EduPlusSuccess Story

സന്ദീപനി; ഒരു മോഡേണ്‍ ഗുരുകുലത്തിന്റെ വിജയകഥ

പരീക്ഷകളെ മറികടന്നു പോകുന്നതിലുപരി ജീവിതത്തില്‍ മുന്നില്‍ വന്നേക്കാവുന്ന പ്രതിസന്ധികളെ ചെറുത്തുതോല്‍പ്പിച്ചു വിജയിച്ചു മുന്നേറാനുള്ള ഊര്‍ജസമാഹരണത്തിന്റെ ഘട്ടം കൂടിയാണ് വിദ്യാഭ്യാസ കാലഘട്ടം. തങ്ങള്‍ക്ക് മുന്നിലെത്തുന്ന ഓരോ വിദ്യാര്‍ത്ഥികളെയും അതിന് പ്രാപ്തരാക്കുക എന്ന വലിയ ഉത്തരവാദിത്വം തന്നെയാണ് ഇവിടെ ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ളതും. എന്നാല്‍, കാലങ്ങളായി തുടര്‍ന്നുപോരുന്ന പഠനരീതികള്‍ തന്നെ പിന്തുടര്‍ന്ന് കൊണ്ട് വിദ്യാഭ്യാസ മേഖലയെ വെറും ആവര്‍ത്തനകേന്ദ്രങ്ങള്‍ മാത്രമാക്കി മാറ്റുന്ന സാമൂഹിക പശ്ചാത്തലത്തിലാണ്, വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ പരീക്ഷണങ്ങളും വിദ്യാര്‍ത്ഥികളുടെ സമൂല വളര്‍ച്ചയും ലക്ഷ്യം വച്ചുകൊണ്ട് Sandeepani School വേറിട്ടതാവുന്നത്. അതായത്, വിദ്യ നുകരാനെത്തുന്ന ശിഷ്യരില്‍ ഓരോരുത്തര്‍ക്കും പ്രത്യേകം ശ്രദ്ധയും കരുതലും നല്‍കിക്കൊണ്ടാണ് ഈ ആധുനിക ഗുരുകുലത്തിന്റെ മുന്നോട്ടുപോക്ക്.

പത്തുവര്‍ഷത്തോളം നീണ്ട ഗവേഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം 2004 ലാണ് ICSE യിലും അന്താരാഷ്ട്ര സിലബസ്സായ IGSCEയിലും Sandeepani School തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കുന്നത്. പഠനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ മാത്രം കേന്ദ്രീകരിച്ചുള്ള രീതിയില്‍ നിന്നുമാറി ഓരോ വിദ്യാര്‍ത്ഥിയെയും ശ്രദ്ധിച്ചും അവരെ പരിപോഷിപ്പിച്ചും മുന്നേറുക എന്നതായിരുന്നു സന്ദീപനിയുടെ ലൈന്‍. ഇതിനായി ഓരോ ക്ലാസ് മുറികളിലും 10 മുതല്‍ 15 വരെ വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി അധ്യാപകവിദ്യാര്‍ത്ഥി അനുപാതം കാത്തുസൂക്ഷിക്കാനും ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചു. അതുവഴി Sandeepani School ഒരു പുത്തന്‍ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിടുകയും ചെയ്തു.

ഇന്ന് സന്ദീപനിക്ക് ചുക്കാന്‍ പിടിക്കാന്‍ ഐക്യ രാഷ്ട്ര സഭയുടെ കീഴിലുള്ള എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിന്റെ സ്‌പെഷ്യല്‍ കണ്‍സല്‍ട്ടന്റ് ആയ ഡോ. കെ.ജി വിജയലക്ഷ്മിയും, പിന്നിലായി രാധിക സോമസുന്ദരന്‍, ആനന്ദപദ്മനാഭന്‍ തുടങ്ങി ദിശബോധമുള്ള അധ്യാപകരുടെ ഒരു നിര തന്നെ ഉണ്ട്. സമ്മര്‍ദങ്ങളില്ലാത്ത അന്തരീക്ഷത്തില്‍ നിര്‍ത്തിക്കൊണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം വച്ചുതന്നെയാണ് ഇവരുടെ യാത്ര.

എന്നാല്‍, വിദ്യാര്‍ത്ഥികളുടെ പഠനത്തിന് മാത്രം മുന്‍തൂക്കം നല്‍കിക്കൊണ്ട് മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കണ്ണടയ്ക്കുന്ന സമീപനം സന്ദീപനിക്കില്ല. നിത്യേനയുള്ള അത്‌ലറ്റിക് ഡ്രില്ലുകള്‍ക്കും പി.ടി പരിശീലനങ്ങള്‍ക്കും പുറമെ ആഴ്ച്ചതോറും സ്‌പോര്‍ട്‌സിനായി ഒരു ദിവസം നീക്കിവയ്ക്കുകയും, കലാകായികോത്സവങ്ങള്‍ എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് പ്രൗഢമാക്കുകയുമാണ് ഇവര്‍. മാത്രമല്ല, കടല്‍ത്തിര ശുചീകരണം തുടങ്ങി സാമൂഹിക പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു നല്ലസന്ദേശം പകരാനും സന്ദീപനി മുന്നില്‍ തന്നെയുണ്ട്.

അതേസമയം, സ്ഥാപനത്തെ കൂടുതല്‍ സെന്ററുകളിലേക്കോ ഫ്രാഞ്ചൈസികളിലേക്കോ എത്തിച്ചുകൊണ്ടുള്ള വ്യാവസായികവത്കരണത്തിന് സന്ദീപനിയുടെ നേതൃത്വം ഒരുക്കമല്ല. മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടിയിലും മുന്നിലുള്ള വലിയ ലക്ഷ്യത്തിലും ഉറച്ചുകൊണ്ട് ജൈത്രയാത്ര തുടരുകയാണ് സന്ദീപനിയും അണിയറപ്രവര്‍ത്തകരും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button