Success Story

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിജയചരിത്രമെഴുതി SPACES Home Life (Design-Build-Renovate)

WE SHAPE OUR BUILDINGS; THEREAFTER THEY SHAPE US.
WINSTON CHURCHILL

ഒരു മേഖലയില്‍ സംരംഭം തുടങ്ങുക എന്നതല്ല, തുടങ്ങിവച്ച സംരംഭത്തെ നിലനിര്‍ത്തുകയും കാലത്തിനൊപ്പം സഞ്ചരിച്ച് ബ്രാന്‍ഡായി മാറുക എന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. ആ വെല്ലുവിളികളെ അതിജീവിച്ച് പുതുമകളോടെയും ആധുനിക സജ്ജീകരണങ്ങളോടെയും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിജയ ചരിത്രമെഴുതിയ സംരംഭമാണ് SPACES Home Life.

കണ്ണൂര്‍ സ്വദേശിയായ റീജിത്ത് പി.കെ എന്ന സിവില്‍ എഞ്ചിനീയര്‍ 1998 ലാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. സംരംഭത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പ്ലാനിങ് മാത്രമാണ് ഈ സംരംഭം നല്‍കിയ സേവനമെങ്കില്‍ 2024ല്‍ എത്തി നില്‍ക്കുമ്പോള്‍ നിരവധി കണ്‍സ്ട്രക്ഷന്‍ സേവനങ്ങളാണ് SPACES Home Life ലൂടെ ജനങ്ങളിലേക്ക് എത്തുന്നത്.

തങ്ങളുടെ സ്വപ്‌ന ഭവനം യാഥാര്‍ത്ഥ്യമാക്കാന്‍ എത്തുന്ന ഓരോ വ്യക്തികളുടെയും ബഡ്ജറ്റിനും മനസ്സിനും ഇണങ്ങുന്ന തരത്തില്‍ സ്വപ്‌നങ്ങളെ സാക്ഷാത്കരിച്ചു നല്‍കുന്നു എന്നതാണ് ഈ സംരംഭത്തിന്റെയും സിവില്‍ എഞ്ചിനീയറിങ് മേഖലയില്‍ വൈദഗ്ദ്യം തെളിയിച്ച റീജിത്ത് എന്ന സംരംഭകന്റെ വിജയത്തിന്റെ പ്രധാന രഹസ്യം. ഡിസൈനിങ്, ഡെവലപ്പിംഗ്, കണ്‍സ്ട്രക്റ്റിങ്, പ്ലാനിങ്, റസിഡന്‍ഷ്യല്‍ ഏരിയ, വില്ലകള്‍, കൊമേഴ്ഷ്യല്‍ ഏരിയ തുടങ്ങി എല്ലാ മേഖലകളിലും ടജഅഇഋട ഒീാല ഘശളല മികച്ച സേവനം നല്‍കുന്നു. പുതുമയുള്ളതും മറ്റുള്ളവയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതുമായ ഡിസൈനുകളും കണ്‍സ്ട്രക്ഷന്‍ പാക്കേജുകളുമാണ് ഇവരുടെ പ്രത്യേകതകളിലൊന്ന്.

കസ്റ്റമറുടെ മനസ്സിലുള്ള ഡിസൈനിനെയും സ്വപ്‌നത്തിനെയും അതേ പോലെ യാഥാര്‍ത്ഥ്യമാക്കി നല്‍കുന്നതു കൊണ്ട് തന്നെ കേരളത്തിലുടനീളവും കര്‍ണാടക, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും ഇവരുടെ സേവനം വളരെ വേഗമാണ് വേരുറച്ചത്. മികച്ച വാസ്തു കണ്‍സള്‍ട്ടന്റുമാരുടെ സേവനവും SPACES Home Life വഴി ലഭിക്കുന്നു എന്നത് കൊണ്ട് തന്നെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തനതായ വ്യക്തിത്വം രൂപപ്പെടുത്താന്‍ ഈ സംരംഭത്തിന് സാധിച്ചിട്ടുണ്ട്.

മാറുന്ന കണ്‍സ്ട്രക്ഷന്‍ ട്രെന്‍ഡിന് അനുസരിച്ച് മുന്നേറിയത് കൊണ്ടും മാറ്റത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചതു കൊണ്ടും തോല്‍ക്കാതെ കുതിക്കുക തന്നെയായിരുന്നു SPACES Home Life. പ്ലാനിംഗ്, ത്രീഡി വിഷ്വലൈസേഷന്‍, റിനോവേഷന്‍, എക്സ്റ്റീരിയര്‍ ഡിസൈന്‍, ആര്‍കിടെക്ച്ചര്‍, ലാന്‍ഡ്‌സ്‌കേപ്പ് ഡിസൈന്‍ തുടങ്ങി എല്ലാ മേഖലകളിലും നൂതന ആശയങ്ങള്‍ സംഭാവന ചെയ്താണ് ഓരോ സേവനവും SPACES Home Life പൂര്‍ത്തിയാക്കുന്നത്. സ്വന്തം വീടെന്ന സ്വപ്‌നം എങ്ങനെ സാക്ഷാത്കരിക്കാമെന്ന് ചിന്തിക്കുന്നവര്‍ക്കും മനസ്സിനിണങ്ങിയ ബില്‍ഡിംഗ് യാഥാര്‍ത്ഥ്യമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരേയൊരു ഉത്തരമാണ് SPACES Home Life.

Contact Details
Kannur – +91- 999 502 1474 / +91-497 296 1474
Bangalore / Coorg – +91 813 890 1474

Facebook – Spaces Home Life
Instagram – @spaces_home_life

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button