Success Story

മനസിന്റെ പുനര്‍ജീവനം ; ‘Mirror the Mind spa’

മുന്നിലെത്തുന്ന ആളുകളുടെ പ്രശ്‌നങ്ങള്‍ ക്ഷമയോടെ കേട്ടിരുന്ന് ആശ്വാസവും പരിഹാരം ലഭ്യമാക്കുന്നവരാണ് സൈക്കോളജിസ്റ്റുകള്‍. മാനസികമായ ബുദ്ധിമുട്ടുകളുടെ വേരറിഞ്ഞ് പരിഹാരം എത്തിക്കുന്ന ഇവരില്‍ പലരും ഈ മേഖലയെ തൊഴില്‍പരമായി മാത്രം സമീപിക്കുമ്പോള്‍ സൈക്കോളജിസ്റ്റ് പ്രണവ് പരിഗണിക്കുന്നത് പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്ക് തന്നെ കൊണ്ട് കഴിയുന്ന ഏറ്റവും വലിയ ഒരു സേവനമായി കൂടിയാണ്. കാരണം ജീവിതത്തിന്റെ പല ഘട്ടങ്ങളിലും തളരുകയും തകരുകയും ചെയ്ത അദ്ദേഹത്തിന് പരിഹാരവും ആശ്വാസവുമായത് ഇതേ സൈക്കോളജി തന്നെയാണ്. ജീവിതത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ സൈക്കോളജിയിലേക്ക് തിരിയുകയും അതിയായ പാഷന്‍ കൊണ്ട് അതിലെ അനന്ത സാധ്യതകള്‍ കണ്ടെത്തുകയും ചെയ്തതിനാല്‍ തന്നെ നിലവില്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് പ്രണവും അദ്ദേഹത്തിന്റെ Mirror the Mind Spaയും ഒത്തിരി ആളുകളുടെ പ്രശ്‌നങ്ങളെ വകഞ്ഞുമാറ്റി മുന്നേറുകയാണ്.

പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്താത്ത, ഒന്‍പതാം ക്ലാസില്‍ തോല്‍വിയും എസ്എസ്എല്‍സി പരീക്ഷയില്‍ നേരിയ വിജയവും മാത്രമുണ്ടായിരുന്ന ഒരു ശരാശരി വിദ്യാര്‍ഥി എത്തിപ്പിടിച്ച നേട്ടത്തിന്റെ പേര് കൂടിയാണ് Mirror the Mind Spa. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ ഒട്ടനവധി പ്രതിബന്ധങ്ങളെ ആഭിമുഖീകരിച്ചുള്ളതായിരുന്നു പ്രണവിന്റെ വിദ്യാര്‍ഥി കാലഘട്ടം. ഒരു മേഖലയിലേക്കും പ്രത്യേകിച്ച് ആഭിമുഖ്യമോ ശരിയായി വഴിതെളിക്കാന്‍ ആളില്ലാത്തതുമെല്ലാം ക്രിക്കറ്റ്, സിനിമ അഭിനയം, ഡിജിറ്റല്‍ ആര്‍ട്‌സ്, വിഷ്വല്‍ എഫക്ട്‌സ്, ഫോട്ടോഗ്രാഫര്‍ തുടങ്ങി പലവഴിക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചു.

എന്നാല്‍ തട്ടിമുട്ടി കടന്നുകൂടിയ പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം ബിരുദം അത്യാവശ്യമാണെന്ന ബോധം അദ്ദേഹത്തെ അലട്ടുന്നതും ഈ സമയത്താണ്. ആഗ്രഹം കനത്തതോടെ ഗണിതവും മറ്റു ബുദ്ധിമുട്ടുകളും അലട്ടാത്ത സൈക്കോളജിയിലേക്ക് തന്നെ നീങ്ങാമെന്ന് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ യാദൃശ്ചികമായി സ്വീകരിച്ച ഈ വിഷയം പിന്നീട് പ്രണവിന്റെ മനസിലേക്കും ഹൃദയത്തിലേക്കും ആഴ്ന്നിറങ്ങുകയായിരുന്നു.

ബിരുദം പൂര്‍ത്തിയാക്കി തൊഴില്‍പരമായി തിരിയാമെന്ന് കരുതിയ പ്രണവിന് നിരാശയായിരുന്നു ഫലം. നേടിയെടുത്ത യോഗ്യത മാനദണ്ഡമാക്കി അറിയപ്പെടുന്ന സൈക്കോളജിസ്റ്റുകളുടെ അസിസ്റ്റന്റ് ആവാമെന്ന ആഗ്രഹത്തില്‍ ഒരുപാട് പേരെ സമീപിച്ചുവെങ്കിലും ആ വാതിലുകളെല്ലാം അദ്ദേഹത്തിന് മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടു. എന്നാല്‍ പ്രണവിലെ അതിയായ ആഗ്രഹവും പാഷനും തിരിച്ചറിഞ്ഞ് ഡോ. നാരായണന്‍ എന്നയാള്‍ കൂടെകൂട്ടുകയും, അദ്ദേഹം അംഗമായ സൈക്കോളജിസ്റ്റുകളുടെ കൂട്ടായ്മയിലേക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തു. പുതിയ അധ്യാപകരുടെ ശിക്ഷണത്തില്‍ ഉപരിപഠനവും കൗണ്‍സിലിങ് പ്രാക്ടീസുമെല്ലാം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതോടെ ജോലി എന്നതിലുപരി സേവനം എന്ന കാര്യം പ്രണവിന്റെ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു.

ഈ പഠന കാലയളവിനിടയില്‍ സൈക്കോളജിയിലും യോഗയിലും ബിരുദാനന്തര ബിരുദവും റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ഡിപ്ലോമയും നേടിയെടുക്കുന്നതിലും അദ്ദേഹം സമയം കണ്ടെത്തി. മാത്രമല്ല, പഠന സംബന്ധമായ ചെലവുകള്‍ കണ്ടെത്തുന്നതിന് തെര്‍മാക്‌സ് എന്ന കമ്പനിയില്‍ അദ്ദേഹം കണ്‍സള്‍ട്ടന്റായി. കൂടാതെ തനിക്ക് മുന്നിലെത്തുന്നവരെ പൂര്‍ണവും വ്യക്തവുമായി പ്രതിഫലിപ്പിക്കണം എന്ന ഉദ്ദേശത്തില്‍ ‘Mirror’ എന്ന പേരില്‍ വീടിനോട് ചേര്‍ന്ന് മെന്റല്‍ ഹെല്‍ത്ത് കണ്‍സല്‍ട്ടേഷന്‍ സെന്റര്‍ തുടങ്ങുന്നതും ഈ സമയത്താണ്.

തുടക്കക്കാരന്റെ സംരംഭം എന്നതിലുപരി Mirror കേറിയങ്ങ് ക്ലിക്കായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള എല്ലാവിധ കൗണ്‍സിലിങ്ങുകളും ട്രാന്‍സാക്ഷണല്‍ അനാലിസിസ്, ഹ്യുമനിസ്റ്റിക് കൗണ്‍സിലിങ് ഉള്‍പ്പടെയുള്ള എല്ലാവിധ നൂതന തെറാപ്പികളും എത്തിച്ച്, മുന്നിലെത്തുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം ലഭ്യമാക്കി തുടങ്ങിയതോടെ സ്ഥാപനവും വളര്‍ന്നു. മാര്‍ക്കറ്റിങ് ഇല്ലാതെ തന്നെ ആവശ്യക്കാര്‍ തേടി എത്തിതുടങ്ങിയതോടെ Mirror the Mind Spa ആലുവയിലും ശാഖ ആരംഭിച്ചു.

ജോലിക്കിടയിലും സേവന മനോഭാവം മാറ്റിവയ്ക്കാന്‍ ഇഷ്ടപ്പെടാത്തതിനാല്‍ തന്നെ പ്രണവും സുഹൃത്തുക്കളും ചേര്‍ന്ന് കുളപ്പുള്ളി സത്യസായി ആരോഗ്യകേന്ദ്രം കേന്ദ്രീകരിച്ചു സൈക്കോളജിസ്റ്റുകളുടെ കൂട്ടായ്മയിലും സജീവമാണ്. നിലവില്‍ ക്ലിനിക്കായി പ്രവര്‍ത്തിക്കുന്ന Mirrorനെ ആശുപത്രിയാക്കി ഉയര്‍ത്തുന്നതും ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്ന ഇന്‍സ്റ്റിറ്റിയൂട്ടായി മാറ്റിയെടുക്കുന്നതും ഉള്‍പ്പെടെ പ്രണവിനും Mirrorനും മുന്നില്‍ വലിയ ലക്ഷ്യങ്ങള്‍ ഏറെയുണ്ട്. മുന്നിലെത്തുന്ന ആളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമ്പോള്‍ അവരുടെ മുഖത്ത് വ്യക്തമാവുന്ന സംതൃപ്തിയോളം ഒന്നും വിലമതിക്കില്ലെന്ന് പ്രണവ് ഉറച്ചുവിശ്വസിക്കുന്നു.

https://www.facebook.com/pranav.sri.54?sfnsn=wiwspwa&mibextid=RUbZ1f
https://www.youtube.com/@Psychologist_Pranav
https://mirrorthemindspa1.website3.me/

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button