ജനഹൃദയങ്ങളില്‍ ഇടം നേടിയ പരിശുദ്ധി; മംഗലം വെളിച്ചെണ്ണ
ശുദ്ധമായ വെളിച്ചെണ്ണ എന്ന പേരില്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന എണ്ണകളുടെ പരിശുദ്ധി എത്രമാത്രം നമുക്ക് ഉറപ്പിക്കാന്‍ സാധിക്കും ? അവയില്‍ മായം കലരാത്തവ എതാണെന്ന് തിരിച്ചറിയുക വളരെ ശ്രമകരമാണ് അല്ലേ? എങ്കില്‍ നൂറ് ശതമാനം വിശ്വസിച്ച് ഉപയോഗിക്കാന്‍ സാധിക്കുന്ന പരിശുദ്ധവും പ്രകൃതിദത്തവുമായ വെളിച്ചെണ്ണ ബ്രാന്റ് ആണ് തിരുവന്തപുരം ആറ്റിങ്ങലില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീകൃഷ്ണ ഓയില്‍ മില്‍ വിപണിയിലെത്തിക്കുന്ന മംഗലം വെളിച്ചെണ്ണ.
78 വര്‍ഷത്തെ പാരമ്പര്യമുണ്ട് ഐഎസ്ഒ സര്‍ട്ടിഫൈഡ് സ്ഥാപനമായ ശ്രീകൃഷ്ണ ഓയില്‍ മില്ലിന്. ആറ്റിങ്ങള്‍ സ്വദേശിയായ റിജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുത്തച്ഛന്‍ ആരംഭിച്ച സ്ഥാപനം തലമുറ കൈമാറിയാണ് റിജുവില്‍ എത്തിച്ചേര്‍ന്നത്. പഴമയുടെ അതേ പാരമ്പര്യം നിലനിര്‍ത്തി നൂറ് ശതമാനം പരിശുദ്ധമായാണ് വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നത്. ആറ്റിങ്ങലിലും കൊടുമണിലുമായി ശ്രീകൃഷ്ണ ഓയില്‍ മില്‍, ശ്രീകൃഷ്ണ ഇന്‍ഡസ്ട്രീസ് എന്നിങ്ങനെ രണ്ട് യൂണിറ്റുകളായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
കേരളത്തില്‍ മാത്രം ഉല്പാദിപ്പിക്കുന്ന തിരഞ്ഞെടുത്ത കൊപ്രകള്‍ മാത്രം ഉപയോഗിച്ചാണ് വെളിച്ചെണ്ണ നിര്‍മാണം എന്നത് എടുത്തുപറയേണ്ട കാര്യമാണ്. വിശ്വസ്തമായ ഏജന്‍സികള്‍ വഴിയാണ് കൊപ്രയുടെ ശേഖരണം നടക്കുന്നത്. കൊപ്ര സൂര്യപ്രകാശത്തില്‍ നന്നായി ഉണക്കിയ ശേഷം മാത്രമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. മെഷീന്‍ ഉപയോഗിച്ച് ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ഡബിള്‍ ഫില്‍റ്റര്‍ ചെയ്ത ശേഷം സുരക്ഷിതമായി പാക്ക് ചെയ്യുകയാണ് ചെയ്യുന്നത്.
ഹോള്‍സെയില്‍ ആയും റീട്ടെയില്‍ ആയും ഇവിടെ വെളിച്ചെണ്ണ വില്‍ക്കാറുണ്ട്. വെളിച്ചെണ്ണ മാര്‍ക്കറ്റില്‍ നേരിട്ടെത്തിച്ച് വിപണി സാധ്യമാക്കുക എന്ന രീതിയല്ല റിജു പിന്‍തുടരുന്നത്. പകരം ഫാക്ടറിയില്‍ നിന്നും നേരിട്ട് ഇടനിലക്കാര്‍ ഇല്ലാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റാരും നല്‍കാത്ത വിലക്കുറവിലാണ് ഇവിടെ വെളിച്ചെണ്ണ വില്‍ക്കപ്പെടുന്നത്.
ഒരു ദിവസം 7,500 ലിറ്റര്‍ വെളിച്ചെണ്ണ ഉല്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിലുണ്ട്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളില്‍ നിന്നും കൊള്ളലാഭം കൊയ്യാതെ മാന്യമായ വിലക്കാണ് റിജു വെളിച്ചെണ്ണ വില്‍ക്കുന്നത്. ഗുണനിലവാരമുള്ള കൊപ്ര ഉപയോഗിക്കുന്നതിനാല്‍ വെളിച്ചെണ്ണ ഉല്പാദനത്തിന്റെ ഭാഗമായി ലഭിക്കുന്ന തേങ്ങ പിണ്ണാക്ക് കേരളത്തിലെ മികച്ച കാലിത്തീറ്റ കമ്പനിക്കാര്‍ നേരിട്ടെത്തിയാണ് ഇവിടെ നിന്നും ശേഖരിക്കുന്നത്.
നിലവില്‍ 12ഓളം സ്റ്റാഫുകളാണ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നത്. ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തതിനാല്‍ മാര്‍ക്കറ്റില്‍ വ്യക്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ മംഗലം വെളിച്ചെണ്ണക്ക് സാധിച്ചു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. മംഗലം വെളിച്ചെണ്ണയുടെ മാര്‍ക്കറ്റ് കേരളത്തില്‍ മാത്രം ഒതുക്കാതെ വിദേശരാജ്യങ്ങളിലേക്കും കയറ്റുമതി ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് റിജു ഇപ്പോള്‍.