനിംഗാണ് ഇവിടെ നല്‍കുന്നത്. നിലവില്‍ 200ലധികം വിദ്യാര്‍ത്ഥികളാണ് എല്ലാ മാസവും അക്കാദമിയില്‍നിന്ന് ട്രെയിനിങ് പൂര്‍ത്തിയാക്കുന്നത്.
അതിന് പുറമെ OET വിജയിച്ച നേഴ്‌സുമാരെ NHS ഹോസ്പിറ്റലുകളിലേക്ക് റിക്രൂട്ട് ചെയ്യുകയും മികച്ച ശമ്പളം നേടുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും മുന്‍പന്തിയിലുണ്ട് അക്കാദമി. ആയിരത്തില്‍പരം വിദ്യാര്‍ത്ഥികള്‍ക്കാണ് അക്കാദമിയില്‍ ഇതിനോടകം ട്രെയിനിങ് നല്‍കി വിദേശത്ത് ജോലി വാങ്ങി നല്‍കിയിരിക്കുന്നത്. 100ല്‍ അധികം അധ്യാപകരാണ് ഇവിടെ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നല്‍കുന്നതെങ്കിലും ബാംഗ്ലൂരില്‍ ഓഫ്‌ലൈന്‍ അക്കാദമി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ജിഷയും മുഅന്‍തെയും.
JM ACADEMY – OET AND IELTS
Mob: 919233440030