സെന്‍സെക്സ് വീണ്ടും 56,000ന് മുകളില്‍ ക്ലോസ്ചെയ്തു
മുംബൈ: മികച്ച നിലയില്‍ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്തെ സൂചികകള്‍ക്കും കരുത്തായത്.
സെന്‍സെക്സ് 176 പോയന്റ് നേട്ടത്തില്‍ 56,124.72ലും നിഫ്റ്റി 68 പോയന്റ് ഉയര്‍ന്ന് 16,705.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അള്‍ട്രടെക് സിമെന്റ്, ഹിന്‍ഡാല്‍കോ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എല്‍ആന്‍ഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിന്‍സര്‍വ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, സിപ്ല, ഗ്രാസിം, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.04ശതമാനവും സ്മോള്‍ ക്യാപ് സൂചിക 0.93ശതമാനവും ഉയര്‍ന്നു. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍, ഫാര്‍മ സൂചികകള്‍ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി.