യാത്രാപ്രേമികളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി സാവന്ന ഹോളിഡേയ്‌സ്

മോബിന്റെ സ്വപ്ന സാക്ഷാത്കാരത്തിന്
15 വയസ്
ഒരു യാത്ര തുടങ്ങുമ്പോള്‍ കൈയ്യില്‍ ഒരു ടിക്കറ്റ് മാത്രമല്ല.. ഹൃദയത്തില്‍ ഒരു കഥയും മനസ്സില്‍ ഒരായിരം സ്വപ്‌നങ്ങളുമുണ്ടാകും.. ആ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കുന്ന പേരാണ് ‘സാവന്ന ഹോളിഡേയ്‌സ്’.
15 വര്‍ഷമായി കേരളത്തിനകത്തും പുറത്തുമുള്ള യാത്രാപ്രേമികളുടെ വിശ്വസ്തനായ യാത്രാ പങ്കാളിയാണ് സാവന്ന ഹോളിഡേയ്‌സ്. 2011ലാണ് യാത്രകള്‍ക്ക് ഒരു പുതിയ ഭൂപടം വരച്ചു ചേര്‍ത്തുകൊണ്ട് കേരള യൂണിവേഴ്‌സിറ്റി റാങ്ക് ഹോള്‍ഡര്‍ കൂടിയായ മോബിന്‍ എസ് എസ് തന്റെ ട്രാവല്‍ ഏജന്‍സിയായ സാവന്ന ഹോളിഡേയ്‌സ് ആരംഭിച്ചത്. ഇന്ന് മോബിനും മോബിന്റെ സ്വന്തം സാവന്ന ഹോളിഡേയ്‌സും ലോകത്തിന്റെ ഏതു കോണിലേക്കുമുള്ള വഴികാട്ടി കൂടിയാണ്.

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തും വാണിജ്യ തലസ്ഥാന നഗരിയായ കൊച്ചിയിലും തലയുയര്‍ത്തി നില്‍ക്കുകയാണ് കേരള ടൂറിസം അക്രെഡിറ്റഡ് ടൂര്‍ ഓപ്പറേറ്ററായ സാവന്ന ഹോളിഡേസ്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കിയ മോബിന്‍ പഠനത്തില്‍ മാത്രമല്ല, തന്റെ ബിസിനസ് മേഖലയിലും എന്നും ഒന്നാമനാണ്. അതുകൊണ്ടു തന്നെയാണ് 15 വര്‍ഷങ്ങളായി യാത്രാപ്രേമികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച സാവന്ന ഹോളിഡേയ്‌സ് കേരളത്തിലെ പ്രമുഖ ട്രാവല്‍ ഏജന്‍സികളിലൊന്നായി മാറിയതും.
യാത്രയ്ക്കായി സാവന്ന ഹോളിഡേയ്‌സിനെ തിരഞ്ഞെടുക്കുന്നവര്‍ക്ക് ടെന്‍ഷന്‍ വേണ്ടേ വേണ്ട…! കാരണം, പാസ്‌പോര്‍ട്ട് നേടാന്‍ സഹായിക്കുന്നത് മുതല്‍ വിസ അസിസ്റ്റന്‍സ്, അന്തര്‍സംസ്ഥാന – അന്താരാഷ്ട്ര ടൂര്‍ പാക്കേജുകള്‍, എയര്‍ ടിക്കറ്റ്, ഹോട്ടല്‍ ബുക്കിംഗ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, ഫോറക്‌സ് തുടങ്ങിയ സേവനങ്ങളും സാവന്ന ഹോളിഡേയ്‌സ് നല്‍കുന്നു.

‘ചീപ്പ് ആന്‍ഡ് ദി ബെസ്റ്റ്’ എന്ന മുദ്രാവാക്യം മുഖമുദ്രയാക്കിയ സാവന്ന ഹോളിഡേയ്‌സ് എല്ലാത്തരം ബജറ്റിലുള്ളവര്‍ക്കും അനുയോജ്യമായ പാക്കേജുകള്‍ ഒരുക്കുന്നുണ്ട്. ഓരോ യാത്രക്കാര്‍ക്കും വ്യക്തിപരമായ ശ്രദ്ധനല്‍കുന്നതില്‍ മോബിന്റെ സാവന്ന ഹോളിഡേയ്‌സ് മുന്‍പന്തിയിലാണ്. യാത്രയുടെ തുടക്കം മുതല്‍ ഒടുക്കം വരെയും യാത്രക്കാര്‍ക്ക് എന്തിനും ഏതിനും താങ്ങായി തണലായി സാവന്ന ഹോളിഡേയ്‌സ് കൂടെയുണ്ടാകും.
24 മണിക്കൂറും വിശ്രമമില്ലാതെ യാത്രക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇവരുടെ കസ്റ്റമേഴ്‌സ് ഹെല്‍പ്പ്‌ലൈന്‍ മറ്റൊരു ട്രാവല്‍ ഏജന്‍സിക്കും അവകാശപ്പെടാനാകാത്ത സേവനം തന്നെയാണ്. കേരളത്തിലെ ലീഡിംഗ് ട്രാവല്‍ ഏജന്‍സി അസോസിയേഷനുകളായ TPC, TTP, KTTC, MKTA, AKPTA എന്നിവയിലെല്ലാം മോബിന്‍ അംഗമാണ്. ടിടിപിയുടെ ഫൗണ്ടര്‍ പ്രസിഡന്‌റ് കൂടിയാണ് മോബിന്‍ എസ് എസ്.
ടൂറിസം മേഖല സ്വപ്‌നമാക്കിയവര്‍ക്കായി എ.ഐ.ടി.എം.സി (Asiana Pacific Institute of Tourism & Management Studies) എന്ന പേരില്‍ ഒരു പരിശീലന സ്ഥാപനവും മോബിന്‍ ആരംഭിച്ചിട്ടുണ്ട്. ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ ഡിപ്ലോമ കോഴ്‌സുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മോബിന്‍ എസ് എസ് പടുത്തുയര്‍ത്തിയ സാവന്ന ഹോളിഡേയ്‌സ് ഇന്ന് ഒരു ട്രാവല്‍ ഏജന്‍സി മാത്രമല്ല, യാത്രകളുടെ ലോകത്ത് വിശ്വാസവും മികച്ച സേവനവും യാത്രക്കാരില്‍ ഊട്ടിയുറപ്പിച്ച ഒരു ഉറ്റ സുഹൃത്ത് കൂടിയാണ്.
TRIVANDRUM: 0471-3552833, 7510505105
ERNAKULAM: 0484-4849979, 9995559751



