വിജയത്തിലേയ്ക്ക് ഉയരാം, ഐഷൂസിനൊപ്പം
എല്ലാ മേഖലകളിലും ഉണ്ടായ കാലിക മാറ്റങ്ങള്‍ക്കൊപ്പം തന്നെ അടിമുടി നവീകരിക്കപ്പെട്ട, നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മേഖലയാണ് വിദ്യാഭ്യാസത്തിന്റേത്. കേവലം മാര്‍ക്കുകള്‍ക്കപ്പുറം, ഒരാളുടെ വ്യക്തിത്വ വികാസത്തെയും അതുവഴി സമൂഹത്തിന്റെ തന്നെയും ഗതി നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കാണ് വിദ്യാഭ്യാസ മേഖല വഹിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മികവുറ്റ അധ്യാപകര്‍ക്കും ഇക്കാര്യത്തിലുള്ള പങ്ക് എടുത്ത് പറയേണ്ടതാണ്. ഇത്തരത്തിലുള്ള ഒരു സ്ഥാപനമാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഷൂസ് അക്കാദമി പ്രൈവറ്റ് ലിമിറ്റഡ്.
വളരെ ചെറിയ രീതിയില്‍ തുടക്കം കുറിച്ച സ്ഥാപനം ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി ഒട്ടനവധി വിദ്യാര്‍ത്ഥികളെയാണ് പഠനത്തിന്റെ വിജയത്തിളക്കത്തിലേക്ക് എത്തിക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ എംബിഎ വരെ നീളുന്നതാണ് ഐഷൂസിന്റെ പരിശീലന മേഖല. ഇതില്‍ തന്നെ വിവിധ സിലബസുകളും ഇവര്‍ ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്. അദ്ധ്യാപികയായ താരാ ഭായിയും മകള്‍ ഐശ്വര്യ താരാ ഭായിയുമാണ് ഐഷൂസ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളത്.
കുട്ടികളോടുള്ള സമീപനം മുതല്‍ പഠന രീതികളില്‍ വരെ ഐഷൂസിന്റേതായ തനത് രീതികളാണ് അവര്‍ പിന്തുടരുന്നത്. ഇതിന്റെ പ്രകടമായ ഫലം കുട്ടികളുടെ നിലവാരത്തില്‍തന്നെ കാണാവുന്നതുമാണ്. സിബിഎസ്സി, ഐസിഐസി, ഐജിസിഎസ്സി, ഐബി കരിക്കുലം തുടങ്ങി നിരവധി സിലബസുകളാണ് ഐഷൂസ് കൈകാര്യം ചെയ്യുന്നത്. ഇതിന് പുറമെ ഹാന്‍ഡ് റൈറ്റിംഗ് ക്ലാസ്, ലിറ്റില്‍ റീഡേഴ്‌സ് ക്ലബ്, സ്പീക്കിംഗ് സ്‌കില്‍, ഹാന്‍ഡ് റൈറ്റിംഗ് എന്നിങ്ങനെ നിരവധി വിഭാഗങ്ങളും ഇവിടെ സജ്ജമാണ്. കുട്ടികളെ പഠനത്തോട് കൂടുതല്‍ അടുപ്പിക്കുന്ന വിധത്തിലുള്ള സമീപനമാണ് ഐഷൂസിന്റെ സവിഷശേഷത. ഓരോ കുട്ടികള്‍ക്കും ലഭിക്കുന്ന പ്രത്യേക പരിഗണനയും ശ്രദ്ധയും വളരെ മികവുറ്റതാണ്.
ഓണ്‍ലൈനായും ഓഫ്‌ലൈനായും ഐഷൂസ് ക്ലാസുകള്‍ നടത്തുന്നുണ്ട്. കുട്ടികളെ കൂടുതല്‍ ഇന്‍വോള്‍വ് ആക്കിക്കൊണ്ട് അവര്‍ക്ക് പഠിക്കാനുള്ള അവസരം ഒരുക്കി കൊടുക്കുകയാണ് വേണ്ടത് എന്നാണ് താരാ ഭായ് ടീച്ചറുടെ അഭിപ്രായം. എങ്കില്‍ മാത്രമേ അവര്‍ക്ക് പഠനം കൂടുതല്‍ രസകരവും ആയാസരഹിതവും ആവുകയുള്ളൂ. പരീക്ഷകള്‍ എങ്ങനെ എഴുതണം എന്നത് സംബന്ധിച്ച് ക്രമമായ പരിശീലന രീതികളാണ് ഇവിടെ നടപ്പിലാക്കിവരുന്നത്. കുട്ടികളില്‍ പ്രകടമാകുന്ന പുരോഗതിയാണ് തങ്ങളുടെ ഇന്‍സ്പിറേഷന്‍ എന്നാണ് താരാ ഭായ് ടീച്ചര്‍ പറയുന്നത്.
ഇതേ രംഗത്ത് നിരവധി മറ്റ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുണ്ടെങ്കിലും ഐഷൂസിന്റെ മികവിനെ മറികടക്കാന്‍ അവയ്ക്ക് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഓരോ കുട്ടിയും ഇവിടേയ്ക്ക് എത്തുന്നത് മുതല്‍ പഠിച്ചിറങ്ങുന്നതുവരെയുള്ള അവരുടെ ഗ്രാഫില്‍ നിന്ന് തന്നെ ഇതിനുള്ള കാരണവും വ്യക്തമാണ്.
ഒരിക്കല്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ തിരിച്ച് പോകാറില്ലെന്നത് ഇവിടത്തെ മികവ് ഒന്നുകൊണ്ടുമാത്രമാണ്. കുട്ടികളില്‍ ‘റീഡിംഗ് ഹാബിറ്റ്‌സ്’ ഉണ്ടാക്കിയെടുക്കാന്‍ പരമാവധി ശ്രമിക്കുന്ന സ്ഥാപനം, എല്ലാ ദിവസവും കുട്ടികളെ കൊണ്ട് ഒരു പാരഗ്രാഫ് എങ്കിലും പുസ്തകം വായിപ്പിക്കുന്നുണ്ട്. പ്രയാസമുള്ള കുട്ടികളെ കൊണ്ട് എഴുതിയും പഠിപ്പിക്കും. രക്ഷിതാക്കളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് കുട്ടികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളം അവരിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
‘ലേണിംഗ് ഡിസേബിലിറ്റീസ്’ ഉള്ള കുട്ടികള്‍ക്ക് ഏറ്റവും മികച്ച ശ്രദ്ധയാണ് ഇവിടെ ലഭിക്കുന്നത്. മാറ്റി നിര്‍ത്തപ്പെടുന്നുവെന്ന തോന്നല്‍ കുട്ടികളില്‍ ഒരു തരത്തിലും ഉണ്ടാവാതിരിക്കാനും ഐഷൂസ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഐഷൂസ് അക്കാദമിക്ക് പുറമെ ‘റൈറ്റ് പീപ്പിള്‍’ എന്ന മറ്റൊരു സ്ഥാപനത്തിന് കൂടി ഐശ്വര്യ തുടക്കം കുറിച്ചിട്ടുണ്ട്.
വേനല്‍ അവധിക്കാലത്തേക്കായി നിരവധി പുതിയ കോഴ്‌സുകളും സ്ഥാപനം ക്രമീകരിച്ചിട്ടുണ്ട്. ക്രിയേറ്റീവ് ലേണിംഗ് ഇന്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്, ലാംഗ്വേജ് സ്‌കില്‍, ഹാന്‍ഡ് റൈറ്റിംഗ് പ്രോഗ്രാമുകള്‍, ഗ്രാമര്‍ ജിം, സമ്മര്‍ കോഴ്‌സ് തുടങ്ങി നിരവധി കോഴ്‌സുകളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ മനസിലാക്കുന്നതിനും അതിന് വേണ്ട എല്ലാവിധ പിന്തുണയും നല്കുന്നതിനായാണ് ഇത്തരത്തില്‍ കോഴ്‌സുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് ഏറ്റവും മികച്ച സേവനം എത്തിക്കാനും ഇവിടത്തെ കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച ക്ലാസുകള്‍ നല്കുന്നതിനുമാണ് ഐഷൂസ് ലക്ഷ്യം വയ്ക്കുന്നത്. ഒരു തലമുറയെ വിദ്യാഭ്യാസത്തിലൂടെ പരിഷ്‌കരിച്ചുകൊണ്ട് ഐഷൂസ് സേവനം തുടരുകയാണ്.
Anishraj : 9249989999, 9020029980