അകത്തളങ്ങളുടെ പ്രൗഢി സ്വന്തം ഫാക്ടറിയില്‍ മെനഞ്ഞെടുത്ത് SK INTERIORS & BUILDERS
‘മനോഹരമായൊരു വീട്’ എന്ന വിശേഷണം കേട്ടാലുടന്‍ ഏതൊരാളുടെയും മനസ്സില്‍ തെളിയുന്ന ചിത്രങ്ങളിലൊന്നാണ് ആരെയും പിടിച്ചിരുത്തുന്ന ഭൗതികാന്തരീക്ഷം തീര്‍ക്കുന്ന അതിന്റെ ഇന്റീരിയര്‍ ഡിസൈന്‍. കെട്ടിടത്തിന്റെ ഘടനയ്ക്കും സ്ഥലലഭ്യതക്കുമനുസരിച്ച് ഉദ്ദേശിക്കുന്ന ബഡ്ജറ്റിലുള്ള മികച്ച ഇന്റീരിയര്‍ ഡിസൈനിങ് ആണ് ഏതൊരാളും ഒരു ഇന്റീരിയര്‍ ഡിസൈനറില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം ചാക്ക സ്വദേശിയായ സുകേഷ് കുമാറിന്റെ പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന ‘എസ് കെ ഇന്റീരിയേഴ്‌സ് ആന്‍ഡ് ബില്‍ഡേഴ്‌സി’ലെത്തുന്ന ഒരാള്‍ തന്റെ ഇന്റീരിയര്‍ സ്വപ്‌നങ്ങള്‍ നിറവേറ്റാതെ മടങ്ങില്ല എന്നത് തീര്‍ച്ചയാണ്. ഓരോ ഉപഭോക്താവിന്റെയും അഭിലാഷങ്ങള്‍ക്കനുസരിച്ച് തീര്‍ത്തും ‘കസ്റ്റമൈസ്ഡ്’ ആയി അകത്തളങ്ങളെ മനോഹരമാക്കാന്‍ എസ് കെ ഇന്റീരിയേഴ്‌സ് & ബില്‍ഡേഴ്‌സിന് കഴിയുന്നത് സാധാരണ കാണുന്ന ഇന്റീരിയര്‍ ഡിസൈനിങ് കമ്പനികളില്‍ നിന്നും വ്യത്യസ്തമായി സ്വന്തം ഇന്റീരിയര്‍ മോഡുലര്‍ ഫാക്ടറി ഉള്ളതുകൊണ്ടാണ്.
നാളെയും ഏതൊരാവശ്യത്തിനും ബന്ധപ്പെടാമെന്നും ധൈര്യമായി പരിചിതര്‍ക്ക് ശുപാര്‍ശ ചെയ്യാമെന്നുമുള്ള ക്ലെയ്ന്റുകളുടെ വിശ്വാസമാണ് ഇന്ന് ഈ സംരംഭത്തെ ഇന്റീരിയര്‍ ഡിസൈനിങ് രംഗത്തെ അതികായരാക്കി വളര്‍ത്തുന്നത്. പ്രവാസിയായിരുന്ന സുകേഷ് കുമാര്‍ നാട്ടില്‍ ഒരു ഇന്റീരിയര്‍ ഡിസൈനിങ് കമ്പനി ആരംഭിക്കുമ്പോള്‍ അത് എങ്ങനെ വേറിട്ടു നില്‍ക്കണമെന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്റീരിയര്‍ ഡിസൈനിങ് പ്രോഡക്ടുകള്‍ നിര്‍മിക്കുന്നതിനായി സ്വന്തം ഫാക്ടറി തന്നെ വേണമെന്ന് തീരുമാനിച്ചത്.
ഹൈഡ്രോളിക് ലാമിനേഷന്‍ പ്രസിങ്, പാനല്‍ സോ ബോര്‍ഡ്, പാനല്‍ സോ കട്ടിംഗ് മെഷീന്‍, ഓട്ടോമാറ്റിക് എഡ്ജ് ബാന്‍ഡിങ് മെഷീന്‍, പ്രൊഫൈല്‍ ഹാന്‍ഡില്‍ ഫിക്‌സിങ്, ബോര്‍ഡ് കട്ടിങ് എന്നിങ്ങനെയുള്ള ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ സാങ്കേതികമായ എല്ലാ വശങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഫാക്ടറിയായതിനാല്‍ ഓരോ കെട്ടിടത്തിന്റെയും സ്ഥലപരിമിതിക്കും ബഡ്ജറ്റിനുമനുസരിച്ച് പ്രോഡക്ടുകള്‍ രൂപപ്പെടുത്തി കൂടുതല്‍ ഫിനിഷിങ്ങോടെ വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. അതോടൊപ്പം സ്വന്തമായി ഫാക്ടറിയില്ലാത്ത മറ്റു ഇന്റീരിയര്‍ കമ്പനികള്‍ക്കാവശ്യമായ ഉത്പന്നങ്ങളും ഇവരുടെ ഫാക്ടറിയില്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.
പ്ലൈവുഡ് ബോര്‍ഡിലടക്കം എല്ലാതരം മെറ്റീരിയലുകളിലുമുള്ള ഇന്റീരിയര്‍ ഡിസൈനിങ് ഇവിടെ ചെയ്യുന്നുണ്ട്. ഒരു സൈറ്റില്‍ വളരെ ആകര്‍ഷണീയമായി പൂര്‍ത്തിയാക്കിയ പ്ലൈവുഡ് ഇന്റീരിയര്‍ ഡിസൈനിങ് വര്‍ക്ക് കണ്ടു, സാധാരണ ഗതിയില്‍ തടിയിലുള്ള ഇന്റീരിയര്‍ മാത്രം തെരഞ്ഞെടുക്കാറുള്ള ആ മേഖലയിലെ പലരും പ്ലൈവുഡ് ഇന്റീരിയറിനെ കുറിച്ച് ചിന്തിക്കുവാന്‍ തുടങ്ങി. ഇതുപോലുള്ള മാറ്റങ്ങള്‍ക്ക് തിരികൊളുത്താന്‍ കഴിയുന്നതുകൊണ്ടാണ് എന്നും ഈ സ്ഥാപനം ‘യുണീക്കായി’ തുടരുന്നത്. ഉപഭോക്താക്കള്‍ക്കായി ഒരു വര്‍ഷത്തേക്ക് സൗജന്യ സര്‍വീസും രണ്ടാം വര്‍ഷമാണെങ്കില്‍ യാത്ര ചെലവുമാത്രം ഈടാക്കിക്കൊണ്ടുള്ള സര്‍വീസും നല്‍കുന്നുണ്ട്.
റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങുകള്‍ക്കുപുറമേ കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങുകളുടെ വര്‍ക്കുകളും എസ് കെ ഇന്റീരിയേഴ്‌സ് & ബില്‍ഡേഴ്‌സ് ഏറ്റെടുത്തുചെയ്യുന്നു. ആ നിലയ്ക്ക് ഇപ്പോള്‍ ഒരു ബോട്ടീക്കിന്റെ ഇന്റീരിയര്‍ ഡിസൈനിങ് ചെയ്തുവരികയാണ്. മോഡുലര്‍ കിച്ചണ്‍, ലിവിങ് റൂം, വാര്‍ഡ്‌റോബ്, ബുക്ക് ഷെല്‍ഫ്, കിഡ്‌സ് റൂം, ടിവി/ഹോം തിയറ്റര്‍ യൂണിറ്റുകള്‍ എന്നിങ്ങനെ ഇന്റീരിയറിന്റെ എല്ലാ മേഖലയും കൈകാര്യം ചെയ്യാന്‍ പോന്ന സജ്ജീകരണം സുകേഷ് കുമാര്‍ തന്റെ സ്ഥാപനത്തില്‍ ഒരുക്കിയിട്ടുണ്ട്. എന്തും ആവശ്യാനുസരണം രൂപകല്‍പന ചെയ്യാനുള്ള ഫാക്ടറി സൗകര്യം തന്നെയാണ് അതില്‍ പ്രധാനം. മറ്റൊന്ന് ഏറ്റവും വിശ്വസ്തരായ സുകേഷിന്റെ സഹപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ്.
ഫാക്ടറിയിലും സൈറ്റിലുമായി വളരെയധികം പ്രാവീണ്യമുള്ള പത്തോളം സ്റ്റാഫുകളടങ്ങിയ ഒരു ടീമാണ് ഏതു പ്രോജക്ടിനെയും വിജയിപ്പിക്കാന്‍ മുന്നിലുള്ളത്. മാനുഫാക്ച്ചറിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതുപോലൊരു സ്ഥാപനം നടത്തണമെങ്കില്‍ വളരെ സമയബന്ധിതമായി ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കുന്ന കാര്യശേഷിയുള്ള ജീവനക്കാര്‍ ഉണ്ടായേ തീരൂ.
തന്റെ അഭാവത്തില്‍പോലും ലഭിക്കുന്ന വര്‍ക്കുകളെല്ലാം നിശ്ചിതസമയത്തിനുള്ളില്‍ തീര്‍ത്തുകൊണ്ട് എസ് കെ ഇന്റീരിയേഴ്‌സ് & ബില്‍ഡേഴ്‌സിന്റെ ചാലകശക്തിയായി നില്ക്കുന്ന സ്റ്റാഫുകളാണ് സുകേഷ്‌കുമാറിന്റെ വിലമതിക്കാനാകാത്ത മൂലധനം. ഇന്നലെകളില്‍ നേടിയതും നാളെ നേടാനിരിക്കുന്നതുമായ വിജയങ്ങളെല്ലാം നിസ്വാര്‍ഥരായ തന്റെ ജീവനക്കാര്‍ക്കുകൂടി സമര്‍പ്പിക്കുകയാണ് ഈ സംരംഭകന്‍.
ഇന്റീരിയര്‍ വര്‍ക്കുകള്‍ക്കുപുറമേ വീടിന്റെ താക്കോല്‍ കൈമാറുന്നതുവരെയുള്ള എല്ലാ കണ്‍സ്ട്രക്ഷന്‍ പ്രോജക്ടുകളും ഇവര്‍ ഏറ്റെടുക്കുന്നുണ്ട്. സാര്‍വത്രികമായ സേവനങ്ങള്‍ നല്‍കുന്നതുകൊണ്ടുതന്നെ ഒരിക്കല്‍ ക്ലെയ്ന്റായവര്‍ പിന്നീട് ചെറുതായൊന്ന് ‘പൈപ്പ് ലീക്കേജു’ണ്ടായാല്‍ പോലും ഈ സ്ഥാപനവുമായി ബന്ധപ്പെടുന്നു. ഉപഭോക്താക്കള്‍ അര്‍പ്പിക്കുന്ന ഈ വിശ്വാസമാണ് എസ് കെ ഇന്റീരിയേഴ്‌സ് & ബില്‍ഡേഴ്‌സിന് മുന്നോട്ടു കുതിക്കാനുള്ള ഇന്ധനം.
”ഒരു ബിസിനസിന്റെ ഹണിമൂണ്‍ പിരീഡായ മൂന്നുവര്‍ഷ കാലയളവില്‍ ഉണ്ടാകുന്ന പ്രതിസന്ധികളെല്ലാം തരണം ചെയ്ത് പുതുതായെന്തെങ്കിലും സമൂഹത്തിന് നല്‍കിക്കൊണ്ടിരുന്നാല്‍ ആ സമയം കടന്നു പോകുമ്പോള്‍ വിജയത്തിലേക്കുള്ള യാത്ര തുടങ്ങാം”, എസ് കെ ഇന്റീരിയേഴ്‌സ് ആന്‍ഡ് ബില്‍ഡേഴ്‌സിന്റെ സാരഥിയായ സുകേഷ് കുമാര്‍ തന്റെ ബിസിനസ് അനുഭവത്തില്‍ നിന്നും നവാഗതരോട് പറയുന്ന വാക്കുകളാണിത്. സംരംഭക ജീവിതത്തിന് പിന്തുണയുമായി ഭാര്യ കവിതയും മകള്‍ ഋതിക കെ എസും സുകേഷ് കുമാറിനൊപ്പമുണ്ട്.