ചുറ്റുമുള്ളവര്‍ക്ക് പ്രതീക്ഷയേകുന്ന സംരംഭകന്‍
ഓരോ സംരംഭങ്ങള്‍ക്ക് പിന്നിലും ഓരോ കഥയുണ്ടാകും… അതില്‍ ആത്മവിശ്വാസവും തിക്താനുഭവങ്ങളും പ്രചോദനങ്ങളും കലര്‍ന്നിട്ടുണ്ടാകും. അതുപോലൊരു സംരംഭക കഥയാണ് സജിമോന്റെതും. ചുറ്റുമുള്ളവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞു അതിലെ സാധ്യതകള്‍ മനസിലാക്കി, പ്രവര്‍ത്തിച്ചു വരുന്ന സംരംഭകനാണ് പ്രതീക്ഷ സജിമോന്‍. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയാണ് ഈ സംരംഭകന്‍. തന്റെ പ്രവൃത്തി മേഖലയില്‍ നിന്ന് മാറി സഞ്ചരിച്ച് വേറിട്ട ഒരു മേഖലയിലേക്കാണ് സജിമോന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
മൗണ്ട് എൽബർട്ട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും Fitness Training and Neuro Linguistic Programming വിഷയത്തിൽ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്നു
ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നപ്പോള്‍, വര്‍ക്ക് ഔട്ട് ചെയ്യുന്നതിനായി സജിമോന്‍ ഒരു ഫിറ്റ്‌നസ് സെന്ററില്‍ ജോയിന്‍ ചെയ്തു. തന്റെ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് പുറമെ തനിക്ക് ഉണ്ടായികൊണ്ടിരുന്ന സ്‌ട്രെസ്, വര്‍ക്ക് പ്രഷര്‍ എന്നിവയൊന്നും തനിക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നില്ല എന്ന് വൈകാതെ തന്നെ അദ്ദേഹം മനസ്സിലാക്കി. ഇങ്ങനെ ഒരു അനുഭവം ഉണ്ടായത് കൊണ്ട് ഈ ഒരു മേഖലയെ കുറിച്ച് കൂടുതല്‍ അറിയണമെന്നും പഠിക്കണമെന്നും അദ്ദേഹം തീരുമാനിച്ചു. തുടര്‍ന്ന് ലെവല്‍ 3 ഫിറ്റ്‌നസ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് അദ്ദേഹം കരസ്ഥമാക്കി. ഇതിലെ സാധ്യതകളെ മനസിലാക്കുകയും ചെയ്തു.
സര്‍വീസ് മേഖലയാണ് ഇന്‍വെസ്റ്റ് കുറഞ്ഞ മേഖലയെന്നു മനസ്സിലാക്കി, ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള ക്ലാസുകളില്‍ പങ്കെടുക്കുകയും ആ മേഖല തെരഞ്ഞെടുക്കുകയും ചെയ്തു. 2021 മുതല്‍ പ്രതീക്ഷ കമ്മ്യൂണിക്കേഷന്‍ എന്ന പേരില്‍ ജനറല്‍ ഇന്‍ഷുറന്‍സ് സ്ഥാപനം നടത്തിവരികയാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ കേന്ദ്രീകരിച്ച് ഏഴോളം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഹെഡ് ഓഫീസ് ഒഴികെ മറ്റുള്ള ഓഫീസ് കൈകാര്യം ചെയ്യുന്നത് ഓട്ടോ തൊഴിലാളികളാണ്. ഇത് വഴി അവര്‍ക്കും ഇതൊരു അധികവരുമാനം ലഭിക്കുന്നു.
കേരള ബിസിനസ് എക്സലൻസ് അവാർഡ് പ്രശസ്ത സിനിമ താരം മാളവിക മേനോൻ്റെ കയ്യിൽ നിന്നും സ്വീകരിക്കുന്നു
പ്രതീക്ഷ കമ്മ്യൂണിക്കേഷന്റെ വരുമാനത്തില്‍ നിന്ന് ഒരു വിഹിതം ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കാന്‍ ‘പ്രതീക്ഷ ചാരിറ്റി ഫണ്ട്’ എന്ന പദ്ധതിക്കും സജിമോന്‍ രൂപം കൊടുത്തിട്ടുണ്ട്. ഈ കുറഞ്ഞ കാലയളവില്‍ തന്നെ നിരവധി സഹായങ്ങള്‍ പ്രതീക്ഷക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അദ്ദേഹം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും തൊഴിലാളികളുടെ നിസ്വാര്‍ത്ഥമായ സഹകരണം കാരണം അതൊക്കെ തരണം ചെയ്യാന്‍ അദ്ദേഹം കഴിഞ്ഞു എന്നുള്ളത് വളരെ വലിയ കാര്യമാണ്.
സജിമോനെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വര്‍ഷമാണ് 2024. ഈ വര്‍ഷമാണ് ഫിറ്റ്‌നസ് ആന്‍ഡ് എന്‍ എല്‍ പി വിഷയത്തില്‍ ‘ഓണററി ഡോക്ടറേറ്റ്’ നേടിയത്. അതോടൊപ്പം 2024ലെ കേരള ബിസിനസ് എക്‌സലന്‍സ് അവാര്‍ഡും നേടി. 2025 ഓട് കൂടി ഫിറ്റ്‌നസ് NLP ട്രെയിനിങ് മേഖലയില്‍ കൂടുതല്‍ സജീവമാകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. The Circle Of Excellence എന്ന പേരില്‍ ഒരു ട്രെയിനിങ് സ്ഥാപനം ആരംഭിക്കുവാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.
ഏതൊരു വിജയിച്ച സംരംഭകനെ സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബത്തിന്റെ പിന്തുണ വളരെ പ്രധാനപ്പെട്ടതാണ്. ഇവിടെ സജിമോന്റെ വിജയ യാത്രയിലും കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയാണുള്ളത്. അച്ഛന്‍ ദിനമണി, അമ്മ രോഹിണി. ഭാര്യ സുഗിന. ആരവ് എസ് സജി ആരാധ്യ എസ് സജി എന്നിവര്‍ മക്കളാണ്. രണ്ടുപേരും മട്ടന്നൂര്‍ ശ്രീ ശങ്കര വിദ്യാപീഠം സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.
Contact Details:
NLP Grand Master Dr. Sajimon
Pratheeksha communications
Uruvachal(Mattannur), Kannur
PH: 7736681985 / 8330818974
https://www.instagram.com/dr.sajipratheeksha/profilecard/?igsh=MXcxa2o2cjZpNjA1