കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിശ്വാസത്തിന്റെ പാരമ്പര്യം നിലനിര്‍ത്തി ‘പ്രതിജ്ഞാബില്‍ഡേഴ്സ്’
ഇത് വിശ്വാസം കൊണ്ട് രചിച്ച വിജയ ചരിത്രം…
കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഏറെ പ്രധാനം വിശ്വാസവും ഗുണമേന്മയുമാണ്. കസ്റ്റമര്‍ എന്താണോ ആഗ്രഹിക്കുന്നത് അത് നൂറ് ശതമാനം ഗുണമേന്മയോടെ, യാതൊരു വീഴ്ചകളും സംഭവിക്കാതെ പൂര്‍ത്തിയാക്കുക… വിശ്വാസത്തിന്റെയും വിട്ടുവീഴ്ച്ചയില്ലാത്ത ‘ക്വാളിറ്റി’യുടെയും പേരില്‍ കേരളത്തിന്റെ തലസ്ഥാനനഗരമായ തിരുവനന്തപുരത്തെ ഓരോ മനുഷ്യരുടെയും ഹൃദയത്തില്‍ ഇടം പിടിച്ച ഒരു സംരംഭമുണ്ട്. വട്ടിയൂര്‍ക്കാവ് സ്വദേശിയായ പരമേശ്വരന് എന്ന ജെ പി നായര്‍ എന്ന സംരംഭകന് നയിക്കുന്ന ‘പ്രതിജ്ഞാ ബില്‍ഡേഴ്സ്’.
30 വര്‍ഷത്തെ പാരമ്പര്യം നിലനിര്‍ത്തി കൊണ്ടും മാറുന്ന കണ്‍സ്ട്രക്ഷന്‍ രീതികള്‍ക്ക് അനുസരിച്ച് പുതിയ മാറ്റങ്ങള്‍ വരുത്തിയും അതിലേറെ കൃത്യമായി കരാറുകള്‍ പാലിച്ചും വിശ്വാസത്തിന്റെ ഉറപ്പ് നിലനിര്‍ത്തിയും വിജയമെഴുതിയ സംരംഭമാണ് പ്രതിജ്ഞാ ബില്‍ഡേഴ്സ്. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെ പി നായരുടെ പിതാവായ കോമളന് എന്ന സിവില്‍ കോണ്‍ട്രാക്ടറാണ് പ്രതിജ്ഞാ ബില്‍ഡേഴ്സ് എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ആദ്യമൊക്കെ ലേബര്‍ കോണ്ട്രാക്റ്റ് മാത്രമായിരുന്നു പ്രതിജ്ഞാ ബില്‍ഡേഴ്സ് നല്കിയ സേവനമെങ്കില് മകനായ പരമേശ്വരന് എഞ്ചിനീയറിങ് പഠനത്തിനുശേഷം ഈ സംരംഭം ഏറ്റെടുത്തതോടെ വലിയ മാറ്റങ്ങളാണ് ഈ സംരംഭത്തിലുണ്ടായത്.
അച്ഛന് പടുത്തുയര്‍ത്തിയ ജനവിശ്വാസത്തിന് യാതൊരു കോട്ടവും സംഭവിക്കാതെ അത് നിലനിര്‍ത്താനും കൂടുതല്‍ ജനഹൃദയങ്ങളിലേക്ക് കടന്നു ചെല്ലാനും പ്രതിജ്ഞാ ബില്‍ഡേഴ്സ് എന്ന സംരംഭത്തിനും ഈ സംരംഭകനും സാധിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്. റെസിഡന്‍ഷ്യല്‍, കൊമേഴ്സ് പ്രൊജക്റ്റുകളും കണ്‍സ്ട്രക്ഷന്‍ പെര്‍മിറ്റ് എടുക്കുന്നത് മുതല്‍ കോണ്ട്രാക്റ്റ് പൂര്‍ത്തിയായി വീടിന്റെ അവസാനഘട്ടം വരെയുള്ള എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു നല്കാന് പ്രതിജ്ഞാ ബില്‍ഡേഴ്സ് കൂടെയുണ്ടാകുമെന്നത് ഇവരുടെ സേവനമികവിനെ കൂടുതല്‍ എടുത്തു കാട്ടുന്നു.
തങ്ങളെ തേടിയെത്തുന്ന ഓരോ കസ്റ്റമറുടെയും മനസിനും ബഡ്ജറ്റിനും അനുസരിച്ച് അവര്‍ ആഗ്രഹിക്കുന്നത് പോലെ നിര്‍മാണം പൂര്‍ത്തിയാക്കുന്നു എന്നതാണ് ഇവരുടെ 30 വര്‍ഷത്തെ മാറ്റം സംഭവിക്കാത്ത വിജയത്തിന് കാരണം. മറ്റ് കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങള്‍ തുടക്കത്തില്‍ കസ്റ്റമറില്‍ നിന്നും അഡ്വാന്‍സ് തുക വാങ്ങുമ്പോള്‍, അഡ്വാന്‍സ് വാങ്ങാതെയാണ് പ്രതിജ്ഞാ ബില്‍ഡേഴ്സ് തങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
26 ഘട്ടമായിട്ടാണ് ഇവര്‍ പേയ്മെന്റ് തുക വാങ്ങുന്നതും. അത് മാത്രമല്ല, എഗ്രിമെന്റ് സമയത്ത് ഓരോ നിര്‍മാണ ഘട്ടവും പൂര്‍ത്തിയാകുന്ന ഡേറ്റും വര്‍ക്ക് ഷെഡ്യൂളും എഗ്രിമെന്റില്‍ ഇവര്‍ വ്യക്തമാക്കുകയും ആ സമയത്ത് വര്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും അനുസരിച്ച് 5000 രൂപ വെച്ച് ‘പെനാല്‍റ്റി’യായി കട്ട് ചെയ്യാന്‍ കസ്റ്റമര്‍ക്ക് ഇവര്‍ അനുവാദം നല്‍കുകയും ചെയ്യുന്നു. മറ്റ് കണ്‍സ്ട്രക്ഷന്‍ സംരംഭങ്ങളില്‍ നിന്നും പ്രതിജ്ഞാ ബില്‍ഡേഴ്സ് എന്ന സ്ഥാപനത്തെ വ്യത്യാസമാക്കുന്നത് ഈ രീതികളാണ്. കസ്റ്റമറുടെ വിശ്വാസത്തിലും നിര്‍മാണ ക്വാളിറ്റിയിലും തലസ്ഥാന നഗരിയില്‍ ഇവര്‍ തലയുയര്‍പ്പോടെ മുന്നേറുന്നതിന് കാരണം ഈ പ്രത്യേകതകളാണ്.
Estimate and 3rd Elevation, Loan Procedures, Land Clearing തുടങ്ങി വീടിനും മറ്റും ആവശ്യമായ എല്ലാ നിര്‍മാണങ്ങളും സഹായങ്ങളും ഇവര്‍ ചെയ്തു നല്കുന്നു. ക്വാളിറ്റിയിലും ബ്രാന്‍ഡിലും യാതൊരു വിട്ടുവീഴ്ച്ചയും വരുത്താതെയാണ് ഇവര്‍ കസ്റ്റമര്‍ക്ക് എല്ലാ സേവനങ്ങളും നല്‍കുന്നത്. നിര്‍മാണ സമയത്ത് ഉപയോഗിക്കുന്ന ഓരോ പ്രൊഡക്റ്റുകളെ കുറിച്ചും ഓരോ ഘട്ടങ്ങളെ സംബന്ധിച്ചും ഇവര്‍ ഓരോ കസ്റ്റമറോടും കൃത്യമായി വ്യക്തമാക്കുന്നു. കരാറില്‍ പറയുന്ന വാക്കുകള്‍ കൃത്യമായി പാലിക്കുന്നത് കൊണ്ട് തന്നെ ധാരാളം പേരാണ് പ്രതിജ്ഞാ ബില്‍ഡേഴ്സിന്റെ സേവനം തേടിയെത്തുന്നത്…!