വസ്ത്ര നിര്‍മാണ രംഗത്തെ വേറിട്ട കയ്യൊപ്പുമായി ‘ഷാസ് ഡിസൈന്‍സ്’

ഇന്ന് ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്നതും പുതിയ അവസരങ്ങളും സാധ്യതകളും ഒരുപോലെ തുറന്നിടുന്നതുമായ മേഖലയാണ് വസ്ത്ര വിപണന രംഗം. ജനിച്ച് വീഴുന്ന കുട്ടിക്ക് മുതല്‍ പ്രായമായവര്‍ക്ക് വരെ ഓരോ കാലഘട്ടത്തിലും ധരിക്കാന്‍ കഴിയുന്ന വസ്ത്രം അങ്ങേയറ്റം വ്യത്യസ്തമായും എന്നാല്‍ ഓരോരുത്തര്‍ക്കും ഇണങ്ങുന്ന രീതിയിലുമാണ് ഡിസൈന്‍ ചെയ്ത് വിപണിയില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഡിസൈനിങ് സ്ഥാപനങ്ങളുടെ കാര്യത്തിലും ഫാഷന്‍ ഡിസൈനേഴ്‌സിന്റെ കാര്യത്തിലും ഗണ്യമായ കുറവൊന്നുമല്ല അടുത്തകാലത്തായി രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ പരീക്ഷണങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങേയറ്റം ആത്മസംതൃപ്തി നല്‍കുന്ന ഡിസൈനിങ് മേഖലയിലേക്ക് കടന്നുവന്ന സഫീന സിദ്ധീഖിന് ഇത് വെറുമൊരു പാഷന്‍ മാത്രമല്ല.
ചെറുപ്പം മുതല്‍ കണ്ട ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണ് ഈ യുവ സംരംഭക ‘ഷാസ് ഡിസൈന്‍സ്’ എന്ന തന്റെ സ്ഥാപനത്തിലൂടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. തുടക്കകാലത്ത് ചെറിയതോതില്‍ വീട്ടിലിരുന്ന് തന്നെയായിരുന്നു കച്ചവടം നടത്തിയിരുന്നത്. പിന്നാലെ കോഴിക്കോട്ടേക്ക് മാറുകയും അവിടെ നിന്ന് ബിസിനസ് രംഗത്ത് പ്രതീക്ഷിക്കാത്ത ഒരുപാട് തിരിച്ചടികള്‍ ഈ സംരംഭകയ്ക്ക് നേരിടേണ്ടി വരികയും ചെയ്തു. പിന്നാലെയാണ് ഇവര്‍ സ്വദേശത്തേക്ക് മടങ്ങിയെത്തി തന്റെ ബിസിനസ് പുനരാരംഭിച്ചത്.
കാലക്രമേണ ബിസിനസ് മേഖലയില്‍ നിന്ന് നേരിടേണ്ടി വന്ന പല പ്രതിസന്ധികളും അതിജീവിച്ച് ഇവര്‍ സ്വദേശമായ കുറ്റിയാടിയിലെ ശാന്തിനഗര്‍ എന്ന സ്ഥലത്ത് ഷാസ് ഡിസൈന്‍സ് എന്ന സ്ഥാപനം പടുത്തുയര്‍ത്തി. കൂണ് മുളക്കുന്നത് പോലെ നാട്ടില്‍ ഡിസൈനിങ് സ്ഥാപനങ്ങള്‍ പൊന്തി വരുമ്പോഴും ക്വാളിറ്റിയിലും ആളുകളില്‍ എത്തിക്കുന്ന ഡിസൈനിങ്ങിലും വ്യത്യസ്തതയുണ്ടെങ്കില്‍ എന്നും കച്ചവടത്തില്‍ തിളങ്ങാം എന്നാണ് ഇവര്‍ തെളിയിക്കുന്നത്. വെസ്‌റ്റേണ്‍, ഡെയ്‌ലി വെയര്‍, എത്‌നിക് വിഭാഗത്തിലുള്ള റെഡി ടു വെയര്‍ വസ്ത്രങ്ങളാണ് സഫീന ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.
ബിസിനസ് എന്നത് ഏറെ കടമ്പകള്‍ നിറഞ്ഞ മേഖലയാണെന്ന് അറിഞ്ഞിരിക്കെ തന്നെയാണ് ഈ സംരംഭക തന്റെ സ്വപ്‌നവുമായി വസ്ത്ര വിപണന രംഗത്തേക്ക് ചുവട് വച്ചത്. അവരുടെ കാലുകള്‍ക്ക് അടിപതറാതിരിക്കാന്‍ കുടുംബവും ആത്മാര്‍ത്ഥ സുഹൃത്തും കൂടെ നിന്നതോടെ ഫാഷന്‍ ഡിസൈനര്‍ കൂടിയായ സഫീനയുടെ ചിറകുകള്‍ക്ക് പറക്കാനുള്ള ആര്‍ജവം കൂടുതല്‍ ലഭിച്ചു.
റെഡി ടു വെയര്‍ വസ്ത്രങ്ങള്‍ക്കൊപ്പം തന്നെ മെറ്റീരിയലുകളും ഷാസ് ഡിസൈന്‍സില്‍ ലഭ്യമാണ്. തുടക്കകാലത്ത് ഓഫ് ലൈന്‍ ആയാണ് കച്ചവടം നടത്തിയിരുന്നതെങ്കിലും ഇന്ന് ഓണ്‍ലൈനായും ഓഫ്‌ലൈന്‍ ആയും തന്റെ ഉത്പന്നങ്ങള്‍ ആളുകളിലേക്ക് എത്തിക്കുവാന്‍ ഷാസ് ഡിസൈന്‍സിലൂടെ ഈ സംരംഭകയ്ക്ക് കഴിയുന്നുണ്ട്.
ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും വിദൂരമല്ലെന്ന് തെളിയിക്കുകയാണ് കുറഞ്ഞ സമയം കൊണ്ട് തന്നെയുള്ള വിജയത്തിലൂടെ ഈ സംരംഭക. തന്റെ ബിസിനസിന്റെ അടുത്ത ഘട്ടം എന്ന നിലയില്‍ കുട്ടികള്‍ക്കുള്ള ഡിസൈനിങ് വസ്ത്രങ്ങള്‍ കൂടി ഷോപ്പില്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
https://www.instagram.com/shaz.design_/?igsh=MXZ3ODNnMHhkZWh1eQ%3D%3D#