ഓഹരി വിപണിയില്‍ നേട്ടത്തില്‍ തുടക്കമിട്ട് ഐ ടി കുതിപ്പ്
മുംബൈ: വ്യാഴാഴ്ച്ച നേരിയ നേട്ടത്തില്‍ ഇടപാടുകള്‍ക്ക് ഓഹരി വിപണി തുടക്കമിട്ടു. സെന്‍സെക്സ് സൂചിക 80 പോയിന്റ് ഉയര്‍ന്ന് 52,984 എന്ന നില രേഖപ്പെടുത്തി ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 19 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 15,873 എന്ന നിലയിലും വ്യാപാരം ആരംഭിച്ചു.
ഐടി ഓഹരികളാണ് ഇന്ന് കാര്യമായി മുന്നേറുന്നത്. എല്‍ ആന്‍ഡ് ടി ഇന്‍ഫോസിസ് എച്ച്സിഎല്‍ ടെക്നോളജീസ് ഓഹരികള്‍ സെന്‍സെക്സില്‍ മുന്നിലുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം വരുമാന വളര്‍ച്ചാ നിരക്ക് 14 മുതല്‍ 16 ശതമാനം വരെ ഐടി കമ്പനികള്‍ ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഓഹരികളിലെ കുതിപ്പ്.
നേരത്തെ, 12 മുതല്‍ 14 ശതമാനം വരെയായിരുന്നു കമ്പനികള്‍ വരുമാനം വളരുമെന്ന് പ്രവചിച്ചത്. ഇന്ന് 1,579.75 രൂപ എന്ന എക്കാലത്തേയും ഉയര്‍ന്ന ഓഹരി വില ഇന്‍ഫോസിസ് തൊട്ടു. എല്‍ ആന്‍ഡ് ടി ടെക്നോളജി സര്‍വീസസ് 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടു.