Success Story

പ്രശ്‌നങ്ങളില്‍ കൂടെനിന്ന്, ഉണര്‍വിന്റെ ലോകത്തേക്ക് നയിക്കാന്‍ സംശ്രിത

വേഗതയേറിയ ഇന്നത്തെ ജീവിത ചുറ്റുപാടുകളില്‍ ദിവസേന നേരിടുന്ന മാനസിക സമ്മര്‍ദ്ദം, ജോലിഭാരം, പരാജയഭീതി, തെറ്റായ ചിന്തകള്‍ എന്നിവയില്‍ നിന്ന് ഒരു പരിധിവരെ മോചനത്തിനായി കൗണ്‍സിലിംഗ് അനിവാര്യമായി മാറിയിരിക്കുകയാണ്. കൗണ്‍സിലിംഗ് രംഗത്തെ പുത്തന്‍ സമവാക്യമായി മാറിയ ‘സംശ്രിത’ ഇത്തരം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്കുള്ള കൈത്താങ്ങായി മാറിയിരിക്കുകയാണ്. വ്യക്തികള്‍ക്ക് സ്വകാര്യത ഉറപ്പ് വരുത്തിക്കൊണ്ട് വ്യക്തിപരവും കുടുംബപരവുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിച്ചു, അവരെ ഉണര്‍വിന്റെ ലോകത്തേക്ക് നയിക്കുന്ന അഞ്ജുലക്ഷ്മിയാണ് ഈ സ്ഥാപനത്തിന്റെ നട്ടെല്ല്.

ഇരുളഴിഞ്ഞ ജീവിതത്തില്‍ നിന്നും ഒരാളെ വര്‍ണാഭമായ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുക എന്നത് അത്യന്തം ശ്രമകരമായതും അതേസമയം മഹത്തരവുമാണ്. ഈ പ്രവര്‍ത്തനത്തെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമാണ് അഞ്ജുലക്ഷ്മി.

സാമൂഹിക പ്രതിബദ്ധതയോടെ രാപകല്‍ ഭേദമെന്യേ തന്റെ പ്രവര്‍ത്തനമേഖലയില്‍ അക്ഷീണം വിരാജിച്ച്, നിരവധി മനസ്സുകള്‍ക്കു പ്രത്യാശയുടെ പുതുലോകത്തിലേയ്ക്ക് വഴി കാട്ടാന്‍, അവരുടെ തണലായി കൂടെ നില്‍ക്കാന്‍ ശ്രമിക്കുന്ന അഞ്ജുലക്ഷ്മിയെ പോലെ ഉള്ളവരാണ് ഈ കര്‍മമേഖലയെ കൂടുതല്‍ ജനകീയമാക്കുന്നത്.

”കൗണ്‍സിലിങ്, നാം ഓരോരുത്തരും കരുതും പോലെ ഒരു ഉപദേശം നല്‍കലോ, കുമ്പസാരമോ അല്ല. ഒരു വ്യക്തിയെ പൂര്‍ണമായി മനസ്സിലാക്കി, തിരുത്തുവാന്‍ അയാള്‍ക്ക് അവസരം ഉണ്ടാക്കി, സ്വയം അറിഞ്ഞു മാറ്റം വരുത്തേണ്ട സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്”, കൗണ്‍സിലിംഗിനെ കുറിച്ചുള്ള അഞ്ജുലക്ഷ്മിയുടെ കാഴ്ചപ്പാടാണിത്. വര്‍ഷങ്ങളുടെ പരിശ്രമത്തിനും സഹനത്തിനുമൊടുവില്‍ ‘കഴിവില്ലാ’യെന്ന് പറഞ്ഞു ആട്ടിപ്പായിച്ചവരുടെ മുന്നില്‍ വെല്ലുവിളികളെ തരണം ചെയ്ത്, വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി നടന്നു കയറി, സ്വന്തം ഇച്ഛാശക്തിയില്‍ ലക്ഷ്യ സ്ഥാനത്ത് എത്തിയ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്വദേശി അഞ്ജുലക്ഷ്മി, സമൂഹത്തിനു ഒന്നാകെ മാതൃകയാണ്.

എസ്.എസ്.എല്‍.സിയില്‍ കുറഞ്ഞ മര്‍ക്കാണ് നേടിയാതെങ്കിലും മാതാപിതാക്കളുടെയും ചില അധ്യാപകരുടെയും സഹായത്താല്‍ പ്ലസ് ടു വിന് 85% മാര്‍ക്ക് വാങ്ങി വിജയിച്ചു. അച്ഛന്റെ നിര്‍ബന്ധപ്രകാരം ചേര്‍ത്തല ശ്രീനാരായണ കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡിഗ്രി നേടി. പിന്നീട് തൃക്കാക്കര ഭാരത് മാതാ കോളേജില്‍ നിന്നു മെഡിക്കല്‍ ആന്റ് സൈക്യാട്രിക്‌സ് സോഷ്യല്‍ വര്‍ക്കില്‍ (MSW) ബിരുദാനന്തര ബിരുദം നേടി. അതിനുശേഷം, കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൈക്കോളജിയിലും ബിരുദാനന്തര ബിരുദം.

‘കൗമാരക്കാര്‍ക്കിടയില്‍ കൗണ്‍സിലറായാല്‍ പ്രണയ വിശേഷങ്ങളൊക്കെ കേട്ടിരിക്കാമല്ലോ’ എന്ന താല്പര്യമാണ് അഞ്ജുവിനെ ആദ്യം കൗണ്‍സിലിങ് മേഖലയിലേക്ക് ആകര്‍ഷിച്ച ഏക ഘടകം. എന്നാല്‍, ഫീല്‍ഡ്‌വര്‍ക്ക് ഉള്‍പ്പെടെ കോഴ്‌സ് പൂര്‍ത്തിയാക്കിയപ്പോഴേക്കും തന്റെ വ്യക്തിത്വം തന്നെ മാറിമറിഞ്ഞതായി അഞ്ജു വെളിപ്പെടുത്തുന്നു.
തന്റെ ജീവിതത്തിലും കരിയറിലും ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും തന്റെ പ്രൊഫഷനില്‍ അടി പതറാതെ നില്ക്കാന്‍ അഞ്ജു ലക്ഷ്മിക്ക് കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ടാവാം ഇന്ന് SAMSRITHA – Destination Detox എന്ന കൗണ്‍സിലിങ് സ്റ്റുഡിയോയുടെ ഉടമസ്ഥയായി അഞ്ജുലക്ഷ്മി മാറിയത്.

10 മണി മുതല്‍ 5 മണി വരെ ഒബ്‌സര്‍വേഷന്‍ ഹോമിലും പിന്നീട് ജോലി കഴിഞ്ഞെത്തുന്ന സമയം ‘സംശ്രിത’യിലുമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഞ്ജു അവധി ദിനങ്ങളില്‍ രണ്ട് എന്‍ജിനീയറിംഗ് കോളേജുകളില്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റായും പ്രവര്‍ത്തിക്കുന്നു. 24X7 എന്ന രീതിയിലാണ് ദിനചര്യ. പ്രാസംഗിക കൂടിയായ അഞ്ജുലക്ഷ്മി റേഡിയോ പ്ലാറ്റ്‌ഫോമിലും കൗണ്‍സിലിങ് സംബന്ധമായ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നു.

സൈക്കോളജി ഇപ്പോഴും പഠിച്ചു കൊണ്ടേയിരിക്കുകയാണെന്നും തന്റെ മുന്നില്‍ വരുന്ന ഓരോ ക്ലെയ്ന്റും തനിക്ക് പുതിയ പാഠപുസ്തകങ്ങളാണെന്നും അഞ്ജു വെളിപ്പെടുത്തുന്നു. ലോക്ക് ഡൗണിലും ട്രെയിനിങ്, വെബിനാര്‍, FB ലൈവ് പ്രോഗ്രാം എന്നിങ്ങനെ സജീവമായിരുന്നു യൂട്യൂബര്‍ കൂടിയായ അഞ്ജുലക്ഷ്മി.
വിദ്യാര്‍ത്ഥികള്‍ക്കും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കുന്നതിനൊപ്പം മറ്റ് സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് സാമൂഹിക ഉത്തരവാദിത്വങ്ങളും സംശ്രിത സ്വയം ഏറ്റെടുക്കുന്നു. ഒരു വ്യക്തിയെ വൈകാരിക മാനസിക പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് കടന്ന് ചെല്ലുകയും അതിന് വേണ്ട പരിഹാരം കാണാനും സംശ്രിത ശ്രമിക്കുന്നു. സാമ്പത്തിക അവശ്യങ്ങളിലും നിയമപരമായ ആവശ്യങ്ങളിലും സംശ്രിത ഒരു കൈത്താങ്ങായി കൂടെ നില്‍ക്കും എന്നതില്‍ സംശയമില്ല .

എറണാകുളത്തിന്റെ ഹൃദയ ഭാഗമായ വൈറ്റിലയിലാണ് സംശ്രിതയുടെ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സേവനത്തില്‍ മാത്രമല്ല, സ്ഥാപനത്തിലും വ്യത്യസ്തത കൊണ്ട് വരാന്‍ അഞ്ജുലക്ഷ്മിക്ക് കഴിഞ്ഞിട്ടുണ്ട്. തികച്ചും ഗൃഹാതുരത്വം നിറഞ്ഞു നില്‍ക്കുന്ന രീതിയിലാണ് സ്ഥാപനം സെറ്റ് ചെയ്തിരിക്കുന്നത്. സ്വന്തം വീട്ടിലേക്ക് കയറി ചെല്ലുന്ന അനുഭവമാണ് സംശ്രിതയുടെ സ്ഥാപനത്തില്‍ കയറി ചെല്ലുന്ന ഓരോ ആളുകള്‍ക്കും ലഭിക്കുന്നത്.

വീടിന്റെ ഇടനാഴി പോലെയാണ് സ്ഥാപനത്തിന്റെ വെയിറ്റിങ് ഏരിയ നിര്‍മ്മിച്ചിരിക്കുന്നത്. ബെഡ് റൂമിലാണ് കൗണ്‍സിലറുടെ ഇരിപ്പിടം. ഇവിടെയാണ് പ്രശ്‌നങ്ങളുമായി വരുന്നവര്‍ക്ക് മനസ്സ് തുറക്കാനുള്ള സ്ഥലം ഒരുക്കിയിരിക്കുന്നത്. താനൊരു മനോവിഷമമുള്ള വ്യക്തിയാണ്, ഒരു കൗണ്‍സിലറെ കാണാനാണ് വന്നിരിക്കുന്നത് എന്ന ചിന്ത പോലും ആളുകള്‍ക്ക് ഈ സ്ഥാപനത്തിനുള്ളില്‍ കയറിക്കഴിഞ്ഞാല്‍ ഉണ്ടാകുകയേയില്ല. തന്റെ അഞ്ച് – ആറ് വര്‍ഷത്തെ പരിശ്രമഫലമായാണ്, അഞ്ജുലക്ഷ്മി ഇത്തരത്തില്‍ ഒരു സ്ഥാപനം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത് .

സ്ട്രെസ് മാനേജ്മെന്റ്, പേഴ്‌സണല്‍ കോച്ചിങ്, ലൈഫ് സ്‌റ്റൈല്‍ ഡിഫാരന്‍സിയേഷന്‍ തുടങ്ങി മാനസിക സമ്മര്‍ദങ്ങള്‍ക്ക് പരിഹാരം കാണുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ സ്ഥാപനം വഴി നടപ്പിലാകുന്നുണ്ട്. മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ കൂടെനിന്ന്, പ്രവര്‍ത്തിക്കാനാണ് സംശ്രിത ഈ പുതിയ ആശയം വഴി ശ്രമിക്കുന്നത്.

ക്ലെയ്ന്റുകള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ യാതൊരു മടിയും കൂടാതെ തുറന്ന് പറയാനും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്താതെ ഈ സ്ഥാപനം മുന്നോട്ട് കൊണ്ട് പോകാനും ഇത് വഴി സാധിക്കുന്നുണ്ട്. തുടര്‍ന്നുള്ള കാലത്തും ഇതേ ആശയത്തില്‍ കൂടുതല്‍ പരീക്ഷണം നടത്താനാണ് അഞ്ജുലക്ഷ്മിയുടെ തീരുമാനം. ഓണ്‍ലൈന്‍ ബുക്കിങ് വഴിയാണ് സംശ്രിതയുടെ സേവനം ലഭ്യമാകുന്നത്.

സക്‌സസ് കേരളയുടെ സ്മാര്‍ട്ട് ഇന്ത്യ അവാര്‍ഡ്, കലാനിധി ട്രസ്റ്റിന്റെ പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്, ബിടോക്‌സിന്റെ എക്‌സലന്‍സ് ഇന്‍ കൗണ്‍സിലിംഗ് സര്‍വീസ് അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ അഞ്ജുലക്ഷ്മി കരസ്ഥമാക്കിയിട്ടുണ്ട്. 2019 മാര്‍ച്ചില്‍ ആലപ്പി റോട്ടറി ക്ലബ്ബ് വിമന്‍സ് ഡേയോട് അനുബന്ധിച്ച് Great Woman അവാര്‍ഡും 2019 നവംബറില്‍ പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2021 ലെ ആള്‍ ഇന്ത്യ വുമണ്‍ അച്ചീവേഴ്‌സ് അവാര്‍ഡും സംശ്രിതയിലൂടെ സമൂഹത്തിനു വെളിച്ചമേകുന്ന അഞ്ജുലക്ഷ്മിയെ തേടിയെത്തി. ഇനിയും കൂടുതല്‍ പുരസ്‌കാരങ്ങളും ബഹുമതികളും തേടിവരട്ടെ എന്ന് ആശംസിക്കുന്നു.

AnjuLekshmi. S
Consultant Psychologist
8589883232,9446680249.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button