രുചിയുടെ നഗരത്തില്‍ രുചിയ്ക്ക് പേര് കേട്ട ഡെര്‍ബി കേക്ക് ഇനി മുതല്‍ ഹമി ടം കേക്ക്
ഇത് സോള്‍ട്ട് ആന്‍ഡ് പേപ്പറിനെ വെല്ലുന്ന കേക്കിന്റെ രുചിയുടെ കഥ
ഇന്ത്യയില്‍ ആദ്യമായി കേക്കുണ്ടായത് എവിടെയെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമേയുള്ളു, അത് രുചിയുടെ ആസ്ഥാനമായ കേരളത്തിലെ മലബാര്‍ തീരത്തുള്ള തലശ്ശേരിയിലാണ്. 1883 ലാണ് കേരളത്തില്‍ ആദ്യമായി രുചി കൊണ്ട് അത്ഭുതം തീര്‍ക്കുന്ന കേക്ക് രൂപം കൊണ്ടതെങ്കിലും ഇന്ന് മലപ്പുറത്തുകാര്‍ക്ക് കേക്കിന്റെ കാര്യത്തില്‍ ഒരേയൊരു മറുപടിയേയുള്ളൂ; ‘ഹമി ടം കേക്ക്’.
പ്രണയത്തിന്റെ കഥ പറഞ്ഞ സോള്‍ട്ട് ആന്‍ഡ് പേപ്പറിലെ കേക്ക് കഥയെയും രുചിയേയും വെല്ലുന്ന മാന്ത്രികതയാണ് ഇവിടത്തെ ഓരോ കേക്കുകളിലും. സ്‌നേഹത്തിന്റെ ചേരുവകള്‍ ചേര്‍ത്ത് മുഹമ്മദലി എന്ന ബേക്ക്മാന്‍ രൂപം കൊടുത്ത ‘ഡെര്‍ബി കേക്ക്’ ഇപ്പോള്‍ അറിയപ്പെടുന്നത് ‘ഹമി ടം’ എന്ന ബ്രാന്‍ഡിലാണ്.
ഏത് ആഘോഷങ്ങളിലും ഹമി ടം കേക്കുണ്ടാകുമെന്നല്ല, ഹമി ടം കേക്ക് ഉള്ളിടങ്ങള്‍ ഇന്ന് രുചിയുടെ ആഘോഷമായി മാറുകയാണ്. അത്രത്തോളം മലപ്പുറത്തെയും അവിടത്തെ ജനതയെയും രുചിയുടെ കാര്യത്തില്‍ സ്വാധീനിക്കാന്‍ മുന്‍പ് ഡെര്‍ബി കേക്ക് എന്ന പേരിലായിരുന്ന ഹമി ടം കേക്കിന് സാധിച്ചിട്ടുണ്ട്. അത് തന്നെയാണ് രുചികളെ സ്‌നേഹിക്കുന്ന മുഹമ്മദലിയുടെയും ഹമി ടം കേക്ക് എന്ന ബ്രാന്‍ഡിന്റെയും വിജയം.
1883 ലാണ് കേരളത്തില്‍ ആദ്യമായി കേക്ക് ഉണ്ടാകുന്നതെങ്കിലും രുചി കൊണ്ട് വീണ്ടും അത് ആവര്‍ത്തിക്കുന്നത് 2018 ന്റെ അവസാനത്തിലാണ്. അന്നാണ് മുഹമ്മദലി മലപ്പുറത്തെ പെരിന്തല്‍മണ്ണയില്‍ ഡെര്‍ബി കേക്ക് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. 18 വര്‍ഷമായി ബേക്കറിയില്‍ ജോലി നോക്കിയിരുന്ന മുഹമ്മദലിക്ക് ഓരോരുത്തരുടെയും രുചി വിഭവങ്ങള്‍ കാണാപാഠമാണ്.
ഓരോ വിഭവങ്ങളിലും ചേരുവ മാത്രം പോരാ, സ്‌നേഹം കൂടി ചേര്‍ത്ത് വിളമ്പണമെന്ന പാചക സിദ്ധാന്തം തന്നെയാണ് ഡെര്‍ബി കേക്കുകളെ രുചിയില്‍ മുന്‍ഗണന കൊടുക്കുന്ന മലപ്പുറംക്കാരുടെ ആഘോഷങ്ങള്‍ക്കിടയിലേക്ക് എത്തിച്ചതും. ആ ജനപ്രീതി തന്നെയാണ് ഇന്ന് ഹമി ടം എന്ന പുതിയ ബ്രാന്‍ഡിലേക്ക് ഈ സംരഭത്തെ എത്തിക്കുന്നതും. എങ്ങനെ ഈ സംരംഭം തുടങ്ങി എന്ന ചോദ്യത്തിന് ബേക്കറി വിഭവങ്ങളില്‍ വൈദഗ്ധ്യം നേടിയ മുഹമ്മദലിയുടെ ചുണ്ടിലൊരു ചിരി വിടരും.
ഏറ്റവും ഇഷ്ടമുള്ളത് ഏറ്റവും സന്തോഷത്തോടെ ജനങ്ങള്‍ക്ക് കൊടുക്കുക എന്നതാണ് മുഹമ്മദലിയുടെ സംരംഭക ശാസ്ത്രം. ഏതൊരു മനുഷ്യനെയും ഹമി ടമ്മിന്റെ ആരാധകനാക്കുന്നതും ആ സ്‌നേഹത്തിന്റെ ശാസ്ത്രം തന്നെയാണ്. കേക്കിന്റെ രുചിയ്ക്ക് വേണ്ടി ഒരിക്കലും മൂല്യം കുറഞ്ഞ ഇന്‍ഗ്രിഡിയന്‍സ് മുഹമ്മദലി ചേര്‍ക്കാറില്ല. തന്റെ ആരോഗ്യം പോലെ തന്നെയാണ് ഓരോ മനുഷ്യന്റെയും ആരോഗ്യം എന്ന കൃത്യമായ ചിന്തയുള്ള മുഹമ്മദലി കേക്കുകളില്‍ ചേര്‍ക്കുന്നത് ഏറ്റവും ഗുണമേന്മയുള്ള ഇന്‍ഗ്രിഡിയന്‍സ് തന്നെയാണ്.
ഓര്‍ഡര്‍ നല്‍കുന്ന ഓരോ കസ്റ്റമേഴ്‌സിന്റെയും മനസ്സിലുള്ള കേക്ക് രൂപം അതേപടി ഡെര്‍ബി കേക്ക് അവരുടെ കൈകളിലേക്ക് എത്തിക്കുന്നു. ആഘോഷങ്ങള്‍ക്ക് ഏറ്റവും പ്രധാനം സമയമായത് കൊണ്ട് തന്നെ കസ്റ്റമര്‍ ആവശ്യപ്പെടുന്ന അതേ സമയം തന്നെ ഇവിടെ കേക്കുകള്‍ റെഡിയാണ്. മില്‍ക്കി ബട്ടര്‍ കേക്ക്, വൈറ്റ് ട്രഫിള്‍, ചോക്കോ ഫാന്റസി, ഹണി ആല്‍മണ്ട്, മാങ്കോ ട്രഫിള്‍, മില്‍ക്ക് കേക്ക്, കോക്കനട്ട് കേക്ക്, റഫെല്ലോ, ഫെറെറോ റോഷെ തുടങ്ങി ഓരോ കസ്റ്റമറുടെയും മനസ്സിനിഷ്ടപ്പെടുന്ന കേക്കുകള്‍ വരെ ഇവിടെ തയ്യാറാണ്.
ഒരു ബിസിനസ് മാനേജ്‌മെന്റും ഒരു യൂണിവേഴ്സിറ്റികളില്‍ നിന്നും നേടാത്ത, ഒരു ബിസിനസ് ക്ലാസ്സുകളുടെയും തിയറി കാണാതെ പഠിക്കാത്ത മുഹമ്മദലി സംരഭം തുടങ്ങിയത് ജീവിതം പഠിപ്പിച്ച ബിസിനസ് പാഠങ്ങളില്‍ നിന്നുമാണ്. ഹമി ടം എന്ന സംരംഭത്തെ കേരളത്തില്‍ മുഴുവനെത്തിക്കണമെന്ന ലക്ഷ്യത്തിലാണ് ഇപ്പോള്‍ ഈ സംരഭകന്‍. രുചിയുടെ കാര്യത്തില്‍ മാത്രമല്ല, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും മുഹമ്മദലിയും ഹമി ടം കേക്കും എന്നും മുന്നില്‍ തന്നെയുണ്ട്.
Phone: 7994123786