Success Story

Rental Cochin; ഇത് റിയല്‍ എസ്റ്റേറ്റിന്റെ പുതിയ മുഖം

സാമ്പത്തിക നേട്ടം ഉണ്ടാക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ നിക്ഷേപം ഏത് എന്ന ചോദ്യത്തിന് ഒട്ടുമിക്ക ആളുകളും പറയുന്ന ഉത്തരം റിയല്‍ എസ്‌റ്റേറ്റ് എന്നാണ്. ഈ ധാരണ ഉള്ളിലുള്ളത് കൊണ്ട് തന്നെ പുതിയ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകരുടെ എണ്ണം കൂടുകയാണ്. റിയല്‍ എസ്‌റ്റേറ്റില്‍ പരിചയസമ്പന്നത വളരെ പ്രധാനപ്പെട്ടതാണ്, അത്തരത്തില്‍ 21 വര്‍ഷത്തെ പരിചയസമ്പത്തുള്ള ജോണി ആന്റണി എന്ന സംരംഭകന്റെ സ്ഥാപനമാണ് RENTAL COCHIN.

ജീവിതവിജയം നേടുവാന്‍ കഠിനാധ്വാനം ചെയ്യുവാന്‍ മടിയില്ലാത്ത ജോണി ഒരു ഉപജീവനമാര്‍ഗമായാണ് 21 വര്‍ഷങ്ങള്‍ക്കു മുമ്പ് റിയല്‍ എസ്‌റ്റേറ്റ് ആരംഭിക്കുന്നത്. റിയല്‍ എസ്‌റ്റേറ്റ് എന്ന സംരംഭത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ദിശയില്‍ വീക്ഷിച്ചത് കൊണ്ടാണ് ജോണി ആന്റണി എന്ന അന്നത്തെ ആ ചെറു സംരംഭകന്‍ ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ‘റെന്റല്‍ കൊച്ചിന്‍’ എന്ന സാമ്രാജ്യം കെട്ടിപ്പടുത്തത്.

സാധാരണ റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാര്‍ ചെയ്യാറുള്ളത് വസ്തു വില്‍പന മാത്രമാണ്. എന്നാല്‍ ജോണി ആന്റണിയുടെ ചിന്തയില്‍ തെളിഞ്ഞത് റിയല്‍ എസ്‌റ്റേറ്റിന്റെ മറ്റൊരു വിശാലസാധ്യതയായിരുന്നു; Residential Rental. അതായത് നഗരങ്ങളിലോ ഗ്രാമങ്ങളിലോ എവിടെയാണെങ്കിലും വാടകയ്ക്ക് ഫഌറ്റോ വീടോ വില്ലയോ വാടകയ്ക്ക് കൊടുക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും റെന്റല്‍ കൊച്ചിന്റെ ഭാഗത്തു നിന്നും ഉണ്ടാകും.

വീട് എല്ലാത്തരത്തിലും പരിശോധന നടത്തി ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ ഉണ്ടെങ്കില്‍ അതിന് എത്ര രൂപയാകും എന്നത് അടക്കം നിങ്ങള്‍ നോക്കുന്നത് പോലെ തന്നെ എല്ലാ കാര്യങ്ങളും ആ സ്ഥാനത്തു നിന്നും നോക്കി നിങ്ങളുടെ സ്വപ്‌നഭവനം സുരക്ഷിതമായ മറ്റൊരു കൈകളിലേക്ക് ഏല്‍പ്പിക്കും വരെ നിങ്ങളുടെ ഒപ്പം ഉണ്ടാകും റെന്റല്‍ കൊച്ചിന്‍. അതിലൂടെ വാങ്ങുന്ന ആള്‍ക്കും ഇഷ്ടപ്പെട്ട ഭവനം ന്യായമായ വിലയ്ക്ക് തന്നെ വാടകയ്ക്ക് ലഭിക്കുകയും ചെയ്യും. അതായത് സ്വപ്‌നഭവനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന വ്യക്തിക്കും വാങ്ങുന്ന വ്യക്തിക്കും ഒരുപോലെ ആത്മസംതൃപ്തിയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നു. ആ ഉറപ്പിനു വേണ്ടിയാണ് വില്‍പ്പന എന്ന റിയല്‍ എസ്‌റ്റേറ്റിന്റെ സാധാരണ വഴിയില്‍ നിന്ന് റെന്റല്‍ കൊച്ചിന്‍ മാറിചിന്തിച്ചത്.

സ്വന്തമായി അല്ലെങ്കില്‍ വാടകയ്ക്ക് ഒരു ഭവനം എന്ന സ്വപ്‌നവുമായി റെന്റല്‍ കൊച്ചിനെ ആര് സമീപിച്ചാലും ആദ്യം റെന്റില്‍ കൊച്ചിനിലെ പരിചയസമ്പന്നരായ ടീം അംഗങ്ങള്‍ സ്ഥലത്ത് ചെന്ന് ‘ഇന്‍സ്‌പെക്ഷന്‍’ നടത്തും. ശേഷം ആ സ്ഥലവും പരിസരവും വാസയോഗ്യമാണോ, വീടും വസ്തുവും വില്‍ക്കുകയോ, വാടകയ്ക്ക് നല്‍കുകയോ ചെയ്യുകയാണെങ്കില്‍ അതിന് എത്ര രൂപ വരെ ലഭിക്കും എന്നത് അടക്കം. വീടുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളിലും റെന്റല്‍ കൊച്ചിന്‍ ഒരു വ്യക്തത നല്‍കും.

ഒരു വീട് വാസയോഗ്യമാണോ അല്ലെങ്കില്‍ ഒരു വസ്തു വാങ്ങിയാല്‍ അതുകൊണ്ട് ലാഭമാണോ നഷ്ടമാണോ ഉണ്ടാകുക എന്നൊക്കെ അറിയണമെങ്കില്‍ ആ മേഖലയിലുള്ള പരിചയ സമ്പത്ത് വളരെ പ്രധാനമാണ്. ആ പരിചയസമ്പന്നതയും വിശ്വാസ്യതയുമാണ് റെന്റല്‍ കൊച്ചിന്‍ എന്ന ജോണി ആന്റണിയുടെ സംരംഭത്തെ ഇത്രയും വളര്‍ത്തിയത്. ഒരു വീടിന് ഏതൊക്കെ തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ ഉണ്ടോ അതിലെല്ലാം പൂര്‍ണ പിന്തുണ നല്‍കുന്നു റെന്റല്‍ കൊച്ചിന്‍. കഴിഞ്ഞില്ല, പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് ആണ് മറ്റൊരു പ്രധാനപ്പെട്ട സവിശേഷത. അതായത് പൂര്‍ണമായി ഒരു വീടിന്റെയോ, വസ്തുവിന്റെയോ കച്ചവടം ഉറപ്പിച്ച് താക്കോല്‍ കൈമാറുന്നത് വരെയുള്ള മുഴുവന്‍ കാര്യങ്ങളും റെന്റല്‍ കൊച്ചിന്റെ കയ്യില്‍ ഭദ്രമായിരിക്കും.

കൊച്ചി മാത്രമായി കേന്ദ്രീകരിച്ച് ആരംഭിച്ച സംരംഭമായതുകൊണ്ടാണ് ജോണി തന്റെ സ്ഥാപനത്തിന് ‘റെന്റല്‍ കൊച്ചിന്‍’ എന്ന് പേരിട്ടത്. പക്ഷേ നിലവില്‍ കുറഞ്ഞ സമയം കൊണ്ട് അദ്ദേഹം നേടിയെടുത്ത ജനസ്വീകാര്യതയും വിശ്വാസ്യതയും കൊച്ചിക്ക് പുറത്തേക്കും ആ സ്ഥാപനത്തെ വളര്‍ത്തിയിട്ടുണ്ട്. റെന്റല്‍ കൊച്ചിന്റെ സേവനങ്ങള്‍ നേടിയിട്ടുള്ളവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചതുകൊണ്ട് മാത്രം വളര്‍ന്ന സ്ഥാപനമാണ് ജോണി ആന്റണിയുടെ ഈ സംരംഭം. ചായം പൂശിയ പരസ്യ വാചകങ്ങളെക്കാള്‍ അദ്ദേഹം വിശ്വാസം അര്‍പ്പിച്ചത് മികച്ച സേവനത്തിലായിരുന്നു.

കൊച്ചിയില്‍ മാത്രമായി ആരംഭിച്ച റെന്റല്‍ കൊച്ചിന്റെ സേവനത്തിനായി ഇപ്പോള്‍ കേരളത്തിന് അകത്തും പുറത്തുമായി നിരവധി ആവശ്യക്കാരാണുള്ളത്. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും തന്റെ സ്ഥാപനത്തെ വളര്‍ത്തി കൂടുതല്‍ പേര്‍ക്ക് സേവനം നല്‍കുക എന്നതാണ് ജോണി ആന്റണിയുടെ തീരുമാനം. https://www.rentalcochin.com/ എന്ന വെബ്‌സൈറ്റിലുടെയും OLO Rental എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴിയും നിരവധി ആവശ്യക്കാരാണ് റെന്റല്‍ കൊച്ചിനെ സമീപിക്കുന്നത്.

21 വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച ഈ സംരംഭം ഇന്ന് ഇത്രമേല്‍ ജനസ്വീകാര്യത നേടിയതിന്റെ പിന്നിലെ പ്രധാന കാരണം മികച്ച സേവനവും വിശ്വാസ്യതയുമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button