കളിയാക്കലുകളെ അതിജീവിച്ച് വിജയമെഴുതി പ്രവാസിയായ ശൈല ഹല്ലാജ എന്ന യുവ സംരംഭക
ലക്ഷ്യബോധം കൊണ്ടും ആത്മവിശ്വാസം കൊണ്ടും തന്റേതായ ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ഒരു ചെറുപ്പക്കാരി നമ്മുടെ ഈ കേരളത്തിലുണ്ട്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ ഷൈല ഹല്ലാജ തന്റെ സാഹചര്യങ്ങളോട് പൊരുതി തോല്‍ക്കാതെ പടുത്തുയര്‍ത്തിയത് ആരും ആഗ്രഹിക്കുന്നത് പോലൊരു ബിസിനസ് ആശയത്തിനാണ്.
ജീവിതം വെറുതെ തീര്‍ക്കാനുള്ളതല്ലെന്നുള്ള നിരന്തര ചിന്തയാണ് ഷൈല ഹല്ലാജ എന്ന ചെറുപ്പക്കാരിയെ ന്യൂജനറഷന്‍ ആന്‍ഡ് ട്രെഡിഷണല്‍ സ്‌കിന്‍ കെയര്‍ എന്ന ബിസിനസ് ആശയത്തിലേക്കും അവിടെ നിന്ന് Ovaimer Organic എന്ന ബ്രാന്‍ഡിലേക്കും ഇന്ന് കാണുന്ന വിജയത്തിലേക്കും എത്തിച്ചത്. ഒരു ഓര്‍ത്തഡോക്‌സ് കുടുംബത്തില്‍ ജനിച്ച ഷൈലയ്ക്ക് ഒരിക്കലും വീട്ടില്‍ മാത്രമായി ഒതുങ്ങി ജീവിക്കുന്നതിന് ഇഷ്ടമുണ്ടായിരുന്നില്ല. തന്റെ ബി.സി.എ പഠനം കഴിഞ്ഞ ഉടന്‍ തന്നെയായിരുന്നു ശൈലയുടെ വിവാഹം വീട്ടുകാര്‍ നടത്തുന്നത്.
പ്രവാസിയും രണ്ട് കുട്ടികളുടെ മാതാവും കൂടിയായതോടെ ജീവിതം വീടിനുള്ളിലും നാല് ചുമരുകള്‍ക്കുള്ളിലും മാത്രമായി ഒതുങ്ങുന്നുവെന്ന സത്യം ശൈല ഹല്ലാജ തിരിച്ചറിയാന്‍ തുടങ്ങി. അവിടെ നിന്നുമാണ് സ്വന്തമായി എന്തെങ്കിലും ആരംഭിക്കണമെന്നും ചെയ്യണമെന്നുമുള്ള ചിന്തയിലേക്ക് ഈ ചെറുപ്പക്കാരിയെ എത്തിച്ചത്. അതിനായി ശൈല ആദ്യ ചുവട് വച്ചത് യൂട്യൂബ് പ്ലാറ്റ്‌ഫോമിലേക്ക് ആയിരുന്നു.
തന്റെ നിരന്തര പരിശ്രമം കൊണ്ട് യൂട്യൂബില്‍ നിന്നും വരുമാനം വരാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ അതിനെ എതിര്‍ത്തു. പിന്നീട് വെബ് ഡിസൈന്‍ പഠിക്കാന്‍ ശ്രമിച്ചുവെങ്കിലും പരീക്ഷ എഴുതാനോ കോഴ്‌സ് പൂര്‍ത്തിയാക്കാനോ ശൈലക്ക് സാധിച്ചില്ല. ആ ഒരു സാഹചര്യത്തിലാണ് കോവിഡ് മഹാമാരി ലോകമെങ്ങും പിടി മുറുക്കുന്നത്.
ലോക്ക്ഡൗണ്‍ ടൈമില്‍ നാട്ടില്‍ എത്തിയ ഷൈല ഹലാജ ജീവിതത്തെ എങ്ങനെ മികച്ചതാക്കുമെന്നും തന്റേതായ ആശയത്തിന് എങ്ങനെ രൂപം നല്‍കുമെന്നുമുള്ള ചിന്ത ശൈല ഹല്ലാജയെ നിരന്തരം വേട്ടയാടാന്‍ തുടങ്ങി. മറ്റുള്ളവരെ ‘ഡിപെന്‍ഡ്’ ചെയ്‌തോ, മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്യാനോ ഒട്ടും തന്നെ താല്പര്യം ഇല്ലാത്ത ആ ഒരു ചിന്തയാണ് ഷൈല ഹലാജയെ ട്രെഡിഷണല്‍ ആന്‍ഡ് ന്യൂജന്‍ സ്‌കിന്‍ കെയര്‍ ഹെയര്‍ കെയര്‍ അതായത് ‘ബിരിയാണി ചട്ടിയില്‍ നിന്നും ക്രീംലേക്’ എന്ന ആശയത്തിന് രൂപം നല്‍കുന്നത്. ഉമ്മ കുട്ടിക്കാലം മുതല്‍ തനിക്ക് വേണ്ടിയുണ്ടാക്കി തന്നിരുന്ന കാണ്മഷിയും ഹെയര്‍ ഓയിലും എന്തു കൊണ്ട് ഒരു ബ്രാന്‍ഡാക്കി മാറ്റി വിപണിയില്‍ എത്തിച്ചുക്കൂടാ എന്ന് ശൈല ചിന്തിച്ചു. അവിടെ നിന്നും ഒരു സ്‌കിന്‍ ആന്‍ഡ് ഹെയര്‍ കെയര്‍ പ്രൊഡക്റ്റ് രൂപം ചെയ്യാന്‍ ഷൈല ഹല്ലജ തീരുമാനിച്ചു.
സംരംഭം എന്ന സ്വപ്‌നത്തിലേക്ക് ചുവട് വക്കുമ്പോള്‍ പല പ്രതിസന്ധികളും ശൈലയ്ക്ക് നേരിടേണ്ടി വന്നു. പല കളിയാക്കലുകളും അവഗണനകളും പലപ്പോഴായി കേട്ടെങ്കിലും അവയെ ഊര്‍ജമാക്കി തീര്‍ത്തു കൊണ്ടാണ് ഈ യുവ സംരഭക മുന്നേറിയത്. ആ കളിയാക്കലുകള്‍ തന്നെയാണ് ഇന്ന് ഈ കാണുന്ന വിജയത്തിലേക്ക് എത്തുന്നതിന് ശൈല ഹല്ലാജയെ പ്രേരിപ്പിച്ചത്.
രണ്ട് മക്കളുടെ ഉമ്മയും വീട്ടമ്മയുമായ ശൈല രാത്രി ഉറക്കമൊഴിഞ്ഞ് ഇരുന്നാണ് ഈ മേഖലയെ സംബന്ധിച്ച് കൂടുതല്‍ പഠിക്കുകയും റിസര്‍ച്ച് ചെയ്യുകയും ചെയ്തത്. അങ്ങനെ NSDC സോപ്പ് ഫോര്‍ഫുലേറ്റര്‍, NSDC സ്‌കിന്‍ ആന്‍ഡ് ഹെയര്‍ കെയര്‍ ഡിപ്ലോമയും കരസ്ഥമാക്കി. ഒരു വര്‍ഷം കൊണ്ട് കമ്പനി രജിസ്‌ട്രേഷനും ലീഗല്‍ പ്രോഡക്റ്റ് ടെസ്റ്റുകളും മറ്റും പൂര്‍ത്തിയാക്കി, ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ തന്റെ പ്രോഡക്ടിനെ ശൈല ഹല്ലാജ എന്ന സംരംഭക വിപണിയില്‍ എത്തിച്ചു.
കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ആവശ്യക്കാരാണ് Ovaimer Organic എന്ന പ്രോഡക്റ്റ് തേടിയെത്തിയത്. ഇന്ത്യക്ക് പുറമെ സൗദിയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വരെ കെമിക്കലുകള്‍ ചേരാത്ത ഈ പ്രകൃതിദത്ത ഉത്പന്നങ്ങള്‍ നിരവധി ആവശ്യക്കാരിലേക്ക് എത്തി.
തുടക്കത്തില്‍ ഹെയര്‍ ഓയില്‍, കണ്മഷി, ബാത്ത് പൗഡര്‍, ഫേസ്പാക്ക് എന്നിവ മാത്രമായിരുന്നുവെങ്കില്‍ ഇന്ന് കോള്‍ഡ് പ്രോസസ് സോപ്പ്,22 Herbs Total Repair ഹെയര്‍ ഓയില്‍, കുങ്കുമാദി ഓയില്‍, നാല്പമാരദി ബേബി ക്രീം, ബീറ്റ്റൂട്ട് ലിപ് ബാം, Kumkumadi Coffee Scrub, Kumkumadi Brightining Cream, 22 ഹെര്‍ബല്‍ വിത്ത് പ്രോട്ടീന്‍ ഷാംമ്പൂ, 15 Herbs Under Eye Gel, Ayurvedic Kajal പ്രോഡക്റ്റുകളാണ് Ovaimer Organic ല്‍ നിന്നും ആവശ്യക്കാരിലേക്ക് എത്തുന്നത്.
കെമിക്കലുകള്‍ ചേര്‍ത്ത ഉത്പന്നങ്ങള്‍ ഉപയോഗിച്ച് മുടി നഷ്ടപ്പെട്ടവരും സ്‌കിന്‍ പ്രശ്‌നങ്ങള്‍ നേരിട്ടവരും ഇന്ന് Ovaimer Organic-നെ തേടിയെത്തുന്നത് അത്രത്തോളം വിശ്വാസം സമൂഹത്തില്‍ രൂപപ്പെടുത്താന്‍ ഈ സംരംഭത്തിനും ശൈല ഹല്ലാജയ്ക്കും സാധിച്ചത് കൊണ്ട് മാത്രമാണ്. സൗദി അറേബ്യയില്‍ 15 പോപ്പ് അപ്പ് സ്റ്റാള്‍ ഇടാന്‍ അവസരം ലഭിച്ചതും ആഗോളതലത്തില്‍ എക്‌സ്‌പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടി പ്രൈവറ്റ് എക്‌സ്‌പോര്‍ട്ടിങ് കമ്പനി Ovaimer Organic Product തേടിയെത്തിയതും ഈ പ്രോഡക്റ്റിന്റെ മൂല്യം അത്രത്തോളം മികച്ചതായത് കൊണ്ട് തന്നെയാണ്. കൂടാതെ ബാംഗ്ലൂരിലുള്ള ഡിജിറ്റല്‍ വെബ് മാഗസിനിലും അംഗീകാരം ലഭിച്ചു.
പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന കെമിക്കല്‍ ചേരാത്ത സ്‌കിന്‍ കെയര്‍ പ്രൊഡക്റ്റ് തന്നെയാണ് ഇവരുടെ പ്രത്യേകത. കൂടാതെ, കസ്റ്റമേഴ്‌സിന്റെ സ്‌കിന്‍ ടൈപ്പും ആവശ്യവും അനുസരിച്ച് പ്രോഡക്റ്റ് നിര്‍ദേശിക്കുകയും എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. ഭാവിയില്‍ Ovaimer Organic ന്റെ ശാഖകള്‍ ലോകമെങ്ങും തുടങ്ങണമെന്നും വിധവകളായ, പിന്തുണയില്ലാത്ത നിരവധി സ്ത്രീകള്‍ക്കു തൊഴില്‍ നല്‍കണം എന്നതുമാണ് ഇന്ന് ശൈല ഹല്ലാജ എന്ന സംരംഭകയുടെ ഏറ്റവും വലിയ ആഗ്രഹം.
കുടുംബത്തിലും അയല്‍ക്കാര്‍ക്കും Ovaimer organic എന്ന സംരംഭത്തിനെ പുച്ഛത്തോടെ കണ്ടിരുന്നവര്‍ക്ക് മുന്നില്‍, മികച്ച നേട്ടങ്ങളുമായി എല്ലാവരുടെയും അഭിമാനമായി ശൈല വളര്‍ന്നു. തന്റെ പ്രിയപ്പെട്ട ഉമ്മയുടെയും, തന്നെക്കാളും കൂടുതല്‍ ഓര്‍ത്തഡോക്‌സ് ചിന്താഗതിയുള്ള കുടുംബത്തില്‍ നിന്നായിട്ടു പോലും തനിക്ക് കരുത്ത് പകര്‍ന്നു കൂടെ നിന്ന ഭര്‍ത്താവിന്റെയും തന്റെ യൂട്യൂബ് സുഹൃത്തുക്കളുടെയും പിന്തുണ കൊണ്ട് മാത്രമാണ് ഇത്രയും വിജയങ്ങള്‍ താണ്ടാന്‍ തനിക്ക് സാധിച്ചത് എന്ന് ഈ സംരംഭക അഭിമാനത്തോടെ ഓര്‍ക്കുന്നു. ആരൊക്കെ കളിയാക്കിയാലും സ്വയം വിശ്വസിക്കുകയും അതിന് വേണ്ടി ‘ഹാര്‍ഡ് വര്‍ക്ക്’ നടത്തുകയും ചെയ്താല്‍ വിജയം നേടാന്‍ കഴിയുമെന്ന് തന്നെയാണ് ശൈല ഹല്ലാജ വിശ്വസിക്കുന്നത്.
E-mail : ovaimerorganic@gmail.com
https://ovaimerorganic.com/
https://www.instagram.com/ovaimer_organics/?igshid=OGQ5ZDc2ODk2ZA%3D%3D
https://www.facebook.com/OvaimerVirginbeauty?mibextid=ZbWKwL