”ആത്മ വിശ്വാസത്തോടെ പുഞ്ചിരിക്കൂ…!”, ഡോ. ലജു മഹേഷ് പറയുന്നു

ദന്താരോഗ്യ മേഖലയില്‍ 25 വര്‍ഷത്തിലേറെ പ്രവൃത്തി പരിചയമുള്ളതും നൂതനവും വിശാലവുമായ MAHALAXMI DENTAL SPECIALITY HOSPITAL സ്ഥാപകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോഗ്യ വിചാരങ്ങള്‍ നല്കി സമൂഹത്തെ ഉദ്ബോധിപ്പിക്കുന്ന ദന്ത രോഗ വിദഗ്ധ, Prosthodontist and Implantologist ആയ ഡോ. ലജു മഹേഷ് ആണ് ‘സ്പെഷ്യല്‍ ടോക്കി’ലെ അഥിതി.
എങ്ങനെയാണ് ഈയൊരു മേഖലയിലേക്ക് ഡോക്ടര്‍ എത്തിയത് ?
പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയം മുതല്‍ തന്നെ എന്റെ ആഗ്രഹം ഒരു ദന്തിസ്റ്റ് ആവുക എന്നതായിരുന്നു. അങ്ങനെയാണ് ഡിഗ്രിയും പിജിയും ഈ മേഖലയില്‍ പൂര്‍ത്തിയാക്കുന്നത്. അതുകൊണ്ട് തന്നെ MGR MEDICAL UNIVERSITY – ല്‍ നിന്നും PG യില്‍ ഉന്നതവിജയം കരസ്ഥമാക്കി ഗോള്‍ഡ് മെഡലിസ്റ്റ് ആകാന്‍ സാധിച്ചു. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിനും ആത്മവിശ്വാസത്തോടെ ജീവിക്കാനും ദന്താരോഗ്യം അത്യാവശ്യമാണെന്ന തിരിച്ചറിവാണ് കൊടുങ്ങല്ലൂരില്‍ 2001 ല്‍ MAHALAXMI DENTAL SPECIALITY HOSPITAL സ്ഥാപിക്കാന്‍ ഇടയായത്. ഈ യാത്രയില്‍ എന്നോടൊപ്പം മോണരോഗ വിദഗ്ധനും Implantologist ഉം ആയ എന്റെ ഭര്‍ത്താവ് ഡോ. മഹേഷ് നാരായണനും കൂടെയുണ്ട്. എന്റെ മകന് ഡോ. ഗൗതം മഹേഷ് ദന്തക്രമീകരണ വിഭാഗത്തില്‍ PG ചെയ്യുന്നു.

എന്തൊക്കെ മാറ്റങ്ങള്‍ ദന്തല്‍ മേഖലയില്‍ ഈ കാലഘട്ടത്തിനിടയില്‍ സംഭവിച്ചിട്ടുണ്ട്?
മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അറിവ് സമ്പാദിക്കുകയും അത് ജനങ്ങളില്‍ എത്തിക്കുകയും എന്നത് എവിടെയും പ്രധാനമാണ്. ഇപ്പോള്‍ ഒരു ഡിജിറ്റല്‍ യുഗമാണ്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ചികിത്സ വളരെ ഫലപ്രദമായി സമയ നിശ്ചിതമായി കൊടുക്കാന്‍ മോഡേണ്‍ ദന്തിസ്ട്രിയില് സാധ്യമാണ്. ഉദാഹരണത്തിന്, ഇപ്പോള്‍ നോണ്‍ കോണ്ടാക്റ്റ് ക്ലീനിങ് എന്ന നൂതനസംവിധാനമുണ്ട്. കുറച്ച് മുന്‍പ് വരെ പല്ലുകള്‍ ക്ലീനിങ് ചെയ്യുമ്പോള്‍ ചെറിയ പുളിപ്പ് വരുന്നത് സ്വാഭാവികമായിരുന്നു. അതിന് പരിഹാരമായി ‘ഗൈഡഡ് ബയോഫിലിം തെറാപ്പി’ എന്ന നൂതനവിദ്യ പ്രാബല്യത്തിലുണ്ട്. പല്ലുകളുടെ നിറം വര്‍ധിപ്പിക്കാന്‍ ലേസര്‍ വൈറ്റ്നിങ്, പല്ലുകള്‍ നഷ്ടപ്പെട്ടിടത്ത് പുതിയ പല്ലുകള്‍ വയ്ക്കാന്‍ ഡിജിറ്റല്‍ ഇംപ്ലാന്റോളജി, ദന്തക്രമീകരണത്തിനും സ്മൈല്‍ കറക്ഷനും ഡിജിറ്റല്‍ സ്മൈല്‍ ഡിസൈനിങ് ടെക്നോളജി എന്നിവ ഇപ്പോള്‍ പ്രാബല്യത്തിലുണ്ട്.

‘സ്മൈല്‍ കറക്ഷന്’ എത്രത്തോളം വിജയ സാധ്യത നിലവിലുണ്ട് ?
സ്മൈല്‍ ഡിസൈനിങ് അഥവാ സ്മൈല്‍ കറക്ഷന് ഇതില്‍ തന്നെ വളരെയധികം ടെക്നിക്സ് ഡിജിറ്റല്‍ രീതിയിലും അല്ലാതെയുമുണ്ട്. പല്ലുകളുടെ ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിച്ച് സ്മൈല്‍ മേക്കോവര്‍ ചെയ്യാന്‍ സാധ്യമാണ്. നിലവില്‍ അലൈനര്‍ വേണോ, അല്ലാതെ ബ്രൈസസ് വേണോ എന്ന ചര്‍ച്ചയും സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ കാണാന്‍ സാധിക്കും. ശരിക്കും ഓരോ പേഷ്യന്റിന്റെയും പല്ലിന്റെ നിര അനുസരിച്ചും വ്യത്യാസങ്ങള്‍ അനുസരിച്ചും നിരവധി ഓപ്ഷനുകള്‍ ലഭ്യമാണ്. അതിനാല്‍ പേഷ്യന്റിനെ സംതൃപ്തിപ്പെടുത്തുന്ന രീതിയില്‍ നൂതന ടെകനോളജിയിലൂടെ ഇത് കൂടുതല്‍ വിജയമാക്കാന്‍ സാധിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.
MAHALAXMI DENTAL SPECIALITY HOSPITAL സ്ഥാപിച്ചിട്ട് ഇപ്പോള്‍ 25 വര്‍ഷം കഴിഞ്ഞു. സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ സമയമാണ് ഇത്. എന്ത് തോന്നുന്നു?
വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ഈ വിജയം ഞങ്ങളുടെ മാത്രമല്ല, ഞങ്ങളുടെ കൂടെ പ്രവര്‍ത്തിക്കുന്ന ഡോക്ടേഴ്സിന്റെയും സ്റ്റാഫിന്റെയും നിസ്വാര്‍ത്ഥ സേവനം കൊണ്ട് മാത്രമാണ്. ഇനി വരും വര്‍ഷങ്ങളിലും ആരോഗ്യകരമായ പുഞ്ചിരികള്‍ സൃഷ്ടിക്കാന്‍ സാധിക്കട്ടെ.




