കണ്‍സ്ട്രക്ഷന്‍ രംഗത്തെ മാറ്റത്തിന്റെ ശബ്‌ദമായി ‘ശങ്കര്‍ കൃഷ്ണ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് ‘
‘
” We listen to your needs,
Design it to your specifications,
and built it to your dreams”
ക്ഷമയും വൃത്തിയും വേണ്ടുവോളം ആവശ്യമായ ഒന്നാണ് വീട് നിര്‍മാണം. അതിനേക്കാളുപരി ആവശ്യം കൃത്യമായ പ്ലാനിങ് തന്നെയാണ്. വീട് വയ്ക്കുമ്പോള്‍ അടിത്തറ മുതല്‍ പല കാര്യത്തിലും ഈ പറഞ്ഞ പ്ലാനിങ് ആവശ്യമാണ്. കല്ല് മുതല്‍ അകത്തളത്തിന്റെ ചാരുത വര്‍ദ്ധിപ്പിക്കുന്ന ഇന്റീരിയര്‍ വസ്തുക്കള്‍ വരെ ഏതു വേണമെന്ന് തീരുമാനിക്കുമ്പോഴും അതൊക്കെ ഉടമയുടെ കീശ കാലിയാക്കാതെ, ബഡ്ജറ്റില്‍ ഒതുക്കി നിര്‍ത്താന്‍ കഴിയുമോ എന്നാണ് നോക്കേണ്ടത്. അതിന് ഏറ്റവും അത്യാവശ്യം നമ്മുടെ ഇഷ്ടവും വരവും അറിഞ്ഞ് ഒപ്പം നില്‍ക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയെയാണ്. അക്കാര്യത്തില്‍ എന്നും മുന്‍പന്തിയിലാണ് ‘ശങ്കര്‍ കൃഷ്ണ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേര്‍സ് ‘.
കഴിഞ്ഞ ആറു വര്‍ഷമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശങ്കര്‍ കൃഷ്ണയുടെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിക്കുന്നത് ഹരിശങ്കര്‍, ഹരികൃഷ്ണന്‍ എന്നീ സഹോദരങ്ങള്‍ ഒന്നിച്ചാണ്. മറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ നിന്ന് വ്യത്യസ്തമായ നിര്‍മാണ രീതിയും പ്രവര്‍ത്തനങ്ങളും കാഴ്ചവയ്ക്കുന്നു എന്നതുകൊണ്ട് തന്നെ ചുരുങ്ങിയ കാലയളവില്‍ തന്നെ ഇവരുടെ സ്ഥാപനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കഴിഞ്ഞു. എം.ടെക് സിവില്‍ എഞ്ചിനീയറുകാരനായ ഹരിശങ്കര്‍ കമ്പനിയുമായി ബന്ധപ്പെട്ട ടെക്‌നിക്കല്‍ സൈഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുമ്പോള്‍, ഇദ്ദേഹത്തിന്റെ സഹോദരനും എം.ബി.എക്കാരനുമായ ഹരികൃഷ്ണന്‍ കമ്പനിയുടെ മാര്‍ക്കറ്റിംഗ്- അക്കൗണ്ട്‌സ് വിഭാഗത്തിന്റെ മേല്‍നോട്ടമാണ് നിര്‍വഹിക്കുന്നത്.
റസിഡന്‍ഷ്യല്‍ വീടുകളുടെ നിര്‍മാണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ശങ്കര്‍ കൃഷ്ണ ബില്‍ഡേഴ്‌സ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കുമായി ബന്ധപ്പെട്ട പുതിയൊരു രീതിയാണ് ആളുകള്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കുന്നത്. സാധാരണ വില്ല, വീട് തുടങ്ങിയവയുടെ നിര്‍മാണ രീതിയുമായി ബന്ധപ്പെട്ടതെല്ലാം സ്‌ക്വയര്‍ഫീറ്റ് അനുസരിച്ചാണ് കണക്കാക്കുന്നതെങ്കില്‍ ഇവിടുത്തെ രീതി മറ്റൊരു തരത്തിലാണ്.
സ്‌ക്വയര്‍ഫീറ്റിന് പകരം തങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെയും വിലവിവരം കണ്‍സ്ട്രക്ഷന്‍ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഉടമയെ അറിയിച്ചുള്ള ബഡ്ജറ്റ് പ്ലാനിങിനാണ് ഇവര്‍ മുന്‍തൂക്കം നല്‍കുന്നത്. അതിനായി സിവില്‍ വര്‍ക്ക്, ഇലക്ട്രിക്കല്‍, പ്ലംബിങ്, വയറിങ്, ടൈല്‍ വര്‍ക്ക്, ഇന്റീരിയര്‍ തുടങ്ങി എല്ലാ മേഖലയെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു എസ്റ്റിമേറ്റ് ബുക്ക് ഇവര്‍ തയ്യാറാക്കി നല്‍കുന്നു.
ഒരു പ്രോജക്ടിനു വേണ്ടി ഏതാണ്ട് ഇരുപതു മുതല്‍ ഇരുപത്തിരണ്ട് പേജ് വരെയുള്ള എസ്റ്റിമേറ്റ് ബുക്കാണ് ഇവര്‍ തയ്യാറാക്കുന്നത്. അതില്‍ ഓരോ സ്റ്റേജും പ്രത്യേകം തരം തിരിച്ച്, ഓരോന്നിലും ഏതൊക്കെ വര്‍ക്കുകളാണ് നടക്കുന്നത്, അതിനായി ഏതൊക്കെ സാധനങ്ങള്‍ ഉപയോഗിക്കുന്നു, വര്‍ക്കിന് വേണ്ടി എടുക്കുന്ന മെറ്റീരിയലും അവയുടെ വില എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. തികച്ചും സുതാര്യമായ ഈ ഒരു രീതിയിലൂടെ തന്നെ കമ്പനിയും ഉപഭോക്താവും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാകുകയും വീട് നിര്‍മാണവുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങള്‍ പോലും കസ്റ്റമറിന് അറിയാനും ഇടപെടാനും അവസരം ഒരുക്കുകയുമാണ് ചെയ്യുന്നത്. ഇതുതന്നെയാണ് ശങ്കര്‍ കൃഷ്ണ ബില്‍ഡേഴ്‌സിന്റെ വിജയരഹസ്യവും.
വളരെ ചുരുങ്ങിയ സമയം കൊണ്ട് തിരുവനന്തപുരത്ത് തന്നെ 54 റസിഡന്‍ഷ്യല്‍ പ്രോജക്ടുകളും 21 പ്രീമിയം ലക്ഷ്വറി പ്രോജക്ടുകളും പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു എന്നത് തന്നെ ജനങ്ങള്‍ക്കിടയില്‍ ഈ സംരംഭത്തിനുള്ള അംഗീകാരത്തിന് ഉദാഹരണമാണ്. വീടിന്റെ ഫൗണ്ടേഷന്‍ മുതല്‍ വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ചെയ്യുന്നത് കമ്പനിയുടെ സ്ഥിരതൊഴിലാളികള്‍ തന്നെയാണ്.
ഏകദേശം 126ലധികം തൊഴിലാളികളാണ് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ മേഖലയിലും വര്‍ക്ക് നോക്കി നടത്തുന്നതിനായി അനുയോജ്യമായ ലീഡേഴ്‌സിനെ ഇവര്‍ നിയമിച്ചിട്ടുള്ളതിനാല്‍ നിര്‍മാണ പ്രക്രിയ ആരംഭിക്കുന്നതിനു മുന്‍പ് ഉടമസ്ഥന് വ്യത്യസ്ത മേഖലയിലെ ലീഡേഴ്സുമായി ഒരു മീറ്റിംഗ് സംവിധാനവും കമ്പനി ഏര്‍പ്പെടുത്തി നല്‍കുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറ് നടയുടെ ഭാഗത്തായി പ്രവര്‍ത്തിക്കുന്ന ശങ്കര്‍ കൃഷ്ണ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനത്തില്‍ ഒരു ലൈവ്സ്റ്റുഡിയോ ഇതിന്റെ സംരംഭകര്‍ ഒരുക്കിയിരിക്കുന്നു. തന്മൂലം കസ്റ്റമേഴ്‌സിന് ഇവിടെയെത്തി ഓരോന്നും നേരിട്ട് കണ്ട് ബോധ്യപ്പെടാവുന്നതാണ്.
കൊമേഷ്യല്‍ ബില്‍ഡിങ്ങുകളുടെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകളും ശങ്കര്‍ കൃഷ്ണ ഏറ്റെടുക്കുന്നുണ്ടെങ്കിലും മുന്‍ഗണന നല്‍കുന്നത് റസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍ക്കാണ്. ഒരു പ്ലോട്ട് കണ്ട് വര്‍ക്ക് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അത് എന്ന് പൂര്‍ണമാകുമെന്ന് കസ്റ്റമേഴ്‌സിനെ അറിയിക്കുകയും പറഞ്ഞ സമയത്തിനു ശേഷവും വര്‍ക്ക് കഴിയാതെ വരികയാണെങ്കില്‍ പെനാല്‍റ്റി നല്‍കുന്നു എന്നത് ശങ്കര്‍ കൃഷ്ണയുടെ മാത്രം പ്രത്യേകതയാണ്.
കേരള എന്‍ജിഒ യൂണിയന്റെ വര്‍ക്കുകള്‍ ഉള്‍പ്പെടെ പൂര്‍ത്തീകരിച്ച് നല്‍കിയ ശങ്കര്‍ കൃഷ്ണ ബില്‍ഡേഴ്‌സ് കേരളത്തിലുടനീളം മാതൃകാപരമായ നിരവധി കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ ഇതിനോടകം ചെയ്തു കഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
SHANKARKRISHNA BUILDERS & DEVELOPERS
Mob: +91 965 652 8980, +91 9961188605
E-mail: shankarkrishna@gmail.com, info.shankarkrishna@gmail.com
www.shankarkrishnabuilders.com