റൈറ്റ് സെര്‍വ് ; മാര്‍ഗദര്‍ശികളുടെ മാര്‍ഗദര്‍ശി
അധ്യാപന ജോലി സ്വപ്‌നം കാണുന്നവര്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഏറെയുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനു ശേഷം ബി.എഡ്, എം.എഡ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കുമ്പോഴാണ് മേഖലയിലെ മത്സരം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാവുക. കൊണ്ടോട്ടി സ്വദേശിയും അധ്യാപകനുമായ ഷഫീഖ് ഷമീം ഈ ബുദ്ധിമുട്ടുകള്‍ നേരിട്ടനുഭവിച്ചറിഞ്ഞതുമാണ്. അതുകൊണ്ടാണ് അധ്യാപന വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടുവാന്‍ 2016ല്‍ ‘റൈറ്റ് സെര്‍വ്’ (ഞശഴവ േടലൃ്ല) എന്ന എഡ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തിന് അദ്ദേഹം തുടക്കം കുറിച്ചത്.
കേരളത്തിന് പുറത്തുള്ള മികച്ച ടീച്ചേഴ്‌സ് ട്രെയിനിങ് സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടിയെടുക്കാനും കോഴ്‌സിനു പുറമേ പുതിയ കാലത്തെ അധ്യാപകര്‍ക്ക് ആവശ്യമുള്ള വിവിധ ‘സ്‌കില്ലു’കള്‍ സ്വായത്തമാക്കുവാനും ഇന്ത്യയ്ക്ക് പുറത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കം അധ്യാപന ജോലിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാനും ‘റൈറ്റ് സെര്‍വിനെ’ ആശ്രയിക്കാം. ഡിപ്ലോമ സ്വന്തമാക്കിയാല്‍ മാത്രം ജോലിക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. ‘കെ ടെറ്റ്’ അടക്കമുള്ള സര്‍ക്കാര്‍ നിയമന പരീക്ഷകള്‍ മികച്ച മാര്‍ക്കോടെ വിജയിക്കാനുള്ള എല്ലാ തരത്തിലുള്ള പരീശീലനവും ‘റൈറ്റ് സെര്‍വി’ന്റെ ശിക്ഷണത്തില്‍ ലഭിക്കും.
എന്റോള്‍ ചെയ്ത എല്ലാവര്‍ക്കും കരിയറിനെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസവും സാധ്യതകളും പ്രദാനം ചെയ്യുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി ഷെഫീഖ് പറയുന്നു. ലോകനിലവാരത്തില്‍ മികവുറ്റ അധ്യാപകരെ കേരളത്തില്‍ നിന്ന് വാര്‍ത്തെടുക്കുവാനാണ് ‘റൈറ്റ് സെര്‍വ്’ ലക്ഷ്യമിടുന്നത്. ആരംഭിച്ച് എട്ടു വര്‍ഷത്തിനുള്ളില്‍ തന്നെ കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നും മികവുറ്റ നിരവധി അധ്യാപകരെ വാര്‍ത്തെടുക്കാന്‍ റൈറ്റ് സെര്‍വിന് സാധിച്ചിട്ടുണ്ട്.
പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ അധ്യാപക വിദ്യാര്‍ത്ഥി ബന്ധവും പുനര്‍നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ബോര്‍ഡിനും ഡെസ്‌കിനും ഇടയിലുള്ള ദൂരം മാത്രമല്ല ഒരു അധ്യാപകന്റെ ലോകം. എ ഐ അടക്കമുള്ള സാങ്കേതികവിദ്യകളുടെ പരിജ്ഞാനം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ആവശ്യമാണ്. അതോടൊപ്പം ഓരോരുത്തരുടെയും ഗ്രഹന തോത് അറിഞ്ഞുള്ള പഠനരീതിയും ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കാംക്ഷിക്കുന്നുണ്ട്. ഇതിനെല്ലാമുള്ള ഉത്തരമാണ് ഷഫീഖ് റൈറ്റ് സെര്‍വിലൂടെ ഒരുക്കുന്നത്.
റൈറ്റ് സര്‍വിന്റെ സേവനങ്ങള്‍ ആഗോള തലത്തില്‍ വ്യാപിപ്പിക്കുവാനുള്ള പരിശ്രമങ്ങളിലാണ് ഇദ്ദേഹം ഇപ്പോള്‍. ഇതിനോടകം തന്നെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ റൈറ്റ് സെര്‍വ് മുഖേനെ കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ ക്ലാസുകള്‍ നല്‍കുന്നതിന് വിദഗ്ദരായ അധ്യാപകരുടെ വലിയ നിരയെ തന്നെ ഒരുക്കിയിട്ടുണ്ട് റൈറ്റ് സെര്‍വ്.
കൊണ്ടോട്ടി ഒളവട്ടൂര്‍ കാളാടന്‍ മുഹമ്മദ് ഫാത്തിമ ദമ്പതികളുടെ മകനായ ഷഫീഖ് ഷമീം കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കാലിഫ് ലൈഫ് സ്‌കൂളിലെ അക്കാദമിക് തലവനാണ്. കോഴിക്കോട് ഹൈ ലൈറ്റ് ബിസിനസ് പാര്‍ക്കിലാണ് സ്ഥാപനത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846131756 എന്ന നമ്പറില്‍ ബന്ധപ്പെടാം.
https://www.instagram.com/rightserve_education/profilecard/?igsh=NXdxZmUxbmI4dWh1