ഇവിടെ മികവില്‍ കുറഞ്ഞതൊന്നുമില്ല! ഒരു വിജയയാത്രയുടെ കഥ…

തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു അതുല്യ പ്രതിഭ! മനോജ്. ടി എന്ന തിരുവനന്തപുരം സ്വദേശിക്ക് ഇതിലും അനുയോജ്യമായ മറ്റൊരു വിശേഷണമില്ല. മൂന്നു പതിറ്റാണ്ടോടടുക്കുന്ന കരിയറില്‍ നേടിയെടുത്തത് ആര്‍ക്കും അസൂയ തോന്നുന്ന വിധമുള്ള ഒരു ജീവചരിത്രം… സ്വകാര്യപൊതുമേഖലാ സ്ഥാപനങ്ങളിലെ തിളക്കമുള്ള സ്ഥാനങ്ങള്‍ മുതല്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹിത്വം വരെ ആ പട്ടിക നീളുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഓള് റൗണ്ടര്‍ അതാണ്…മനോജ് ടി!
നിലവില്‍ ഡിജിഎക്സ് നെറ്റ് ഇന്ത്യ എല്‍ എല്‍ പി എന്ന ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ‘കോക്കോണിക്സ്’ എന്ന കേരള ഗവണ്മെന്റ് കമ്പനിയുടെ രൂപീകരണത്തിലും നടത്തിപ്പിലും കമ്പനിയുടെ ഡയറക്ടര്‍ സെയില്‍സ് എന്ന നിലയില്‍ പ്രമുഖ സ്ഥാനം വഹിച്ചു. മനോജ് തന്റെ കരിയര്‍ ആരംഭിക്കുന്നത് NEXUS കമ്പ്യൂട്ടേഴ്സിലൂടെയാണ്. അഞ്ചു വര്‍ഷത്തിനു ശേഷം ആക്സെല്‍ ICIM സിസ്റ്റംസ് & സര്‍വീസസ് ലിമിറ്റഡിലേക്ക് മാറിയ മനോജ് തന്റെ പ്രവര്‍ത്തി പരിചയവും താല്പര്യവും അവിടെ കൃത്യമായി ഉപയോഗപ്പെടുത്തി. വെറും നാലുവര്‍ഷം കൊണ്ടു തന്നെ കമ്പനിയിലെ ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് അദ്ദേഹത്തിന് എത്തിപ്പെടാനും സാധിച്ചു.

സ്വകാര്യമേഖലയില്‍ നിന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് മനോജിന്റെ യാത്ര ആരംഭിക്കുന്നത് തൊട്ടടുത്ത വര്‍ഷമാണ്. 2005 ജനുവരിയിലാണ് വിദ്യാഭ്യാസവകുപ്പിന് കീഴില്‍ പൂര്‍ണമായും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായി രൂപം കൊണ്ട വിക്ടേഴ്സ് എന്ന ചാനലിന്റെ രൂപീകരണത്തിലും നടത്തിപ്പിലും പ്രമുഖ പങ്കു വഹിച്ചു. ഒന്നര വര്‍ഷക്കാലം ചാനലിന്റെ അപ്ലിങ്കിംഗും ഓഫീസ് കാര്യനിര്‍വഹണവും നടപ്പിലാക്കിയിരുന്നത് അദ്ദേഹമായിരുന്നു. സംസ്ഥാനത്തെ ചീഫ് സെക്രട്ടറി അടക്കമുള്ള ഉയര്‍ന്ന ഉദേ്യാഗസ്ഥരുമായി നിരന്തരമായ ആശയവിനിമയം നടത്തുവാനും അതിന്റെ ഫലമായി ചാനലിനെ കൃത്യമായി ഉയര്‍ത്തിക്കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചു. ബൃഹത്തായ ഈയൊരു പദ്ധതി വെറും ആറുമാസമെന്ന റെക്കോര്‍ഡ് സമയം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.
തിരികെ ആക്സെല്‍ ഫ്രണ്ട്ലൈന് ലിമിറ്റഡിലും അവിടെ നിന്നും 2012ല്‍ ടാറ്റാ കണ്‍ള്‍ട്ടന്‍സി സര്‍വീസ് ലിമിറ്റഡിലും ജോലി ചെയ്ത മനോജ് 2015ല്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി റീജിയണല്‍ സെയില്‍സ് ഹെഡ് സ്ഥാനത്തിരിക്കെയാണ് RP ടെക്സോഫ്റ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമാകുന്നത്.
വിന്ഡേ്വാള്ട്സ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡില്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചതിനുശേഷമാണ് കോക്കോണിക്സ് എന്ന കേരള ഗവണ്മെന്റ് കമ്പനിയില്‍ ഡയറക്ടര്‍ സെയില്‍സ് സ്ഥാനത്ത് എത്തുന്നത്.
സംഭവബഹുലമായ ജീവിതയാത്ര, ജോലികള്‍ക്കിടയില്‍ മാത്രമായി ഒതുക്കാന്‍ ഇഷ്ടപ്പെടാതിരുന്ന വ്യക്തിയാണ് മനോജ്. ലോകത്തിലെ ഏറ്റവും വലിയ സര്‍വീസ് സംഘടനയായ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ ഭാഗമായ 318Aയുടെ ഏറ്റവും മികച്ച ലയണ്‍സ് ക്ലബ്ബുകളിലൊന്നായ അനന്തപുരി ക്ലബ്ബില്‍ 2018ലാണ് മനോജ് അംഗമാകുന്നത്. തന്റെ പ്രതിഭ, എത്തിച്ചേരുന്ന ഏതൊരു മേഖലയിലും തെളിയിക്കുന്ന അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് ക്ലബ് ഭാരവാഹിത്വത്തിലേക്ക് എത്തിപ്പെട്ടു. പ്രധാനപ്പെട്ട പരിപാടികളിലെല്ലാം തന്നെ തന്റെ സാന്നിധ്യവും ഭാരവാഹിത്വമികവും കൊണ്ട് അദ്ദേഹം ശ്രദ്ധേയനായി.
അതോടൊപ്പം 2019 -20 കാലഘട്ടത്തിലെ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 A-യുടെ ബെസ്റ്റ് സെക്രട്ടറി, 2020-21ല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 മള്‍ട്ടിപ്പിള്‍ ബെസ്റ്റ് സെക്രട്ടറി, 2022-23 ലെ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 A-ലെയും ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 മള്‍ട്ടിപ്പിള്‍-ലെയും ബെസ്റ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ തിളങ്ങിയ അദ്ദേഹത്തിന് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സ്പെഷ്യല്‍ അപ്രീസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് നാലു പ്രാവശ്യം ലഭിക്കുകയുണ്ടായി.
അദ്ദേഹം അനന്തപുരി ലയണ്‍സ് ക്ലബ്ബില്‍ പ്രസിഡന്റ് ആയിരുന്ന സമയത്ത് ബെസ്റ്റ് ക്ലബ്, പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ അടക്കം 17 അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി. 2023-24ലെ പ്ലാറ്റിനം സോണ്‍ ചെയര്‍പേഴ്സണ്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ഇപ്പോള്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 A യുടെ ചീഫ് സെക്രട്ടറി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്ന സ്ഥാനം വഹിക്കുന്നു.
റൈഫിള്‍ ഷൂട്ടിങ്ങിലുള്ള താല്പര്യം കൊണ്ട് ഇടുക്കി റൈഫിള്‍ അസോസിയേഷനില്‍ നിന്ന് ക്ലബ് അംഗത്വമെടുത്ത മനോജ്, സംസ്ഥാന ഷൂട്ടറും കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും തിരുവനന്തപുരം ജില്ലാ റൈഫിള്‍ അസോസിയേഷന് ഓണററി സെക്രട്ടറിയും കൂടിയാണ്. ഇദ്ദേഹം സെക്രട്ടറി ആയ സമയത്താണ് വളരെ വര്‍ഷങ്ങളായി പ്രവര്‍ത്തന രഹിതമായി കിടന്ന തിരുവനന്തപുരം ജില്ലാ റൈഫിള്‍ അസോസിയേഷന് പ്രവര്‍ത്തന നിരതമായതും.
തിരുവനന്തപുരം ജില്ലയിലെ പ്രകൃതി സുന്ദരമായ അമ്പൂരി എന്ന ഗ്രാമത്തിലെ നെല്ലിക്കമലയിലെ ആംല ഹില്‍സ്സ് ഫാം ടൂറിസം പദ്ധതിയുടെ മാനേജിങ് പാര്‍ട്ണര്‍ കൂടിയായ മനോജ്, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പുനര്‍ജനി എന്ന NGOയുടെ സെക്രട്ടറിയും ട്രഷററും കൂടിയാണ്. 2021ല്‍ CEO ഇന്‍സൈറ്റ് മാഗസിന് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ മികച്ച 10 ലീഡര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ Networking & Hardware വിഭാഗത്തില്‍ ഒന്നാമതായി വന്ന ഒരാള്‍ കൂടിയാണ് മനോജ്.

കൊല്ലം പരവൂര്‍ മുനിസിപ്പാലിറ്റിയില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ഭാര്യ ജിഷ ശശിധരനും ബോംബെ മിത്ഥിബായ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ മകള്‍ ധ്യുതി നന്ദനയുമടങ്ങുന്നതാണ് മനോജിന്റെ കുടുംബം.
Ph: 8891049997
email: manojitschool@gmail.com