ആഗോള തലത്തിലുളള കൊവിഡ് കേസുകളിലെ വര്‍ദ്ധനവ്; ഓഹരികളില്‍ വീഴ്ച തുടരുന്നു
മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിനവും വിപണി നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. ആഗോള തലത്തിലുളള കൊവിഡ് കേസുകളിലെ വര്‍ദ്ധനവ് സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സൂചികകളും ഈ ആശങ്ക പങ്കുവെയ്ക്കുന്നു. രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നടപടികളെ കുറിച്ചു ചിന്തിച്ചാല്‍ പണപ്പെരുപ്പം കുത്തനെ വര്‍ധിക്കുമെന്ന ഭയം നിക്ഷേപകര്‍ക്കുണ്ട്.
ചൊവാഴ്ച്ച 202 പോയിന്റ് താഴ്ച്ചയിലാണ് ബിഎസ്ഇ സെന്‍സെക്സ് സൂചിക വ്യാപാരം ആരംഭിച്ചത്. 52,351 പോയിന്റ് നിലയില്‍ ബോംബെ സൂചിക ഇടപാടുകള്‍ക്ക് തുടക്കമിട്ടു. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 37 പോയിന്റ് ഇടറി 15,715 എന്ന നിലയിലും ആരംഭം കുറിച്ചത് കാണാം.
ഇന്നും ബാങ്കിങ് ഓഹരികളില്‍ നഷ്ടം തുടരുകയാണ്. സെന്‍സെക്സില്‍ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ പ്രമുഖരെല്ലാം താഴെയാണ്. സെന്‍സെക്സില്‍ 12 സ്റ്റോക്കുകളാണ് രാവിലെ നേട്ടത്തില്‍ ചുവടുവെച്ചത്. അള്‍ട്രാടെക്ക് സിമന്റ്, പവര്‍ഗ്രിഡ് ഏഷ്യന്‍ പെയിന്റ്സ് , നെസ്ലെ ഇന്ത്യ , ഐടിസി, ടൈറ്റന് ഓഹരികള്‍ പട്ടികയില്‍ മുന്നിലെത്തി.
യുഎസ് വാള്‍സ്ട്രീറ്റിലെ പ്രധാന സൂചികകള്‍ തിങ്കളാഴ്ച ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ഇക്കണോമിക് സെന്‍സിറ്റീവ്, ട്രാവല്‍ സ്റ്റോക്കുകളിലെ തകര്‍ച്ചയാണ് വിപണിക്ക് ഭീഷണിയായത്. ഏഷ്യയുടെയും യൂറോപ്പിന്റെയും വിവിധ ഭാഗങ്ങളില്‍ പുതിയ പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധനയുണ്ടായി. യുഎസ്സില്‍ കൊവിഡ് -19 കേസുകള്‍ കഴിഞ്ഞയാഴ്ച 70 ശതമാനത്തോളം ഉയര്‍ന്നു, ഡെല്‍റ്റ വകഭേദമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധിയെ തുടര്‍ന്നുളള ധനപ്രതിസന്ധികളില്‍ കനത്ത നഷ്ടം നേരിട്ടതില്‍ നിന്ന് കയറാന്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ തിങ്കളാഴ്ച വീണ്ടും ഇടിഞ്ഞു.