സാര്‍ത്ഥക് മെറ്റല്‍സിന് എട്ടു കോടി രൂപ അറ്റാദായം
കൊച്ചി: കോഡ് വയറുകളുടെയും അലൂമിനിയം ക്ലിപ്പിങുകളുടെയും രാജ്യത്തെ മുന്‍നിര നിര്‍മ്മാതാക്കളായ സാര്‍ത്ഥക് മെറ്റല്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം ത്രൈമാസത്തില്‍ എട്ടു കോടി രൂപ അറ്റാദായം കൈവരിച്ചു.
147.2 കോടി രൂപ എന്ന ഏറ്റവും മികച്ച ത്രൈമാസ വരുമാനവും ഈ കാലയളവില്‍ കമ്പനിക്ക് കൈവരിക്കാനായി. 129 ശതമാനം വാര്‍ഷിക വളര്‍ച്ചയാണിത് സൂചിപ്പിക്കുന്നത്.
2002 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 457.3 കോടി രൂപയുടെ വരുമാനമാണ് നേടിയിട്ടുള്ളത്. മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലേറെ വരുമാനമാണിത്. സ്റ്റീല്‍ മേഖലയില്‍ നിന്നുള്ള മികച്ച ഡിമാന്‍ഡും സാര്‍ത്ഥക് മെറ്റല്‍സിന്റെ വിപണി വിഹിതം വര്‍ധിച്ചതുമാണ് ഈ നേട്ടത്തിന് പിന്നിലുള്ള പ്രധാന ഘടകങ്ങള്‍ എന്ന് ഇതേക്കുറിച്ച് പ്രതികരിച്ച എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് ഷാ പറഞ്ഞു.
മികച്ച പ്രകടനം കണക്കിലെടുത്ത് ഓഹരി ഒന്നിന് ഒരു രൂപ കൂടി ലാഭവിഹിതം നല്കാന് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ നേരത്തെ പ്രഖ്യാപിച്ചത് അടക്കം ആകെ ലാഭവിഹിതം രണ്ട് രൂപയായി ഉയരും.