EntreprenuershipSuccess Story

ഇന്റീരിയറില്‍ വ്യത്യസ്തമാകാന്‍ ഒരുങ്ങി സാള്‍ട്ട് ഇന്ത്യ ആര്‍ക്കിടെക്ചറല്‍ ഡിസൈനേഴ്‌സ്

ഒരു വീട് നിര്‍മിക്കുന്നവര്‍ ഇന്ന് തുടക്കത്തിലേ ചിന്തിക്കുന്ന കാര്യമാണ് അതിന്റെ ഇന്റീരിയര്‍ വര്‍ക്കും ലാന്‍ഡ്‌സ്‌കേപ്പും എത്തരത്തില്‍ വ്യത്യസ്തമാക്കാമെന്നത്. വീടിന്റെ നിര്‍മാണത്തില്‍ ആദ്യ ഘട്ടം മുതല്‍ ഇന്റീരിയര്‍ വര്‍ക്കുകള്‍ക്ക് കാര്യമായ പങ്കുണ്ട്. വര്‍ഷങ്ങളുടെ പരിവര്‍ത്തന ഫലമായി ഇന്നത്തെ ഇന്റീരിയര്‍ ആര്‍ക്കിടെക്ചര്‍ വര്‍ക്കുകള്‍ക്ക് വലിയ സ്വീകരണമാണ് എവിടെയും ലഭിക്കുന്നത്. വ്യക്തിഗത അഭിരുചികള്‍ക്കനുസരിച്ചും ഓരോരുത്തരുടേയും ഭാവനയ്ക്ക് അനുയോജ്യമായ രീതിയിലും ഇന്റീരിയര്‍ വര്‍ക്കുകള്‍ സാധ്യമാണ്. അത്തരത്തില്‍ നിങ്ങളുടെ കെട്ടിടത്തിന്റെ സ്ട്രക്ച്ചര്‍, ഇന്റീരിയര്‍, ലാന്റ്‌സ്‌കേപ്പിംഗ് തുടങ്ങി എല്ലാ ഘട്ടത്തിലും ഒരു പെര്‍ഫെക്ട് പ്ലാനര്‍ ആവുകയാണ് സാള്‍ട്ട് ഇന്ത്യ ആര്‍ക്കിടെക്ചറല്‍ ഡിസൈനേഴ്‌സ്.

കഴിഞ്ഞ ഏഴു വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള ഈ ഇന്റീരിയര്‍ ഗ്രൂപ്പ് കൊല്ലം പോളയത്തോട് പ്രവര്‍ത്തിച്ചു വരുന്നു. NIT Calicutല്‍ പഠിക്കുന്ന കാലം മുതല്‍ കൃഷ്ണാനന്ദ് സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നത്തിനായി പ്രയത്‌നിക്കുകയായിരുന്നു. പിന്നീട് ആര്‍ക്കിടെക്ചര്‍ പഠനം പൂര്‍ത്തിയാക്കിയശേഷം പരാജയത്തിന്റെയും വിജയത്തിന്റെയും രുചിയറിഞ്ഞാണ് ഇന്ന് ഈ സംരംഭത്തില്‍ എത്തിച്ചേര്‍ന്നത്. മനോഹരമായുള്ള ഭവനങ്ങളോടുള്ള അഭിനിവേശമാണ് കൃഷ്ണാനന്ദ് എന്ന ചെറുപ്പക്കാരനെ ഈ ഫീല്‍ഡില്‍ വ്യത്യസ്തനാക്കുന്നതും.

ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ പോലെയുള്ള സ്മാര്‍ട്ട് ഹോം ഫീച്ചറുകളും ഹൈടെക് വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളുമെല്ലാം ഇന്റീരിയര്‍ ഡിസൈനിംഗില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഓരോ വ്യക്തിയുടെ ഇഷ്ടത്തിനും സ്ഥലപരിമിതികള്‍ക്കുള്ളില്‍ നിന്നും അത് ആകര്‍ഷകമായ രീതിയില്‍ ഒരുക്കിയെടുക്കാന്‍ സാള്‍ട്ട് ആര്‍ക്കിടെക്ചര്‍ ഗ്രൂപ്പ് പ്രത്യേക ശ്രദ്ധചെലുത്തുന്നു. കൂടാതെ ആര്‍ക്കിടെക്ചര്‍, ഇന്റീരിയര്‍ മേഖലയിലേക്ക് കടന്നു വരാന്‍ താത്പര്യമുള്ളവര്‍ക്ക് ക്ലാസുകള്‍ നല്‍കാനും തയ്യാറാണ് കൃഷ്ണാനന്ദ്.

സമ്മറിലും വിന്ററിലും സൂര്യപ്രകാശം വീട്ടില്‍ നിലനിര്‍ത്തുന്ന രീതിയിലും, എന്നാല്‍ അമിതമായ ചൂട് അകത്തേക്ക് വരാതെയും സുസ്ഥിരത വിശകലനം നടത്തി വളരെ സൗകര്യപൂര്‍വമാണ് സാള്‍ട്ട് ഇന്ത്യ ഓരോ വീടിന്റെയും ഡിസൈന്‍ തയ്യാറാക്കുന്നത്.

ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ സ്‌പേസുകള്‍ പരിധികളില്ലാതെ സംയോജിപ്പിച്ച് വ്യത്യസ്തത നിലനിര്‍ത്തുന്നതാണ് ഈ ഗ്രൂപ്പിന്റെ വര്‍ക്കുകള്‍. എക്‌സ്‌പേര്‍ട്ടുകളുടെ സഹായത്തോടെ ഇന്റീരിയര്‍ – എക്സ്റ്റീരിയര്‍ വര്‍ക്കുകള്‍ക്ക് ആവശ്യമായ എല്ലാകാര്യങ്ങളും തുടക്കം മുതല്‍ അവസാനഘട്ടം വരെ സാള്‍ട്ട് ഇന്ത്യ ആര്‍ക്കിടെക്ചര്‍ പെര്‍ഫെക്ഷനോടെ പൂര്‍ത്തീകരിക്കുന്നു. നിങ്ങളുടെ കെട്ടിടത്തിന് മികച്ച മേക്കിങ് പാര്‍ട്ടണറാകാന്‍ സാള്‍ട്ട് ഇന്ത്യ ആര്‍ക്കിടെക്ചറല്‍ ഡിസൈനേഴ്‌സ് സജ്ജമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button