News Desk
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 72.08 പോയന്റ് താഴ്ന്ന് 59,277.24ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തില്‍ 17,668ലുമാണ് വ്യാപാരം നടക്കുന്നത്.
വാള്‍സ്ട്രീറ്റിലെ തകര്‍ച്ചയെ തുടര്‍ന്നാണ് സൂചികകള്‍ നഷ്ടത്തിലായത്. പവര്‍ഗ്രിഡ്, ആക്സിസ്ബാങ്ക്, ടാറ്റാസ്റ്റീല്‍, എംആന്‍ഡ്എം, സണ്‍ഫാര്‍മ, കൊട്ടക് ബാങ്ക്, ബജാജ് ഫിനാന്‍സ്, ടിസിഎസ്, ബജാജ് ഫിന്‍സര്‍വ്, ടൈറ്റാന്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.



