നേട്ടം നിലനിര്‍ത്താനാകാതെ സെന്‍സെക്സ്; നിഫ്റ്റി 15,900നും ക്ലോസ്ചെയ്തു
മുംബൈ: നേട്ടം നിലനിര്‍ത്താനാകാതെ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 19 പോയന്റ് താഴ്ന്ന് 53,140.06ലും നിഫ്റ്റി നേരിയ നഷ്ടത്തില്‍ 15,923.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എച്ച്സിഎല്‍ ടെക്, ഐഷര്‍ മോട്ടോഴ്സ്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡിവീസ് ലാബ്, ഭാരതി എയര്‍ടെല്‍, അള്‍ട്രടെക് സിമെന്റ്സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.45 ശതമാനവും 0.38ശതമാനവും നേട്ടമുണ്ടാക്കി. സെക്റല്‍ സൂചികകളില്‍ നിഫ്റ്റി ഫാര്‍മ, റിയാല്‍റ്റി, മെറ്റല്‍ സൂചികകളും ഉയര്‍ന്നു. നിഫ്റ്റി ഐടി സൂചിക ഒരുശതമാനം നഷ്ടംനേരിട്ടു. കിറ്റക്സ് ഓഹരി രണ്ടാംദിവസവും നഷ്ടത്തിലായി. അഞ്ചുശതമാനത്തോളം നഷ്ടത്തില്‍ 175 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.