ശുദ്ധമായ തേന്‍ ഇനി പോക്കറ്റില്‍ കരുതാം
ഇന്ത്യയില്‍ ആദ്യമായി ‘തടത്തില്‍ ഹണി സ്പൂണ്‍ പായ്ക്ക്’ നിങ്ങളിലേക്ക്
തേന്‍ അതിന്റെ മാധുര്യത്തിനും ഊര്‍ജത്തിനും ആരോഗ്യ ഗുണങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത ഘടകമാണ്. തേനീച്ചകളില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന മായം ചേര്‍ക്കാത്ത തേന്‍ ഇന്ന് കിട്ടാക്കനിയാണ്. എന്നാല്‍ ശുദ്ധമായ തേന്‍ നേരിട്ട് വിപണിയിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ് ബിജു തടത്തില്‍ ‘ഹണി ബിസിനസ്’ തുടങ്ങുന്നത്.
പ്രീമിയം ക്വാളിറ്റിയില്‍ 100% ശുദ്ധമായ ഫാം ഹണിയാണ് ബിജു തടത്തില്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. കോതമംഗലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിജുവിന്റെ ഹണി ബിസിനസ് ‘തടത്തില്‍ ഫാം ഹണി’ എന്ന സ്വന്തമായ ബ്രാന്‍ഡില്‍ കേരളത്തിനകത്തും പുറത്തും പ്രശസ്തമാണ്.
തടത്തില്‍ ഫാം ഹണിയുടെ 22ല്‍ അധികം വ്യത്യസ്ത തരം തേനുകള്‍ ലഭ്യമാണ്. അതില്‍ ഏറ്റവും പുതിയതാണ് ‘ഹണി സ്പൂണ്‍ പായ്ക്ക്’. വളരെ ശാസ്ത്രീയമായ രീതിയില്‍ ഫില്‍റ്റര്‍ ചെയ്തു വേര്‍തിരിച്ചെടുക്കുന്ന ഇവിടുത്തെ തേനിന് വിദേശത്തും വടക്കേ ഇന്ത്യയിലും ആവശ്യക്കാര്‍ ഏറെയാണ്. വര്‍ഷങ്ങളായി ഓണ്‍ലൈനായി മാത്രം ഉപഭോക്താക്കളുടെ വിശ്വസ്തതയോടു കൂടി മുന്നോട്ടു പോകുന്ന ഈ സംരംഭത്തിന്റെ പുതിയ പ്രൊഡക്റ്റാണ് ഹണി സ്പൂണ്‍ പായ്ക്ക്.
പഞ്ചസാരയില്‍ നിന്ന് വ്യത്യസ്തമായി, തേനില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ തേന്‍ കുട്ടികള്‍ക്ക് ദോഷകരമായ ഒന്നല്ല. പഞ്ചസാരയെ അപേക്ഷിച്ച് തേനിന് ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്നതിനാല്‍ നല്ല തേനിന് ആവശ്യക്കാര്‍ ഏറെയുമാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പ്രകൃതിദത്തമായ തേന്‍ അത്ര എളുപ്പം ലഭ്യമാകുന്ന ഒന്നല്ല എന്നതും തടത്തില്‍ ഫാം ഹണിയെ കൂടുതല്‍ സ്വീകാര്യമാക്കുന്നതാണ്.
ചോക്ലേറ്റ് രൂപത്തില്‍ സ്പൂണില്‍ നിറച്ചിരിക്കുന്ന ഈ ഹണി ഒരു മിഠായി എന്ന പോലെ ഈസിയായി ഉപയോഗിക്കാം. കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നതിനുപരി ബാഗുകളിലും മറ്റുമായി ഹണി സ്പൂണ്‍ പായ്ക്ക് കൂടെ കൊണ്ടു നടക്കാമെന്നതും ഒരു പ്രത്യേകതയാണ്.
എവിടെയും എപ്പോള്‍ വേണമെങ്കിലും ഈ ഹണി സ്പൂണ്‍ പായ്ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഒരു ‘ഹെല്‍ത്തി ലൈഫ് സ്‌റ്റൈല്‍’ ആഗ്രഹിക്കുന്ന ഏവര്‍ക്കും ഉപകാരപ്പെടുന്ന ഒരു പ്രോഡക്റ്റാണ് ഹണി സ്പൂണ്‍. കൂടാതെ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരു പോലെ ഉപയോഗപ്രദമാകുന്ന രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന ഈ പ്രൊഡക്റ്റ് ഇപ്പോള്‍ തടത്തില്‍ ഫാം ഹണിയുടെ വെബ്‌സൈറ്റ് വഴിയും ബുക്ക് ചെയ്യാം.