സ്‌നേഹബന്ധങ്ങളുടെ കഥയുമായി ഋതം – beyond the truth
കുടുംബച്ചിത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികള്‍. ഇക്കൂട്ടത്തിലേക്ക് അധികം ആരവങ്ങളില്ലാതെ മികച്ച കഥാതന്തുവുമായി എത്തുന്ന സിനിമയാണ് ഋതം beyond the truth.
ഡോ.ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യ ജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ ‘ഋതം’- beyond the truth ഫെബ്രുവരി 2 ന് പ്രദര്‍ശനത്തിനെത്തും. ചിറയിന്‍കീഴ്, കൊട്ടാരക്കര എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
അതിസങ്കീര്‍ണമായ വൈകാരിക സംഘര്‍ഷങ്ങളനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ സ്‌നേഹത്തിന്റെയും വേദനയുടെയും കഥയാണ് ലാല്‍ജി ജോര്‍ജ് തന്റെ സിനിമയിലൂടെ പറയുന്നത്. മതസൗഹാര്‍ദത്തിന്റെ സന്ദേശവും തീവ്ര പ്രണയത്തിന്റെ അനുഭൂതിയും തന്റെ ഓരോ ഫ്രെയിമിലും കൊണ്ട് വരാന്‍ സംവിധായകന്‍ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. പുതുമുഖ നടന്‍ ആദിത്യ ജ്യോതിയാണ് നായകനായെത്തുന്നത്.
മുന്‍നിര നായകന്മാരുടെ കൂടെ അഭിനയിച്ച് സിനിമാലോകത്ത് തന്റെ പേര് രേഖപ്പെടുത്തിയ ഹരിദാസ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
മരംകൊത്തി, കിഡ്‌നി, ബിരിയാണി, ഉത്തരം പറയാതെ, നീരവം, സ്ത്രീ തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയം കൊണ്ട് ആരാധക പ്രശംസ നേടിയ സോണിയ മല്‍ഹാറിന്റെ മികച്ച പ്രകടനവും സിനിമയെ മികവുറ്റതാക്കുന്നു. കൂടാതെ വാവച്ചന്‍ അക്കരക്കാരന്‍, ആന്റണി പനങ്ങോടന്‍ ഐശര്യ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
അണിയറയിലും മികച്ച ടീം തന്നെയാണ് സിനിമക്കുള്ളത്. മാജിക് ലാന്റേണ്‍ മൂവീസാണ് ചിത്രത്തിന്റെ നിര്‍മാണം.കേരള സര്‍ക്കാരിന്റെ വള്ളത്തോള്‍ മഹാകവി എന്ന ഡോക്യൂമെന്ററിയിലൂടെ ശ്രദ്ധേയനായ ഹാരിസണ്‍ ലുക്കയാണ് സിനിമയുടെ ക്യാമറ ചെലുപ്പിച്ചിരിക്കുന്നത്.
(ലാല്‍ജി ജോര്‍ജ് )
മേക്കപ്പ് : ഷാ പുനലൂര്‍, ജിജോ, ജോജോ. വസ്ത്രാലങ്കാരം : അശോകന്‍ കൊട്ടാരക്കര. കലാസംവിധാനം: അനില്‍ ശ്രീരാഗം, രതീഷ് പറവൂര്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബിജു ചക്കുവരക്കല്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഗോകുലം തുളസീധരന്‍. വരികള്‍: രാജേഷ് അറപ്പുര. സംഗീതം: ഗോപന്‍ സാഗരി. എഡിറ്റിംഗ്: ദിനേശ് ദിനു. ബി.ജി.എം: ഷമല്‍ രാജ് . സൗണ്ട് ഡിസൈന്‍, മിക്‌സിങ്: ആനന്ദ് ബാബു, കളറിസ്റ്റ്: സജിത്ത്.