Success Story

സാര്‍വിന്‍പ്ലാസ്റ്റ്: കാലം കളങ്കമേല്‍പ്പിക്കാത്ത യശസ്സ്

കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരം ഭാരത് ഭവനില്‍ വച്ച് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കേരള, കര്‍ണാടക സര്‍ക്കാരുകളുടെ ആദരം നേടുമ്പോള്‍ സിജിത്ത് ശ്രീധര്‍ എന്ന സംരംഭകന്റെ മനസ്സിലെ ചിന്ത മുഴുവന്‍ വര്‍ഷങ്ങള്‍ കൊണ്ട് താണ്ടിയ മുള്‍വഴികളെക്കുറിച്ചായിരുന്നു. കെട്ടിട നിര്‍മാാണ മേഖലയില്‍ വിപ്ലവകരമായ ഒരു മാറ്റം കൊണ്ടുവന്ന ഈ സംരംഭകന്‍ അനുഭവിക്കാത്ത ക്ലേശങ്ങളില്ല. പക്ഷേ ഓരോ തിരിച്ചടികളിലും ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാനോ മൂല്യങ്ങളെ തിരസ്‌കരിക്കാനോ അദ്ദേഹം തയ്യാറായില്ല. അതിന്റെ ഫലമാണ് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ഉയര്‍ന്നുവന്ന് ദേശീയ ബ്രാന്‍ഡുകളോട് മത്സരിക്കുന്ന സാര്‍വിന്‍പ്ലാസ്റ്റ്…!

അതിന്റെ ദൃഷ്ടാന്തമാണ് കേരള, കര്‍ണാടക സര്‍ക്കാരുകളും, കര്‍ണാടക ബോര്‍ഡര്‍ ഡെവലപ്‌മെന്റ് അതോറിറ്റി, ഗഡിനാഡ സാഹിത്യ സാംസ്‌കാരിക അക്കാദമി, കര്‍ണാടക ജനപദ പരിഷിത് എന്നി സംഘടനകളും വ്യവസായത്തിലെ നൂതന സാങ്കേതിക വിദ്യകള്‍ക്കും സാധുജന സേവനത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് മന്ത്രിയുടെ അധ്യക്ഷതയില്‍ പൊന്നാടയും പ്രശസ്തി പത്രവും നല്‍കി ആദരിച്ചത്.

സാര്‍വിന്‍ പ്ലാസ്റ്റ് എന്താണെന്നറിയണമെങ്കില്‍ കെട്ടിട നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോടെങ്കിലും ചോദിച്ചാല്‍ മതി. വേനല്‍ ചൂടിനെ പ്രതിരോധിക്കുന്ന, കണ്ണാടിയുടെ ഫിനിഷിംഗ് നല്‍കുന്ന, ചെലവ് തീരെ കുറഞ്ഞ, പകരം വയ്ക്കാനാകാത്ത ഈടുനില്‍പ്പ് നല്‍കുന്ന അത്ഭുത മെറ്റീരിയലിന്റെ ബ്രാന്റിനെ കുറിച്ച് അവര്‍ തന്നെ വാതോരാതെ പറഞ്ഞുകൊള്ളും. ഇതു മാത്രമാണ് സ്വതന്ത്രമായി തഴച്ചു വളര്‍ന്ന ഈ സംരംഭത്തിന്റെ ഒരേയൊരു പരസ്യവും. കേരളത്തില്‍ ഒരു വ്യത്യസ്തത എന്നവിധം പ്രചരിച്ചു തുടങ്ങിയ ജിപ്‌സം പ്ലാസ്റ്ററിനെ അടുത്തഘട്ടത്തിലേക്ക് ഉയര്‍ത്തിയ സംരംഭമാണ് സാര്‍വിന്‍ പ്ലാസ്റ്റ്.

ജര്‍മ്മന്‍ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ടെക്‌നോളജിയോടു കൂടിയ എച്ച്ഡി ഒഎംആര്‍ ഗ്രേഡ് (High Denstiy Organic Moisture Resistant HDOMR) പോളിമറൈസ്ഡ് ജിപ്‌സം, ജിപ്‌സം പ്ലാസ്റ്ററിങ്ങിന്റെ പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് പുറത്തിറങ്ങിയ മെറ്റീരിയലാണ്. സാര്‍വിന്‍ പ്ലാസ്റ്റിന്റെ ഈ ഫ്‌ലാഗ്ഷിപ് ഉല്‍പ്പന്നം വിപണിയില്‍ തരംഗങ്ങളുണ്ടാക്കി. സിമന്റിലെ കാര്‍ബണ്‍ സംയുക്തങ്ങള്‍ ചൂട് വീടിനുള്ളിലേക്ക് പ്രതിഫലിപ്പിക്കുമ്പോള്‍ നാനോ പോളിമറിന്റെയും ക്രിസ്റ്റല്‍ വാട്ടറിന്റെയും ഘടനയുള്ള എച്ച്ഡിഒഎംആര്‍ (HDOMR) പോളിമറൈസ്ഡ് ജിപ്‌സം ഒരു ചാലകമായി പ്രവര്‍ത്തിച്ച് ഈര്‍പ്പത്തെയും ചൂടിനെയും പ്രതിരോധിക്കുന്നു.

വേനലില്‍ നിന്നും മഴയിലേക്കും, മഞ്ഞിലേക്കും അതിവേഗം മാറിമറിയുന്ന കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന എച്ച്ഡിഒഎംആര്‍ (HDOMR) ജിപ്‌സം പ്ലാസ്റ്ററിംഗിലെ ഓര്‍ഗാനിക് പോളിമര്‍ കണികകള്‍ ഈര്‍പ്പം, പൊട്ടല്‍ എന്നിവയെ പ്രതിരോധിക്കുവാന്‍ അത്യുത്തമമാണ്. സിമന്റ്, മണല്‍ എന്നിവയെക്കാള്‍ വളരെ ചെറിയ കണികകള്‍ ആയതിനാല്‍ ചുവരുകള്‍ക്ക് അതീവ മിനുസമുള്ള ഫിനിഷിംഗ് നല്‍കുന്നു. സിമന്റ് കെട്ടിടങ്ങളെക്കാള്‍ വെള്ളം കുറച്ചു മാത്രം മതിയാകുന്ന സാര്‍വിന്‍ പ്ലാസ്റ്റ് നിര്‍മിതികള്‍ക്ക് വൈറ്റ് വാഷ്, പുട്ടി എന്നീ പണികളൊന്നും ആവശ്യമില്ല. പ്ലാസ്റ്ററിങ് കഴിഞ്ഞാല്‍ നേരിട്ട് തന്നെ പെയിന്റിങ്ങിലേക്ക് കടക്കാം.

കര്‍ഷകര്‍ ഉപയോഗിക്കുന്ന ജിപ്‌സമാണ് സാധാരണ നമ്മുടെ നാട്ടില്‍ കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ചു കണ്ടിട്ടുള്ളത്. ജിപ്‌സത്തിന്റെ പോരായ്മകള്‍ക്കെല്ലാം കാരണം ഇതുതന്നെയാണ്. എന്നാല്‍ ഇറാനില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്നതും ക്വാളിറ്റികൂടിയ ക്രിസ്റ്റല്‍ റോക്കുകളില്‍നിന്നും നിര്‍മിക്കുന്ന HDOMR ഗ്രേഡ് ജിപ്‌സം പ്ലാസ്റ്ററിങ് കേരളത്തിലെ നിര്‍മിതികള്‍ക്ക് അത്യന്തം അനുയോജ്യമാണെന്ന് 15 വര്‍ഷത്തെ സംരംഭക വിജയം കൊണ്ട് സിജിത്ത് ശ്രീധര്‍ തെളിയിച്ചു. കെട്ടിടം പ്ലാസ്റ്റര്‍ ചെയ്യുവാന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച മെറ്റീരിയലായ സാര്‍വിന്‍ പ്ലാസ്റ്റ് നിര്‍മാണചെലവ് 40 ശതമാനമാണ് കുറയ്ക്കുന്നത്. വാഗ്ദാനമോ അവകാശവാദമോ അല്ല കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ള അനേകം വീട്ടുടമകള്‍ പരീക്ഷിച്ചറിഞ്ഞ സത്യമാണിത്.

HDOMR ഗ്രേഡ് ജിപ്‌സം പ്ലാസ്റ്റര്‍, എക്സ്റ്റിരിയര്‍ & ഇന്റീരിയര്‍ സാന്‍ഡ് ഫ്രീ പ്ലാസ്റ്റര്‍, പോളിമര്‍ ലാമിനേറ്റ് പെയിന്റ്, ജിപ്‌സം പൗഡര്‍, HDMR ജിപ്‌സം ബോര്‍ഡ്, വാട്ടര്‍പ്രൂഫിങ് മെറ്റീരിയലുകള്‍, കണ്‍സ്ട്രക്ഷന്‍ കെമിക്കലുകള്‍ എന്നിങ്ങനെ സാര്‍വിന്‍പ്ലാസ്റ്റ് വിപണിയിലെത്തിക്കുന്ന പുതുതലമുറ നിര്‍മാണ മെറ്റീരിയലുകള്‍ ഇന്ത്യയില്‍ മാത്രമല്ല ഗള്‍ഫിലുള്ള ഓഫീസ് വഴി ആഗോള വിപണിയിലും ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. സ്ഥിരമായി പരിചയിച്ച മെറ്റീരിയലുകളും നിര്‍മാണ രീതിയും കൈവിടാന്‍ മടിയുള്ളവര്‍ക്ക് കൂടി വളരെ സ്വീകാര്യമാവുകയാണ് സാര്‍വിന്‍പ്ലാസ്റ്റിന്റെ ഉത്പന്നങ്ങള്‍.

15 വര്‍ഷം മുമ്പ് സിജിത്ത് ശ്രീധര്‍ കണ്ട സ്വപ്‌നം ഇന്ന് കേരളത്തിന്റെയും ഇന്ത്യയുടെയും അതിര്‍ത്തികള്‍ക്ക് പുറത്തേക്ക് വളര്‍ന്നുനില്‍ക്കുന്നത് നമ്മുടെ നാട്ടില്‍ തുടങ്ങുന്ന ഒരു സംരംഭത്തിന് എത്രത്തോളം വളരാനാകും എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ്. കാഞ്ഞങ്ങാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിജിത്ത് ശ്രീധറിന്റെ സാര്‍വിന്‍ പ്ലാസ്റ്റാണ് ഏച്ച്ഡിഒഎംആര്‍ (HDOMR) ഗ്രേഡ് പോളിമറൈസ്ഡ് ജിപ്‌സം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന ഒരേയൊരു കമ്പനി.

98 ശതമാനം പ്യൂരിറ്റിയോടെ (98% CaSO4) പ്ലാസ്റ്ററിങ് ഗ്രേഡ് പോളിമര്‍ ജിപ്‌സം പുറത്തിറക്കുന്ന ഒരേയൊരു ബ്രാന്റും സാര്‍വിന്‍ പ്ലാസ്റ്റ് തന്നെ. നാനോ ഫൈബര്‍ എഡ്ജ് ബോണ്ട്, സീലിങ് ബോണ്ട് എന്നിങ്ങനെ പൊട്ടലും, വിണ്ടുകീറലും, വിള്ളലും പ്രതിരോധിക്കാനുള്ള സര്‍വ്വ സജ്ജീകരണങ്ങളും അവകാശപ്പെടാന്‍ ആകുന്ന മറ്റൊരു ബ്രാന്‍ഡുമില്ലന്ന് നിസംശയം പറയാം. എസ്എസ്‌ഐ (SSI), ഐ എസ് ഒ (SSO) സര്‍ട്ടിഫിക്കറ്റുകള്‍ ആരംഭിച്ച കാലത്ത് തന്നെ കരസ്ഥമാക്കിയതോടൊപ്പം ഗ്ലോബല്‍ സേഫ്റ്റി സമ്മിറ്റ് ക്രെഡിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ഗവ: ഓഫ് ഇന്ത്യ മെറ്റീരിയല്‍ ക്വാളിറ്റി ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്, ഡെല്‍റ്റ ലാബ് വാട്ടര്‍ അബ്‌സോര്‍ബ്ഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം സാര്‍വിന്‍ പ്ലാസ്റ്റിനു മാത്രം സ്വന്തം. വാറന്റി സര്‍ട്ടിഫിക്കറ്റോടെ സാര്‍വിന്‍പ്ലാസ്റ്റിന്റെ HDOMR ജിപ്‌സം ഉപഭോക്താവിന്റെ കൈയിലെത്തുന്നു.

ഉപഭോക്താക്കളെപ്പോലെ ജീവനക്കാരും തന്നിലര്‍പ്പിച്ച വിശ്വാസമാണ് സാര്‍വിന്‍ പ്ലാസ്റ്റിന്റെ വിജയരഹസ്യമെന്ന് സിജിത്ത് ശ്രീധര്‍ പറയുന്നു. 2030 ഓടെ ഇറക്കുമതിയില്‍ നിന്ന് നേരിട്ടുള്ള നിര്‍മാണത്തിലേക്ക് കടക്കുവാന്‍ ആഗ്രഹിക്കുകയാണ് കമ്പനി. അതോടെ ഇന്ത്യയില്‍ മാത്രമല്ല; ഏഷ്യയിലെ തന്നെ ജിപ്‌സം പ്ലാസ്റ്ററിംഗിന്റെ ഒരു സുപ്രധാന കേന്ദ്രമായി കേരളം മാറും എന്നതിന് സംശയമില്ല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button