നമുക്ക് ഒരു യാത്ര പോയാലോ ?
പ്രകൃതിയുടെ വശ്യത നുകര്‍ന്ന് ഒരു ദീര്‍ഘ യാത്ര പോകുക എന്നത് പലരുടെയും സ്വപ്നങ്ങളില്‍ ഒന്നാണ്. പലപ്പോഴും അതിന് തടസ്സമാകുന്നത് സുരക്ഷിതമായ യാത്ര ഒരുക്കാന്‍ ഒരു കമ്പാനിയന് ഇല്ലാത്തതാണ്. എന്നാല്‍ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമാവുകയാണ് Let’s go for a Camp എന്ന സ്ഥാപനം.
ഗീതു എന്ന യുവ വനിതാ സംരംഭകയുടെ യാത്രകളോടുള്ള പ്രണയമാണ് ഇത്തരമൊരു ആശയത്തിന് പിന്നില്‍. ധാരാളം ടൂറിസം സാധ്യതകള്‍ ഉള്ളതും അധികം ആളുകള്‍ കടന്നുചെല്ലാത്തതുമായ ഇടങ്ങളിലേക്ക് യാത്രികരെ ഏറ്റവും സുരക്ഷിതമായി എല്ലാവിധ സൗകര്യങ്ങളോടുകൂടി നയിക്കുകയാണ് ഈ സ്ഥാപനം.
ചെറുപ്പം മുതല്‍ യാത്രകളോട് അഗാധമായ പ്രണയം കാത്തുസൂക്ഷിച്ച വ്യക്തിയാണ് ഗീതു. ഔദ്യോഗികമായി ഒരു എന്‍ജിനീയറായി തുടരുമ്പോഴും വീണുകിട്ടുന്ന ചെറിയ ഇടവേളകള്‍ പോലും ഏറ്റവും മനോഹരമായ സ്ഥലങ്ങളിലേക്ക് കടന്നുചെല്ലാന്‍ ഗീതു മാറ്റിവെച്ചിരുന്നു. അങ്ങനെ, കാലം കടന്നുപോകവേ സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹം ഗീതുവിന്റെ മനസ്സിലേക്ക് വന്നപ്പോഴും തെരഞ്ഞെടുക്കേണ്ട മേഖലയെക്കുറിച്ച് അവര്‍ക്ക് ഈ വനിത സംരംഭകക്ക് സംശയം ഒന്നുമില്ലായിരുന്നു; തന്റെ ഇഷ്ടമേഖലയെ തന്നെ അവര്‍ സംരംഭമാക്കി മാറ്റി.
ഒരു ഹോബി ബിസിനസായി ആരംഭിച്ച Let’s go for a Camp എന്ന സ്ഥാപനം ഇന്ന് ഈ മേഖലയിലെ നിറസാന്നിധ്യമാണ്. ഈ വിജയത്തിന് പിന്നില്‍ കേവലം ലാഭമെന്ന ബിസിനസ് താല്പര്യത്തിന് അപ്പുറം സ്വന്തം പാഷനെ ഏറ്റവും മനോഹരമായി പിന്തുടരുന്ന ഒരു യുവതിയുടെ നിശ്ചയദാര്‍ഢ്യമാണ്.
ഹൃദയ സ്പര്‍ശിയായ യാത്രകള്‍ എന്നും ഓര്‍മകളില്‍ സൂക്ഷിക്കാവുന്ന വിധത്തില്‍ സഞ്ചാരികള്‍ക്ക് സമ്മാനിച്ചതിലൂടെയാണ് ഈ സ്ഥാപനം വ്യത്യസ്തമാകുന്നത്.
എല്ലാ യാത്രകളിലും കണ്ടുമടുത്ത സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഓരോ പ്രദേശത്തിന്റെയും ഉള്ളറിയാനും ആരും കടന്നുചെല്ലാത്ത പ്രദേശങ്ങളില്‍ പോലും ഏറ്റവും ഹൃദ്യമായ അനുഭവം ഒരുക്കുകയുമാണ് ഈ സ്ഥാപനം. ഇതിലൂടെ ഓഫ്ബീറ്റ് ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ സഞ്ചാരികള്‍ക്ക് മുന്നില്‍ തുറക്കുകയാണ് Let’s go for a Camp.
ഇവര്‍ ഒരുക്കുന്ന മൂന്ന് വ്യത്യസ്തമായ പാക്കേജുകള്‍ ഇതിനോടകംതന്നെ ജനശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു. സ്ത്രീകള്‍ക്ക് മാത്രമായി അവരുടെ ഇഷ്ട സ്ഥലങ്ങളില്‍ സുരക്ഷിതമായി എത്തിക്കുകയും അവിടുത്തെ മനോഹര ദൃശ്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന ‘സൃഷ്ടി’, ‘പ്രകൃതിയിലേക്കുള്ള കാല്‍വയ്പ് അമ്മയുടെ കൈ പിടിച്ച്’ എന്ന ടാഗ് ലൈനില്‍ കുഞ്ഞുങ്ങളോടൊപ്പം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന അമ്മമാര്‍ക്കായി ഒരുക്കുന്ന ‘അമ്മയും കുഞാറ്റയും’, ചരിത്രപ്രസിദ്ധമായ പ്രദേശങ്ങളെ കൂട്ടിയിണക്കി ലോക ചരിത്രത്തിലേക്ക് ഓരോ യാത്രികനെയും കൂട്ടിക്കൊണ്ടുപോകുന്ന ‘ഇതിഹാസ’ എന്നിവ വിജയകരമായി നടത്തിവരികയാണ് ഈ സ്ഥാപനം.
വളരെ ബഡ്ജറ്റ് ഫ്രണ്ട്ലിയായി പാക്കേജുകള്‍ ഒരുക്കുമ്പോഴും യാത്രകളില്‍ ലഭ്യമാക്കുന്ന ഭക്ഷണത്തിന്റെയും താമസത്തിന്റെയും ഗുണനിലവാരത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സ്ഥാപനം തയ്യാറല്ലാത്തതാണ് കുറഞ്ഞ കാലയളവ് കൊണ്ട് ഈ സ്ഥാപനത്തെ മികച്ചതാക്കി മാറ്റിയത്.
ഉത്തരവാദിത്ത ടൂറിസം എന്ന ആശയത്തെ ടെക്നോളജിയുടെ സഹായത്തോടെ വളരെ ലളിതവും ഏറ്റവും മികച്ചവുറ്റതുമായ രീതിയില്‍ യാത്രികരിലേക്ക് എത്തിക്കാന്‍ സ്ഥാപനത്തിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്.
ഗീതു മോഹന്‍ദാസ്, ആധിഷ് അജയകുമാര്‍, സങ്കീര്‍ത്ത് എന്നിവരാണ് ഈ വിജയ സംരംഭത്തിന് പിന്നില്‍. കേരളത്തില്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന സ്ഥാപനം ‘വര്‍ക്ക് ഫ്രം ഡെസ്റ്റിനേഷന്‍’ എന്ന രീതിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.
സാങ്കേതിക രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങളെ പൂര്‍ണമായി തങ്ങളുടെ സംരംഭത്തിലേക്ക് ഇണക്കി ചേര്‍ക്കാന്‍ Let’s go for a Camp എന്ന സ്ഥാപനം എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. http://www. letsgoforacamp.com എന്ന വെബ്സൈറ്റിലൂടെയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പെയ്മെന്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് നടന്നുവരുന്നത്.