മുടിയിഴകളുടെ ‘ശ്രീ’യായി രൂപശ്രീ ഹെര്‍ബല്‍ ഹെയര്‍ ഓയില്‍
മലയാളികളുടെ സൗന്ദര്യസങ്കല്‍പങ്ങളില്‍ എക്കാലവും മാറ്റേറുന്ന ഒന്നാണ് ഇടതൂര്‍ന്ന പനങ്കുല പോലുള്ള മുടിയിഴകള്‍… വയലാറിന്റെ യവനസുന്ദരി മുതല്‍ കള്ളിയങ്കാട്ട് നീലി വരെ വര്‍ണിക്കപ്പെടുന്നതില്‍ മുടിയിഴകളുടെ പങ്ക് വളരെയേറെയാണ്. എന്നാല്‍ കാലം മാറിയതോടെ ജീവിതരീതികളിലും സൗന്ദര്യ സങ്കല്പങ്ങളിലും മാറ്റങ്ങളുണ്ടായി. എന്നിരുന്നാലും ഭംഗിയുള്ള മുടി എന്ന ആശയത്തിന് ഇന്നും അതിന്റെതായ പ്രാധാന്യമുണ്ട്.
അത്തരത്തില്‍ കറുത്ത തിളക്കമുള്ള കട്ടികൂടിയ മുടിയഴകിന് ഉറച്ച വാഗ്ദാനമാണ് രൂപശ്രീ ഹെര്‍ബല്‍ ഹെയര്‍ ഓയില്‍. 13 ല്‍ പരം ആയുര്‍വേദ ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഹെര്‍ബല്‍ ഹെയര്‍ ഓയില്‍ മുടി വളര്‍ച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.
ആയുര്‍വേദത്തിലെ പ്രകൃതിദത്തമായ ഔഷധക്കൂട്ടുകള്‍ സമാസമം കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന ഈ ഹെയര്‍ ഓയില്‍ മറ്റു കൃത്രിമമായ കൂട്ടുകളോ ചേരുവകളോ മിനറല്‍ ഓയിലോ ഒന്നുമില്ലാതെ തന്നെ നിര്‍മിക്കുന്നത് കൊണ്ട് തന്നെ ഇതിന് ‘റിസള്‍ട്ട്’ ഏറെയാണ്. രൂപശ്രീ ഹെര്‍ബല്‍ ഹെയര്‍ ഓയിലിന്റെ ഏറ്റവും വലിയ പ്രത്യേകത കോള്‍ഡ് പ്രോസസ്ഡ് കോക്കനട്ട് ഓയിലിന്റെ ഉപയോഗമാണ്. ഇത് മുടി വളര്‍ച്ചയ്ക്കും മുടിയുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.
മലപ്പുറം വാണിയമ്പലം അത്താണിക്കല്‍ കേന്ദ്രമായി, ഒരു വര്‍ഷം മുന്‍പാണ് രൂപശ്രീ ഹെര്‍ബല്‍ ഹെയര്‍ ഓയിലിന്റെ ആരംഭം. തലമുറകളിലൂടെ രഹസ്യമായി കൈമാറി വന്ന എണ്ണയുടെ കൂട്ട് വരുംകാലത്തിനും ഉപകാരപ്രദമാകണം എന്ന ലക്ഷ്യത്തോടുകൂടിയാണ് രൂപശ്രീയുടെ നിര്‍മാണം ആരംഭിച്ചത്. ഓണ്‍ലൈനില്‍ മാത്രമായാണ് രൂപശ്രീ ഹെര്‍ബല്‍ ഹെയര്‍ ഓയിലിന്റെ വിപണനം നടക്കുന്നത്.
തൃശ്ശൂര്‍ തളി സ്വദേശിനിയായ രൂപ ശരത്ബാബു എന്ന വ്‌ളോഗര്‍ ആണ് ഈ ഉത്പന്നത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡിന് ശേഷം മുടിയില്‍ വന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തന്റെ മുടിയുടെ സൗന്ദര്യം കാത്തുസൂക്ഷിക്കാനും തന്റെ അമ്മുമ്മ വീട്ടില്‍ പരമ്പരാഗതമായി തയ്യാറാക്കിയിരുന്ന എണ്ണ, അമ്മയുടെ സഹായത്തോടെ തയ്യാറാക്കുകയും അതിലൂടെ തന്റെ മുടിയുടെ പ്രശ്‌നങ്ങള്‍ മാറിയ സാഹചര്യത്തില്‍ അതിന്റെ ഗുണം തന്നെപോലെ പ്രശ്‌നം അനുഭവിക്കുന്ന എല്ലാവര്‍ക്കും ഉപകാരപ്രദമാകാന്‍ കൂടിയ അളവില്‍ നിര്‍മിച്ചു രൂപശ്രീ ഹെര്‍ബല്‍ ഹെയര്‍ ഓയില്‍ എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കിയിരിക്കുന്നത്.
ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ രൂപശ്രീ ഹെര്‍ബല്‍ ഹെയര്‍ ഓയിലിനു നിരവധി സംതൃപ്തരായ ഉപഭോക്താക്കളെ നേടാനായി എന്നുള്ളത് ഇവരുടെ ഏറ്റവും നല്ല നേട്ടം തന്നെയാണ്. തലമുറകളിലൂടെ കൈമാറി വന്ന മുടിയഴകിന്റെ രഹസ്യം ഒരു സംരംഭം എന്നതിനുമപ്പുറം ഒരു പാരമ്പര്യത്തിന്റെ കൈമാറ്റം കൂടിയാണ്.
ആമസോണിലും https://roopaherbals.com/ എന്ന Website വഴിയും 7902364154 എന്ന വാട്‌സാപ്പ് നമ്പര്‍ വഴിയും രൂപശ്രീ ഹെര്‍ബല്‍ ഹെയര്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.