രാജകീയ രുചിയില്‍ വിശ്വാസത്തിന്റെ കയ്യൊപ്പ്; The Yellow Chilli & Chaat ka Nasha

സ്വപ്‌നങ്ങള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന നിരവധി സംരംഭക കഥകളില്‍, തിരുവനന്തപുരത്ത് നിന്ന് ഉയര്‍ന്നുവന്ന തിളക്കമുള്ള പേരാണ് ഉണ്ണികൃഷ്ണന്‍. പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മനസില്‍ വളര്‍ന്നൊരു സ്വപ്‌നമാണ് ഇന്ന് The Yellow Chilli Trivandrum എന്ന പ്രീമിയം നോര്‍ത്തിന്ത്യന്‍ റെസ്‌റ്റോറന്റായും Chaat ka Nasha എന്ന സ്ട്രീറ്റ് ഫുഡ് ബ്രാന്‍ഡായും മാറിയത്.

ദുബായ്-ല്‍ വിവിധ മേഖലകളില്‍ ജോലി ചെയ്ത ശേഷം, 2019ല്‍ ഇന്ത്യയിലെ പ്രശസ്ത ഷെഫായ സഞ്ജീവ് കപൂറിന്റെ The Yellow Chilli യുടെ ഫ്രാഞ്ചൈസി തിരുവനന്തപുരത്ത് ആരംഭിച്ച ഉണ്ണികൃഷ്ണന്‍, ആദ്യം നന്തന്‍കോട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ന് കവടിയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ റെസ്‌റ്റോറന്റ് ഉണ്ണികൃഷ്ണനും ഭാര്യ വിജയലക്ഷ്മിയും ചേര്‍ന്നാണ് മുന്നോട്ടുകൊണ്ടുപോകുന്നത്.

നിലവാരത്തിലും രുചിയിലും നേടിയ വിശ്വാസത്തിന്റെ അംഗീകാരമായി തിരുവനന്തപുരത്തെ ബെസ്റ്റ് നോര്‍ത്തിന്ത്യന്‍ റെസ്‌റ്റോറന്റ് എന്ന ബഹുമതി ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ The Yellow Chilli Trivandrum ഇതിനകം സ്വന്തമാക്കി. പരമ്പരാഗത നോര്‍ത്തിന്ത്യന്‍ വിഭവങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അതോടൊപ്പം ഇന്‍ഡോചൈനീസ് വിഭവങ്ങളും ലഭ്യമാണ്.

ഫുഡ് കളറോ, അജിനാമോട്ടോയോ ചേര്‍ക്കാതെയുള്ള, കുട്ടികള്‍ക്ക് പോലും സുരക്ഷിതമായി കഴിക്കാവുന്ന തികച്ചും ശുചിത്വമുള്ള ഭക്ഷണമെന്നതാണ് Yellow Chilli യുടെ ഏറ്റവും വലിയ പ്രത്യേകത. ഇവിടുത്തെ സിഗ്‌നേച്ചര്‍ നോര്‍ത്തിന്ത്യന്‍ വിഭവങ്ങള്‍ക്ക് സ്ഥിരം ആരാധകരുണ്ടെന്നതും ഈ ബ്രാന്‍ഡിന്റെ വിശ്വാസ്യത കൂടുതല്‍ ഉറപ്പിക്കുന്നു.

നോര്‍ത്തിന്ത്യന്‍ വിഭവങ്ങളായതിനാല്‍, തിരുവനന്തപുരത്ത് താമസിക്കുന്ന നോര്‍ത്തിന്ത്യന്‍ സ്വദേശികളും സ്ഥിരമായെത്തുന്ന ട്രാവലേഴ്‌സുമുള്‍പ്പെടെ, ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷണ ഗുണമേന്മയെ ആസ്വദിക്കുന്ന ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായി Yellow Chilli മാറിയിട്ടുണ്ട്.

Yellow Chilli യുടെ വിജയത്തിന് പിന്നാലെ, തിരുവനന്തപുരത്ത് തന്നെ മറ്റൊരു രുചി വിസ്മയത്തിനും ഉണ്ണികൃഷ്ണന്‍ തുടക്കം കുറിച്ചു. നര്‍മ്മദ ഷോപ്പിംഗ് കോംപ്ലക്‌സില്‍ ആരംഭിച്ച Chaat ka Nasha വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നോര്‍ത്തിന്ത്യന്‍ ചാറ്റുകള്‍ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറി.

പാനിപൂരി ഉള്‍പ്പെടെയുള്ള നോര്‍ത്തിന്ത്യന്‍ സ്ട്രീറ്റ് ഫുഡ് വിഭവങ്ങളില്‍ തിരുവനന്തപുരത്തെ തന്നെ ബെസ്റ്റ് ചോയിസായി മാറിയ Chaat ka Nasha, രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ മൂന്ന് പുരസ്‌കാരങ്ങള്‍ നേടി, തങ്ങളുടെ മേല്‍ക്കോയ്മ ഉറപ്പിച്ചു.

ശുചിത്വത്തിലും ഗുണമേന്മയിലും വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തന ശൈലിയും മികച്ച ഷെഫുകളുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന ഭക്ഷണ വിഭവങ്ങളും Chaat ka Nasha യെ ജനഹൃദയങ്ങളില്‍ പ്രത്യേക സ്ഥാനം നേടാന്‍ സഹായിച്ചു. ഇതിനൊപ്പം, കേരളത്തിലും ബാംഗ്ലൂരിലും പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഉണ്ണികൃഷ്ണന്‍.

സംരംഭയാത്രയുടെ തുടക്കം മുതല്‍ ഭാര്യ വിജയലക്ഷ്മിയും ബിസിനസ് പാര്‍ട്ണര്‍ നീലേഷ് ഭട്‌നാഗറും ഉറച്ച പിന്തുണയായി ഉണ്ണികൃഷ്ണനൊപ്പമുണ്ട്. ഫുഡിനോടുള്ള പാഷനാണ് Yellow Chilli യിലേക്കും പിന്നീട് സ്വന്തം ബ്രാന്‍ഡായ Chaat ka Nasha യിലേക്കും ഇവരെ കൈപിടിച്ചുയര്‍ത്തിയത്.

വിവിധതരം സാന്‍വിച്ചുകളുമായി ഉടന്‍ തന്നെ Press Man എന്ന പേരില്‍ ബാംഗ്ലൂരിലും കേരളത്തിലും പുതിയ ഔട്ട്‌ലെറ്റ് തുടങ്ങാനൊരുങ്ങുകയാണ് ഉണ്ണികൃഷ്ണന്‍. ഉയര്‍ന്ന ഗുണമേന്മയില്‍ നോര്‍ത്തിന്ത്യന്‍ സ്ട്രീറ്റ് ഫുണ്ടായ ചാറ്റ്‌സുകളൊരുക്കിയത് പോലെ സാന്‍വിച്ചുകളിലും അതേ ഗുണമേന്മയാണ് ഇവര്‍ ഉറപ്പ് നല്‍കുന്നത്.


പ്രവാസ ജീവിതത്തിന്റെ അനുഭവസമ്പത്ത്, ഭക്ഷണത്തോടുള്ള അഗാധമായ സ്‌നേഹം ഈ ഘടകങ്ങളുടെ മനോഹരമായ സംഗമമാണ് The Yellow Chilli Trivandrum, Chaat ka Nasha, ഇനി വരാനിരിക്കുന്ന Press Man എന്നിവ. രുചിയില്‍ രാജകീയതയും, ശുചിത്വം, സേവനത്തില്‍ ഹൃദയസ്പര്‍ശിയായ ആത്മാര്‍ത്ഥതയും ചേര്‍ന്നാണ് ഈ ബ്രാന്‍ഡുകള്‍ വളരുന്നത്. ഒരു മനുഷ്യന്റെ സ്വപ്‌നം എങ്ങനെ ഒരു നഗരത്തിന്റെ രുചിയായി മാറിയെന്നതിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് ഉണ്ണികൃഷ്ണന്റെ ഈ യാത്ര.

Contact : 7356105999
Facebook : theyellowchillitrivandrum




