പാളിച്ചകളില്ലാതെ, മികച്ച സേവനവുമായി SNCO
കാര്യക്ഷമമായ രീതിയില്‍ ഒരു ബിസിനസ് നടത്തുക എന്നതിന് നിരവധി കടമ്പകളുണ്ട്. അതില്‍, പല സ്ഥാപനങ്ങളെയും കുഴപ്പിക്കുന്ന പ്രധാനപ്പെട്ട കാര്യം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ എന്ന മേഖല തന്നെയാണ്. പലപ്പോഴും കണ്ടുവരുന്നത് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി കമ്പനികള്‍ ഒരു അക്കൗണ്ടന്റിനെ നിയമിക്കാറുണ്ട്. എന്നാല്‍ അയാള്‍ക്ക് ജി. എസ്. ടി., ഇന്‍കം ടാക്‌സ് നിയമങ്ങള്‍ എന്നിവയെക്കുറിച്ച് ആഴത്തില്‍ അറിവുണ്ടാകണമെന്നില്ല. അവിടെ നിന്നാണ് വീഴ്ചകള്‍ ആരംഭിക്കുന്നത്. ഒടുവില്‍ നിയമപരമായി ധാരാളം ബുദ്ധിമുട്ടുകള്‍ സ്ഥാപനത്തിനു നേരിടേണ്ടി വരികയും ചെയ്യുന്നു.
ഇത്തരം സ്ഥിതിവിശേഷങ്ങള്‍ ഒഴിവാക്കുന്നതിനും മറിച്ച് തന്റെ സംരംഭത്തിനെ ടാക്‌സിന്റെയും മറ്റും നൂലാമാലകളില്‍ അകപ്പെടാതെ കൃത്യമായി ഫയലിംഗ് നടത്തി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഏതൊരു സംരംഭകനും ധൈര്യപൂര്‍വ്വം സമീപിക്കാവുന്ന സ്ഥാപനമാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന SNCO എന്ന സ്ഥാപനം.
SNCO യുടെ തുടക്കം
കോഴിക്കോട് സ്വദേശിയായ സുദര്‍ശന്‍ ആണ് SNCO യുടെ സ്ഥാപകന്‍. ബികോം ബിരുദധാരിയായ അദ്ദേഹം സി എ കോഴ്‌സ് പഠിക്കവെ ചെന്നൈ ആസ്ഥാനമായുള്ള ADMA കോര്‍പ്പറേറ്റ് അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മൂന്ന് വര്‍ഷത്തെ സേവനത്തിനു ശേഷം അദ്ദേഹം കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ മാനേജരായി നിയമിതനായി. അതിനുശേഷമാണ് സ്വന്തമായൊരു സംരംഭം എന്ന ആശയത്തിലേക്ക് മാറിയത.്
ഒരു സ്ഥാപനത്തെ മാനേജ് ചെയ്യുവാനുള്ള കാര്യങ്ങളെല്ലാം അപ്പോഴേക്കും സുദര്‍ശന്‍ മനസ്സിലാക്കിയിരുന്നു. അങ്ങനെ 2015ല്‍ അദ്ദേഹം സംരംഭക ലോകത്തേക്ക് ചുവടുവെച്ചു. അങ്ങനെ സുദര്‍ശന്‍ എന്‍ കോ എന്ന പേരില്‍ ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനം ആരംഭിച്ചു. ഇവരുടെ ആദ്യ ക്ലൈന്റ് G-Tec Education ഗ്രൂപ്പ് ആയിരുന്നു. കണ്‍സള്‍ട്ടിംഗ് മേഖലയിലെ ഇവരുടെ സേവന മികവു കൊണ്ട് തന്നെ സുദര്‍ശന്‍ എന്‍ കോ-യ്ക്ക് വളരെ വേഗം വളരുവാന്‍ സാധിച്ചു. 2017-ല്‍ സുദര്‍ശന്‍ എന്‍ കോ-യില്‍ നിന്നും SNCO എന്ന നാമധേയം സ്വീകരിക്കുകയും ബിസിനസ് വിപുലപ്പെടുത്തുകയും ചെയ്തു.
SNCOയുടെ സേവനങ്ങള്‍
അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ സൊല്യൂഷനുകളാണ് പ്രധാനമായും ഇവര്‍ ചെയ്യുന്നത്. കൂടാതെ പുതു സംരംഭകര്‍ക്കായി ബിസിനസ് സെറ്റപ്പ് സര്‍വീസുകളും നല്‍കുന്നുണ്ട്. ഒപ്പം ടി ഡി എസ് ഫയലിംഗ്, പത്തില്‍ കൂടുതല്‍ സ്റ്റാഫുകള്‍ ഉള്ള സ്ഥാപനത്തിന് ഇ എസ് ഐ ഫയലിംഗ്, 20നു മുകളില്‍ ആകുമ്പോള്‍ ഇ പി എഫ് ഫയലിംഗ് എന്നിവ ചെയ്തു കൊടുക്കുന്നു. പാന്‍/ടാന്‍, ഇംപോര്‍ട്ട്-എക്‌സ്‌പോര്‍ട്ട് ലൈസന്‍സ് എന്നിവ അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സേവനങ്ങളും ഇവിടെ ലഭ്യമാകുന്നു.
2017-ല്‍ ഭാരത സര്‍ക്കാര്‍ ജി എസ് ടി എന്ന ആശയം രൂപീകരിച്ചതോടുകൂടി ഈ സേവനങ്ങള്‍ക്കൊപ്പം ജി എസ് ടി രജിസ്‌ട്രേഷന്‍, ജി എസ് ടി റിട്ടേണ്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ കൂടി തങ്ങളുടെ സര്‍വീസിനോടൊപ്പം ഇവര്‍ കൂട്ടിച്ചേര്‍ത്തു. തുടക്കം മുതലേ ജി.എസ്.ടി. പഠിച്ചതിന്റെ ഫലമായി ടാക്‌സ് കണ്‍സല്‍ട്ടന്റ് അസോസിയേഷന്‍ മെമ്പര്‍മാര്‍, സ്ഥാപനങ്ങളിലെ അക്കൗണ്ടന്റ്‌സ്, എന്നിവര്‍ക്ക് ക്ലാസ് എടുക്കാറുണ്ട്. കോഴിക്കോട് ജി.എസ്.ടി. ഡിപ്പാര്‍ട്ട്‌മെന്റിലെ 01/07/2018-ലെ ആദ്യ ജി.എസ്.ടി. വാര്‍ഷിക ആഘോഷത്തിലെ കീനോട്ട് സ്പീക്കര്‍ ആയിരുന്നു സുദര്‍ശന്‍.
SNCO -യുടെ മികവ്
സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തീകരിക്കുക, വീഴ്ചകളില്ലാതെ കമ്പനികളുടെ ഫയലിംഗ് നടത്തുക തുടങ്ങി 100% ഗുണനിലവാരമുള്ള സേവനങ്ങളാണ് ഇവര്‍ നല്‍കുന്നത.് സ്ഥാപനങ്ങള്‍ ചെറുതോ വലുതോ എന്ന് നോക്കാതെ തങ്ങളെ സമീപിക്കുന്ന ക്ലൈന്റുകള്‍ക്ക് മികച്ച സര്‍വീസ് നല്‍കുന്നവരാണ്് SNCO.
SNCO പ്രവര്‍ത്തനരീതികള്‍
എസ്.എം.ഇ സെക്ടറില്‍ ഉള്ള സ്ഥാപനങ്ങള്‍ക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത.് ചെറുകിട സ്ഥാപനങ്ങളാണെങ്കില്‍ അവര്‍ കമ്പനിയുടെ വിവരങ്ങളുമായി SNCO -യുടെ ഓഫീസില്‍ നേരിട്ട് എത്തുകയാണ് പതിവ.് എന്നാല്‍ കുറച്ചുകൂടി ഉയര്‍ന്ന തലത്തിലെ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഇവരുടെ സ്റ്റാഫുകള്‍ കമ്പനിയില്‍ നേരിട്ട് പോയി കമ്പനിയുടെ വിവരങ്ങള്‍ മനസ്സിലാക്കി നല്‍കുന്നു. ഇതിലൂടെ ഡേറ്റ നഷ്ടമാകുമോ എന്ന ഭയം ക്ലൈന്റ്‌സിനുണ്ടാകുന്നുമില്ല. തങ്ങളുടെ ക്ലൈന്റ്‌സിന്റെ സ്ഥാപനങ്ങളില്‍ നേരിട്ടെത്തുകയും അവിടെയുള്ള സ്റ്റാഫുകള്‍ക്ക് ആവശ്യമായ ട്രെയിനിങ് നല്‍കുന്നതിലും ഇവര്‍ വിദഗ്ധരാണ്.
ഇതുവരെ 5000-ല്‍ പരം ആളുകള്‍ SNCO യില്‍ നിന്നും പരിശീലനം നേടിയിട്ടുണ്ട്. സ്ഥാപനങ്ങള്‍, അക്കൗണ്ടന്റ,് കണ്‍സള്‍ട്ടന്റ്, ജി എസ് ടി സുവിധ കേന്ദ്രങ്ങള്‍ എന്നിവയ്ക്കായി ഓണ്‍സൈറ്റ് ട്രെയിനിംഗ് വര്‍ക്ക്‌ഷോപ്പ് ഇവര്‍ നല്‍കാറുണ്ട.് ജി എസ് ടി ഫയലിംഗ്, ഇന്‍കംടാക്‌സ് ആന്‍ഡ് അക്കൗണ്ട്‌സ് എന്നീ വിഷയങ്ങളില്‍ ഇതിനകം അയ്യായിരത്തില്‍ അധികം പേര്‍ SNCO യില്‍ നിന്നും ട്രെയിനിങ് നേടിയിട്ടുണ്ട്.
ഈ മേഖലയുടെ സാധ്യത കൂടുതല്‍ മനസ്സിലാക്കിയതോടു കൂടിയാണ് മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനായി SNCO ട്രെയിനിംഗ് അക്കാദമി ആരംഭിച്ചത.് കൂടാതെ മിതമായ നിരക്കിലുള്ള സേവനമാണ് ഇവിടെ ലഭ്യമാകുന്നത.്
സുദര്‍ശനോടൊപ്പം ഏകദേശം 5 വിദഗ്ധരായ പ്രൊഫഷണലുകളാണ് അദ്ദേഹത്തിന്റെ ടീമില്‍ സ്റ്റാഫായിട്ടുള്ളത്. തങ്ങളെ സമീപിക്കുന്ന ഉപഭോക്താക്കളെ 100% സേവനം നല്‍കി തൃപ്തരാക്കുക എന്നത് ഇവരുടെ ഉറച്ച തീരുമാനം തന്നെയാണ.് ദീര്‍ഘകാല ഉപഭോക്താക്കളാണ് SNCO -ക്ക് കൂടുതലായും ഉള്ളത്. അതോടൊപ്പം പുതിയ ക്ലൈന്റ്‌സുകളും ഇവരെ തേടിയെത്തുന്നുണ്ട്. കോഴിക്കോടിനു പുറമേ എറണാകുളം കണ്ണൂര്‍, മലപ്പുറം തൃശൂര്‍, പാലക്കാട,് ഇടുക്കി എന്നിവിടങ്ങളിലുംSNCO -യുടെ സേവനം ലഭ്യമാകുന്നുണ്ട്.
കേരളത്തിലെവിടെയുള്ള സ്ഥാപനമായാലും അവിടെ തങ്ങളുടെ സ്റ്റാഫിനെ എത്തിച്ച് അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കുന്നത് ഇവരുടെ സേവനത്തിന്റെ മികവ് വര്‍ധിപ്പിക്കുന്നു. സ്ഥാപനം ചെറുതായാലും വലുതായാലും ജി എസ് ടി എന്നൊരു കടമ്പയിലൂടെ മാത്രമേ ഇനി മുന്നോട്ടു പോകാന്‍ കഴിയൂ. ജി എസ് ടിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ യാതൊരു പാളിച്ചകളുമില്ലാതെ ലഭ്യമാക്കാന്‍ സന്നദ്ധമായി നില്‍ക്കുന്ന സ്ഥാപനമാണ് SNCO. എക്‌സ്‌പേര്‍ട്ടുകളായ പ്രൊഫഷണലുകളാണ്് SNCO -യുടെ കരുത്ത്. ഒപ്പം, നെടുംതൂണായി സുദര്‍ശനനും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.snco.co.in
ഫോണ്‍:0495-4040266
ഇ-മെയില്‍- contact@snco.co.in