ഹണി പിക്കിള്‍; മധുരത്തില്‍ ജനിച്ച പുതുമ – വിപണിയില്‍ വിപ്ലവം തീര്‍ത്ത് Sidhara Naturals

ഒരു സംരംഭം വിജയിക്കണമെങ്കില്‍ അതിന് പിന്നിലെ ലാഭം മാത്രമാകരുത് ലക്ഷ്യം; ആ ഉത്പന്നത്തിന്റെ ഗുണമേന്മയും വിശ്വാസവുമായിരിക്കണം ലക്ഷ്യമാക്കേണ്ടത്. ആ വിശ്വാസത്തെയും പാരമ്പര്യത്തെയും ഒരുമിപ്പിച്ച്, കാര്‍ഷിക – വ്യവസായ മേഖലയില്‍ ഒരു പുതിയ വഴിയൊരുക്കിയ കഥയാണ് ആലപ്പുഴ വള്ളികുന്നം സ്വദേശി മുഹമ്മദ് സഹീദിന്റെ സംരംഭമായ Sidhara Naturals.
2025ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ബ്രാന്‍ഡ് ഒരു സാധാരണ സംരംഭമായിരുന്നില്ല, അതൊരു തിരിച്ചറിവിന്റെ തുടക്കമായിരുന്നു. പിതാവിന്റെ കാര്‍ഷിക പാരമ്പര്യവും മണ്ണിനോടുള്ള ആകര്‍ഷണവും സഹീദിനെ വീണ്ടും കൃഷിയിലേക്ക് എത്തിച്ചു. പുതുമയോടെ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം തന്നെയാണ് അദ്ദേഹത്തെ വേറിട്ട ആശയങ്ങളിലേക്ക് നയിച്ചത്. അങ്ങനെ ഭാര്യയോടൊപ്പം തേനീച്ച കൃഷി പഠിച്ച്, ഇരുവരും ചേര്‍ന്നൊരു പുതിയ തുടക്കത്തിലേക്ക് കടക്കുകയായിരുന്നു.
രുചിയുടെയും ഗുണമേന്മയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ഒരു പുതിയ ആശയം വിപണിയില്‍ എത്തിക്കുക എളുപ്പമല്ല. കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം തേനീച്ച കൃഷിയില്‍ ഒതുങ്ങാതെ, മൂല്യവര്‍ധന ഉത്പന്നങ്ങള്‍ ഉണ്ടാക്കാമെന്ന ആശയത്തിലേക്ക് അവര്‍ നീങ്ങി. അതിന്റെ ഫലമായി പിറന്നതാണ് വിപണിയില്‍ ഇന്ന് ശ്രദ്ധേയമായ ‘ഹണി പിക്കിള്‍’ എന്ന വ്യത്യസ്ത ഉത്പന്നം.
ആറുമാസത്തോളം നീണ്ട പരിശ്രമം, പരീക്ഷണങ്ങള്‍, പുനര്‍പരിശോധനകളെല്ലാം ഒരേയൊരു ലക്ഷ്യത്തോടെയായിരുന്നു; ”മികച്ചത് മാത്രം നല്‍കണം”. ഒടുവില്‍ പ്രതീക്ഷിച്ച രുചിയും ഗുണനിലവാരവും കൈവരിച്ച് ഹണി പിക്കിള്‍ വിപണിയിലെത്തിയപ്പോള്‍, അതൊരു ഉത്പന്നത്തിന്റെ ‘ലോഞ്ച്’ മാത്രമായിരുന്നില്ല, ഒരു കാര്‍ഷിക സംരംഭത്തിന്റെ പ്രഖ്യാപനം കൂടിയായിരുന്നു.
Sidhara Naturals ന്റെ ശക്തി അവരുടെ ഉത്പന്നങ്ങളില്‍ മാത്രമല്ല, അവരുടെ സമീപനത്തില്‍ കൂടിയാണ്. വിത്ത് മുതല്‍ നിര്‍മാണം വരെ ശുദ്ധത ഉറപ്പാക്കുന്ന സമഗ്ര നിയന്ത്രണം ബ്രാന്‍ഡിന് വിശ്വാസ്യത നല്‍കുന്നു. തേന്‍ അച്ചാര്‍ മുതല്‍ ഡ്രൈ ഫ്രൂട്ട്‌സ്, നട്ട്‌സ്, സ്‌പൈസസ്, സ്വീഡ്‌സ്, മെഡിസിനല്‍ മൂല്യമുള്ള ഓണാട്ടുകര എള്ള്, എള്ളെണ്ണ തുടങ്ങിയ ഉത്പന്നങ്ങളെല്ലാം തന്നെ നാച്ചുറല്‍, ഓര്‍ഗാനിക് മാനദണ്ഡങ്ങള്‍ പാലിച്ച് ‘പ്രീമിയം ക്വാളിറ്റി’യില്‍ താങ്ങാവുന്ന വിലയില്‍ എത്തിക്കുന്നു.
ഹണി പിക്കിളെന്ന പുതിയ ആശയം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ അവര്‍ തിരഞ്ഞെടുത്ത മാര്‍ഗവും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ എക്‌സ്‌പോകള്‍, സ്‌കൂളുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രൊഡക്ട് നേരിട്ടെത്തിച്ച് പരിചയപ്പെടുത്തി. രുചി അനുഭവിപ്പിച്ച്, സംതൃപ്തി ഉറപ്പാക്കിയ ശേഷമാണ് വില്‍പ്പന. ഈ തുറന്ന സമീപനമാണ് ഉപഭോക്താക്കളെ ബ്രാന്‍ഡിന്റെ ഭാഗമാക്കിയത്. ഒരാള്‍ രുചിച്ചു വിശ്വസിച്ചാല്‍, അടുത്ത ആളെ സ്വയം കൊണ്ടുവരുന്ന തരത്തിലുള്ള വിശ്വാസബന്ധം Sidhara Naturals നേടിയെടുത്തു.
ഈ യാത്രയില്‍ സഹീദിന്റെ കൂടെ ഉറച്ചുനിന്നത് പിതാവ് അബ്ദുല്‍നാസറും മാതാവ് ജമീല ബീവിയുമായിരുന്നു. കുടുംബത്തിലെ മറ്റുബന്ധുക്കളുടെ പിന്തുണയും സുഹൃത്തുക്കളുടെ പിന്തുണയും സ്ഥിരതയാര്‍ന്ന പരിശ്രമവും ചേര്‍ന്നപ്പോള്‍ സംരംഭം ശക്തമായ അടിത്തറ നേടി. അതോടൊപ്പം എടുത്തു പറയേണ്ടതാണ് വ്യവസായ വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും പൂര്‍ണമായ പിന്തുണ. ഒരിക്കല്‍ ആശയമായി തുടങ്ങിയത് ഇന്ന് കേരളത്തിന് പുറത്തേക്കും ഇന്ത്യയിലാകെയും വിദേശത്തേക്കും ആവശ്യക്കാരുള്ള ബ്രാന്‍ഡായി വളര്‍ന്നു. വലിയ തോതില്‍ ‘എക്‌സ്‌പോര്‍ട്ടി’നായുള്ള ഒരുക്കങ്ങളും ഇന്ന് സജീവമാണ്.
Sidhara Naturals ന്റെ ലക്ഷ്യം ലാഭം മാത്രമല്ല, ലോകമറിയുന്ന ഒരു കേരള ബ്രാന്‍ഡായി മാറുക എന്നതാണ്. ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനവും, പുതുമ കണ്ടെത്താനുള്ള നിരന്തര ശ്രമവും, ഉപഭോക്താവിന്റെ വിശ്വാസത്തെ മൂലധനമാക്കുന്ന മനോഭാവവും, ഇവയാണ് ഈ സംരംഭത്തിന്റെ അടിസ്ഥാനം.
കൃഷിയോടുള്ള സ്‌നേഹവും സംരംഭകനാകാനുള്ള പരിശ്രമവും ചേര്‍ന്നപ്പോള്‍ പിറന്ന ഈ ബ്രാന്‍ഡ്, കാര്‍ഷിക വ്യവസായ മേഖലയിലെ യുവ സംരംഭകര്‍ക്ക് പ്രചോദനമാണ്. മികച്ചത് തന്നെ നല്‍കണമെന്നൊരു ലളിതമായ ചിന്ത, ശരിയായ ദിശയില്‍ മുന്നേറുമ്പോള്‍ എത്ര വലിയ വിജയം സൃഷ്ടിക്കാമെന്ന് തെളിയിക്കുന്നതാണ് Sidhara Naturals ന്റെ യാത്ര.
https://www.instagram.com/sidharanaturals?igsh=MTl0cjg3NnUyNmU1cA%3D%3D



