ടാറ്റൂ പ്രൊഫഷണലായി ചെയ്യാന്‍ ആഗ്രഹമുണ്ടോ ? മികവോടെ മുന്നേറി ‘SIGNATURE TATTOO STUDIO’
ടാറ്റൂ എന്നത് അത്ര നിസാര സംഗതിയല്ല, ഓരോ വ്യക്തികള്‍ക്കും ടാറ്റൂ ചെയ്യുന്നതിന് വ്യത്യസ്തമായ കാരണങ്ങളുണ്ടായിരിക്കും. ഭംഗിയ്ക്ക് വേണ്ടിയും വ്യക്തിപരമായ താത്പര്യങ്ങളാലും ട്രെന്‍ഡിന് അനുസരിച്ചുമൊക്കെ ടാറ്റൂ ചെയ്യുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ടാകും. ടാറ്റൂ ചെയ്യാനും ടാറ്റൂവിന്റെ ഓരോ അര്‍ത്ഥങ്ങള്‍ മനസിലാക്കുവാനും ഇഷ്ടപ്പെടുന്നവരായിരിക്കും ഒട്ടുമിക്ക മലയാളികളും. എന്നാല്‍ കൃത്യമായ അറിവും പരിശീലനവും മറ്റു മേഖലയിലുള്ളത് പോലെ തന്നെ ഈ മേഖലയിലും പ്രധാനമാണ്. അത്തരത്തില്‍ ടാറ്റൂവില്‍ മികവും പ്രാവീണ്യവും പുലര്‍ത്തുന്ന ഒരു സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് സുമിത്ത് രവി എന്ന ടാറ്റൂ ആര്‍ട്ടിസ്റ്റ് 2016ല്‍ അങ്കമാലിയില്‍ ആരംഭിച്ച സിഗ്‌നേച്ചര്‍ റ്റാറ്റൂ സ്റ്റുഡിയോ.
ഓരോ കസ്റ്റമറുടെയും മനസിലുള്ള ചിത്രത്തെ അതേ അര്‍ത്ഥത്തില്‍ തന്നെ ഡിസൈന്‍ ചെയ്യാന്‍ കഴിവുള്ള ആര്‍ട്ടിസ്റ്റുമാരാണ് സിഗ്‌നേച്ചര്‍ റ്റാറ്റൂ സ്റ്റുഡിയോയില്‍ പ്രവര്‍ത്തിക്കുന്നത്. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനോടു കൂടി പ്രവര്‍ത്തിക്കുന്ന ഇവിടെ വിദേശികളും സ്വദേശികളുമടക്കം ധാരാളം പേരാണ് ടാറ്റൂ ചെയ്യാനായി എത്തുന്നത്.
ഓരോ കസ്റ്റമറുടെയും ബഡ്ജറ്റിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തുകയാണ് ഇവിടെ ടാറ്റൂ ചെയ്യാനായി വാങ്ങുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. ഏറ്റവും നല്ല ഗുണമേന്മയില്‍ ടാറ്റൂ ചെയ്ത് നല്‍കുന്നതിനാല്‍ തന്നെ ധാരാളം കസ്റ്റമേഴ്‌സ് ഇവരെ തേടിയെത്താറുണ്ട്. അങ്കമാലിക്ക് പുറമെ കലൂരിലും ഇവരുടെ സേവനം ലഭ്യമാണ് . ടാറ്റൂ സ്റ്റുഡിയോയ്‌ക്കൊപ്പം ടാറ്റുവിനെ കുറിച്ച് പഠിക്കാനും ഈ മേഖലയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാനുമായി ടാറ്റൂ അക്കാദമിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഒരു ട്രെന്‍ഡ് എന്നതിനും ബാഹ്യമായ സൗന്ദര്യം എന്നതിനും അപ്പുറമായി ആഴത്തിലുള്ള അര്‍ത്ഥങ്ങള്‍ ഓരോ ടാറ്റൂവിലും കടന്നുപോകുന്നുണ്ട്. ടാറ്റൂ ചെയ്യുന്നതില്‍ സ്വയം തിരിച്ചറിയലും ആത്മപ്രകാശനവും അടങ്ങിയിരിക്കുന്നു. സിഗ്‌നേച്ചര്‍ ടാറ്റൂ സ്റ്റുഡിയോ ഓരോ വ്യക്തിയുടെയും അലര്‍ജി പ്രശ്‌നങ്ങള്‍ മനസിലാക്കി, ഡോക്ടറുടെ സഹായത്താല്‍ പരിശോധന നടത്തി ആരോഗ്യപ്രശ്‌നങ്ങള്‍ കൃത്യമായി അറിഞ്ഞ ശേഷമാണ് ഓരോ കസ്റ്റമര്‍ക്കും ടാറ്റൂ ചെയ്ത് നല്‍കുന്നത്. അതിനാല്‍ തന്നെ മികച്ച രീതിയിലാണ് ടാറ്റൂ സംബന്ധമായി ഇവര്‍ സേവനം നല്‍കുന്നത്.
മികച്ച കഴിവും പ്രാവീണ്യവുമുളള ടാറ്റൂ ആര്‍ട്ടിസ്റ്റുമാരാണ് ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നത്. പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തിനും ഉപരിയായി, ആര്‍ട്ടിനോടുള്ള താത്പര്യമാണ് സുമിത്ത് രവിയെ ഈ മേഖലയിലേക്ക് നയിച്ചത്. ഈ പാഷന്‍ തന്നെയാണ് സിഗ്‌നേച്ചര്‍ ടാറ്റൂ സ്റ്റുഡിയോയെ ഈ കാണുന്ന വിജയത്തിലേക്ക് നയിച്ചതും.