ഭവന നിര്‍മാണം ഇനി എന്തെളുപ്പം ; കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പുതുപുത്തന്‍ ആശയങ്ങളുമായി ജി എസ് ക്രിയേഷന്‍സ്
ശക്തമായ ആഗ്രഹങ്ങളാണ് ഓരോ വ്യക്തിയെയും പലതും നേടാന്‍ സഹായിക്കുന്നത്. പൗലോ കൊയിലോയുടെ ‘ആല്‍ക്കമിസ്റ്റ്’ എന്ന പുസ്തകത്തില്‍ പറഞ്ഞതുപോലെ, ശക്തമായ ആഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ ആ ആഗ്രഹങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി ലോകം മുഴുവന്‍ നമ്മുടെ കൂടെ നില്ക്കും! ആഗ്രഹങ്ങള്‍ക്കൊപ്പം അവ നേടിയെടുക്കാനുള്ള പരിശ്രമങ്ങള്‍ കൂടി നമ്മള് ചെയ്യേണ്ടതുണ്ട്.
ഒരു വ്യക്തി അലസനായി തുടരുകയാണെങ്കില്‍ ജീവിതത്തില്‍ യാതൊന്നും തന്നെ നേടിയെടുക്കാന്‍ സാധിക്കില്ല. ഏതൊരു മേഖലയ്ക്കും അതിന്റേതായ ബുദ്ധിമുട്ടുകള്‍ സ്വാഭാവികമാണ്. അതുപോലെതന്നെ, കണ്‍സ്ട്രക്ഷന്‍ മേഖല എന്നത് പലരും നിലനില്ക്കാന് മടിക്കുന്ന ഒരു മേഖല കൂടിയാണ്. അവിടെയുള്ള ഉത്തരവാദിത്വങ്ങള്‍ തന്നെയാണ് പലരെയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വര്‍ഷങ്ങളുടെ സേവന പാരമ്പര്യവുമായി, വിശ്വസ്ഥതയുടെ പൊന്‍തിളക്കവുമായി തലയുയര്‍ത്തി നില്ക്കുന്ന വ്യക്തിയാണ് ജി എസ് ക്രിയേഷന്‍സിന്റെ സാരഥി സുഭാഷ്.എസ്.യു.
തിരുവനന്തപുരം കേന്ദ്രമാക്കിയാണ് സുഭാഷിന്റെ കണ്‍സ്ട്രക്ഷന്‍ ഓഫീസ് സ്ഥിതി ചെയ്യുന്നത്. തന്റെ സംരംഭത്തിന് ജി എസ് ക്രിയേഷന്‍സ് എന്ന് പേര് നല്‍കാനുള്ള കാരണം, കമ്പനിയുടെ തുടക്കത്തില്‍ സുഭാഷിനൊപ്പം ഒരു പാര്‍ട്ണര്‍ കൂടി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെയും സുഭാഷിന്റെയും പേരുകളുടെയും ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്താണ് ‘ജി എസ്’ എന്ന പേര് നല്‍കിയത്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ കൂടെയില്ല. നിലവില്‍ എല്ലാ വര്‍ക്കുകളും ഒറ്റയ്ക്ക് തന്നെയാണ്, സുഭാഷ് ഏറ്റെടുത്ത് ചെയ്തു പോരുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണകളും നല്കി, പ്രോത്സാഹിപ്പിക്കുന്നത് ഭാര്യ അനശ്വര്യയാണ്.
കഴിഞ്ഞ ആറ് വര്‍ഷമായി, സുഭാഷ് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. അതിനാല്‍ തന്നെ പലതും ഇവിടെ നിന്നും പഠിക്കാന്‍ സാധിച്ചു. നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും തന്റെ മനോധൈര്യവും ഈ മേഖലയോടുള്ള ആത്മാര്‍ത്ഥതയുമാണ് മുന്നോട്ടുള്ള വഴികളില്‍ തനിക്ക് താങ്ങായതെന്ന് സുഭാഷ് പറയുന്നു. കുട്ടിക്കാലം മുതല്‍ തന്നെ പല ഡിസൈനുകളോടും താല്പര്യം ഉണ്ടായിരുന്നു. ക്രിയേറ്റീവ് ആയിട്ടുള്ള കാര്യങ്ങളില്‍ എല്ലാം ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ഒരുപക്ഷേ അതുതന്നെയാവാം താന്‍ ഈ ഫീല്‍ഡില്‍ എത്താന്‍ ഉണ്ടായ സാഹചര്യവുമെന്ന് സുഭാഷ് പറയുന്നു.
സ്ഥിരമായി ഉള്ളതില്‍ നിന്നും വ്യത്യാസമായി പലതും ചെയ്യണമെന്ന് ആഗ്രഹം വര്‍ഷങ്ങളായി സുഭാഷിന്റെയുള്ളില് ഉണ്ടായിരുന്നു. ഒരു കണ്‍സ്ട്രക്ഷന്‍ മേഖലയാകുമ്പോള്‍ അവിടെ പലതരം ആക്ടിവിറ്റികള്‍ക്കുമുള്ള ‘ക്രിയേറ്റീവ് സ്പേസ്’ ഉണ്ട്. പ്രധാനമായും വീടുകളുടെ ഇന്റീരിയര്‍, കണ്‍സ്ട്രക്ഷന്‍, ആര്‍ക്കിടെക്ചര്‍ ഡിസൈന്‍സ്, ഓരോ സ്ഥലങ്ങളുടെയും സൂപ്പര്വിഷന് എന്നിവയെല്ലാമാണ് ജിഎസ് ക്രിയേഷന്‍സ് എന്ന കമ്പനിയുടെ സേവനങ്ങള്‍.
കണ്‍സ്ട്രക്ഷന്‍ മേഖലയായതിനാല്‍ തന്നെ നിരവധി ‘കോമ്പറ്റീഷനുകള്‍’ ഈ മേഖലയില്‍ ഉണ്ട്. എന്നാല്‍, വ്യത്യസ്തമായ ആശയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അവയെല്ലാം നിസാരമായി മറികടക്കാന്‍ സാധിക്കുന്നു. തുടക്കത്തില്‍ വളരെ ചെറുതായി തുടങ്ങിയ സ്ഥാപനത്തില്‍ ഇപ്പോള്‍ 40-ഓളം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നേട്ടമാണെന്ന് സുഭാഷ്.എസ്.യു സാക്ഷ്യപ്പെടുത്തുന്നു.
എല്ലാ കസ്റ്റമേഴ്സിനും ജി എസ് ക്രിയേഷനെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ്. വ്യക്തികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി, അവര്‍ക്ക് ഇഷ്ടമുള്ള ഡിസൈനുകള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ ഇവര്‍ ഏവരുടെയും ‘ഫേവറേറ്റ് ബില്‍ഡറാ’യി മാറുന്നു. ഇഷ്ടമുള്ള ഡിസൈനുകള്‍ എന്ന് പറയുമ്പോള്‍ അത് അവരുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്നത് ആണോ എന്നതുകൂടി ഇവര്‍ ശ്രദ്ധിക്കുന്നു.
കണ്‍സ്ട്രക്ഷന്‍ മേഖലയിലും ദിനംപ്രതി പുതുപുത്തന്‍ ആശയങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കാലത്തിനൊപ്പം നീങ്ങിയാല്‍ മാത്രമാണ് ഈ മേഖലയില്‍ പിടിച്ചുനില്ക്കാന് സാധിക്കുക. പുതുതായി വരുന്ന ടെക്നോളജികളെക്കുറിച്ചും കസ്റ്റമേഴ്സിന്റെ മാറിവരുന്ന ആശയങ്ങളെ കുറിച്ചും പൂര്‍ണമായ ബോധം ഉണ്ടായിരിക്കണം. കൃത്യമായ രീതിയില്‍ ഇത് കൈകാര്യം ചെയ്താല്‍ മാത്രമാണ് നല്ലൊരു സംരംഭകനാകാന്‍ സാധിക്കുക, ഇതാണ് സുഭാഷിന്റെ ജി എസ് ക്രിയേഷന്‍സ് നല്കുന്ന ബിസിനസ് പാഠം..!