തുണിയിഴകളുടെ അപൂര്‍വ സൗന്ദര്യം തേടിപ്പിടിച്ച് സബിത എന്ന ഫാഷന്‍ ഡിസൈനര്‍
RAINBOW WOMENS OUTFIT; The Queen of Uniqueness
സഹ്യന്‍ ആര്‍
മാറിവരുന്ന ട്രെന്‍ഡിനൊപ്പം മനസ്സിനിണങ്ങിയ വസ്ത്രങ്ങള്‍ തിരയുന്നവരാണ് മിക്ക സ്ത്രീകളും. പുതിയ മെറ്റീരിയലുകള്‍ വാങ്ങാനും തിരഞ്ഞെടുക്കാനും ഇന്ന് ധാരാളം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുണ്ട്. ഒഴിവുസമയങ്ങളാകും പലരും ഇതിനായി ചെലവഴിക്കുക. എന്നാല്‍ കൃത്യമായി സമയം ഷെഡ്യൂള്‍ ചെയ്തുകൊണ്ട് വസ്ത്രസൗന്ദര്യത്തെ സ്‌നേഹിക്കുന്ന നിരവധി സ്ത്രീകള്‍ ഒരു ഫാഷന്‍ ഡിസൈനര്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ വരുമ്പോള്‍ പങ്കെടുക്കാന്‍ കാത്തുനില്‍ക്കുന്നു. അവരുടെ പക്കലുള്ള കണ്ണഞ്ചിപ്പിക്കുന്ന അപൂര്‍വയിനം വസ്ത്രങ്ങളുടെ ശേഖരം കാണാനുള്ള ഉദ്വേഗമാണ് എല്ലാവരെയും അതില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. പറഞ്ഞുവരുന്നത് കണ്ണൂര്‍ സ്വദേശിയായ സബിത എന്ന ഫാഷന്‍ ഡിസൈനറെ കുറിച്ചാണ്.
സാധാരണ ഒരാള്‍ വസ്ത്രങ്ങള്‍ കാണുന്ന കണ്ണിലൂടെ അല്ല ഒരു ഫാഷന്‍ ഡിസൈനര്‍ കാണേണ്ടത്. ദേശാതിര്‍ത്തികള്‍ക്കപ്പുറമുള്ള തുണിയിഴകളുടെ സൗന്ദര്യത്തിന്റെ അപൂര്‍വതയിലേക്ക് അവരുടെ കണ്ണുകള്‍ പോകണം. മുംബൈ, ഡല്‍ഹി, പഞ്ചാബ്, ഹൈദരാബാദ്, ഇറാന്‍, തുര്‍ക്കി എന്നിങ്ങനെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള അപൂര്‍വയിനം മെറ്റീരിയലുകള്‍ കണ്ടെത്തി ‘റെയിന്‍ബോ വിമന്‍സ് ഔട്ട്ഫിറ്റ്’ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ നിരവധി പേരിലേക്ക് എത്തിക്കുകയും കൂടാതെ വീട്ടില്‍ ഒരു ഗംഭീര എക്‌സിബിഷന്‍ തന്നെ സംഘടിപ്പിക്കുകയുമാണ് സബിത.
പതിനാലു വര്‍ഷമായി സബിത ഡിസൈനിങ് മേഖലയിലെ ഒരു സംരംഭകയായിട്ട്. തുടക്കത്തില്‍ ജ്വല്ലറി ഡിസൈനിങ് ആയിരുന്നു ചെയ്തിരുന്നത്. കോഴിക്കോട് നിന്നും കുറച്ചു വസ്ത്രങ്ങളെടുത്ത്, ഡിസൈന്‍ ചെയ്ത് സുഹൃത്തുക്കള്‍ക്ക് നല്‍കിക്കൊണ്ടായിരുന്നു ഫാഷന്‍ ഡിസൈനിങ്ങിലേക്ക് വരുന്നത്. ഒരിക്കല്‍ പാക്കിസ്ഥാനില്‍ നിര്‍മിച്ച തനത് പരുത്തി കൊണ്ടുണ്ടാക്കിയ ഒരു ലോണ്‍ മെറ്റീരിയല്‍ സബിത കണ്ടെത്തി ഇവിടെ അവതരിപ്പിച്ചു. ആ മെറ്റീരിയല്‍ കണ്ട് ആദ്യം ആവശ്യപ്പെട്ടത് സിനിമാതാരം മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് മമ്മൂട്ടിയായിരുന്നു.
സഹോദരന്‍ സിനിമ മേഖലയില്‍ ഫോട്ടോഗ്രാഫറായതിനാല്‍ സബിത കണ്ടെത്തുന്ന ഓരോ വെറൈറ്റി തുണിത്തരങ്ങള്‍ക്കും സിനിമാ മേഖലയില്‍ നിന്നും നിരവധി ഉപഭോക്താക്കള്‍ ഉണ്ടായി. ആ നിലയ്ക്ക് ബിസിനസ് വളര്‍ന്നതോടെയാണ് തന്റെ മെറ്റീരിയലുകള്‍ സോഷ്യല്‍ മീഡിയയിലൂടെ സജീവമായി അവതരിപ്പിക്കാന്‍ തുടങ്ങിയത്. ഒറ്റ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ തന്നെ ആ പ്രോഡക്ടുകളെല്ലാം വിറ്റുപോകുന്നു. അത്രയും ഡിമാന്‍ഡ് ഉണ്ടാകാന്‍ കാരണം ഓരോ വസ്ത്രത്തിലും സബിത കൊണ്ടുവരുന്ന വ്യത്യസ്തതയാണ്. അതായത് ഓരോ കടയിലും കയറിയിറങ്ങി തന്റേതായ രീതിയില്‍ ഒരു ഗവേഷണം നടത്തി, ഇനി എന്ത് വെറൈറ്റിക്കാണ് സാധ്യതയെന്ന് വിലയിരുത്തും. ബോംബൈ, ഡല്‍ഹി, തുടങ്ങി പല സ്ഥലങ്ങളില്‍ നിന്നും എടുക്കുന്ന മെറ്റീരിയലുകള്‍ മറ്റേതെങ്കിലുമായി എന്തെങ്കിലും തരത്തിലുള്ള സാമ്യം കണ്ടെത്തുകയാണെങ്കില്‍ സ്വന്തം നിലയില്‍ ഡിസൈന്‍ നല്‍കി അതിന്റെ രൂപം മാറ്റും.
ഇനി ഓഫ്‌ലൈന്‍ ബിസിനസിലേക്ക് വന്നാല്‍ സാധാരണ ചെയ്യുന്നതുപോലെ ഷോപ്പില്‍ നിന്നും വ്യത്യസ്തമായി വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, തുടങ്ങി സ്ത്രീകള്‍ക്കാവശ്യമായ എല്ലാം അണിനിരത്തുന്ന ഒരു ‘എക്‌സിബിഷന്‍’ ആണ് സബിത ക്രമീകരിക്കുന്നത്. അതും കണ്ണൂരിലുള്ള സ്വന്തം വീട്ടില്‍! തുര്‍ക്കി, ഇറാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള മികച്ച മെറ്റീരിയലുകള്‍ അവതരിപ്പിക്കുന്നതിനാല്‍ ആ എക്‌സിബിഷന്‍ പലപ്പോഴും ഉപഭോക്താക്കളുടെ സാന്നിധ്യംകൊണ്ട് ഒരു ‘ഫാഷന്‍ മാര്‍ക്കറ്റ്’ ആയി മാറാറുണ്ട്.
അതുകൂടാതെ ഇപ്പോള്‍ ഒരു ‘മള്‍ട്ടി സ്‌റ്റോര്‍’ കൂടി ആരംഭിച്ചിട്ടുണ്ട്. ഇവിടെ വിവിധ നൈപുണ്യങ്ങളുള്ള സാധാരണക്കാരായ നിരവധി സ്ത്രീകള്‍ക്ക് സംരംഭത്തില്‍ പങ്കുചേരാന്‍ അവസരമൊരുക്കിയിട്ടുണ്ട്. തന്നെപ്പോലെ സമൂഹത്തിലെ മറ്റു സ്ത്രീകളും സ്വയംപര്യാപ്തരാകുക എന്നതാണ് സബിത ഇവിടെ ലക്ഷ്യമിടുന്നത്. കേരളം മുഴുവന്‍ ഫ്രാഞ്ചൈസികള്‍ ആരംഭിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം.
സൗന്ദര്യസങ്കല്പമുള്ള അനേകം പേര്‍ കവിത അവതരിപ്പിക്കുന്ന മനോഹരമായ വസ്ത്രങ്ങള്‍ കാണാന്‍ ലൈവില്‍ വരുന്നതും കാത്തിരിപ്പുണ്ടെങ്കില്‍ നാളെ ഫാഷന്‍ ഡിസൈനിങ് രംഗത്ത് സംരംഭവിപ്ലവം സൃഷ്ടിക്കാന്‍ പോകുകയാണ് ഈ ഡിസൈനര്‍ എന്നതില്‍ തര്‍ക്കമില്ല.