വര്‍ണങ്ങളുടെയും വൈവിധ്യങ്ങളുടെയും വിശാലമായ ലോകം നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുകൊണ്ട് പിങ്ക് ബൊട്ടിക്ക് ബൈ മേഡോ
വസ്ത്ര നിര്‍മാണ വിതരണ മേഖല അത്ര ചെറുതല്ല. വലിയ വിശാലതയാണ് ഇവിടെയുള്ളത്. മാറുന്ന ട്രെന്‍ഡുകള്‍ തന്നെയാണ് ഈ മേഖലയെ വെല്ലുവിളി നിറഞ്ഞതാക്കുന്നതും. ഇവിടെ പിടിച്ചുനിന്നുകൊണ്ട് ജീവിതവിജയം നേടുക എന്നത് വളരെ പ്രശംസനീയമായ കാര്യമാണ്. വസ്ത്ര രംഗത്ത് വൈവിധ്യം നിലനിര്‍ത്തിക്കൊണ്ട്, ജനങ്ങള്‍ക്കിടയിലെ സജീവസാന്നിധ്യമായി മാറിയ ഒരു സംരംഭമാണ് പിങ്ക് ബൊട്ടിക്ക്.
മെഡോണ ജോജോയാണ് ഈ സംരംഭത്തിന്റെ സ്ഥാപക. തിരുവനന്തപുരം പുതിയതുറ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. ഭര്‍ത്താവ് ജോജോ സൈമണ്‍, മകന് മിഹാന്‍ എന്നിവര്‍ എല്ലാ പിന്തുണയുമായി മെഡോണയ്ക്ക് ഒപ്പമുണ്ട്. വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് ജനങ്ങള്‍ക്കിടയില്‍ പിങ്ക് ബൊട്ടിക്ക് സജീവസാന്നിധ്യമായി മാറിയത്.
വളരെ യാദൃശ്ചികമായിരുന്നു പിങ്ക് ബൊട്ടിക്കിന്റെ തുടക്കം. ഇന്‍സ്റ്റഗ്രാമില്‍ ചെറിയ ചെറിയ വീഡിയോകള്‍ പങ്കുവെച്ചുകൊണ്ട് വളരെ ചെറിയ രീതിയില്‍ ആയിരുന്നു തുടക്കം. പിന്നീട് ഡിസൈനിങ്ങിലുള്ള വ്യത്യസ്തത കൊണ്ട് നിരവധി ഓര്‍ഡറുകള്‍ പിങ്ക് ബൊട്ടിക്കിനെ തേടിയെത്തി. ഓണ്‍ലൈനായി കസ്റ്റമേഴ്സിന് പ്രോഡക്ടുകള്‍ നല്കുന്നതിനോടൊപ്പം തന്നെ പിങ്ക് ബൊട്ടിക്കിന്റെ സ്വന്തം സ്ഥാപനവും തിരുവനന്തപുരം പുതിയതുറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രധാനമായും സ്ത്രീകള്‍ക്കായുള്ള പലവിധത്തിലുള്ള കുര്ത്തികളിലാണ് പിങ്ക് ബൊട്ടിക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡിസൈന്‍ ചെയ്ത കുര്‍ത്തീസ് ന്യായമായ വിലയില്‍ കസ്റ്റമേഴ്സിനായി ലഭ്യമാക്കുന്നു. ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള വസ്ത്രങ്ങള്‍ കസ്റ്റമേഴ്സിന്റെ ബഡ്ജറ്റിനനുസരിച്ച് നല്കുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. നേരിട്ടു കണ്ടു തെരഞ്ഞെടുക്കുവാന്‍ താത്പര്യമുള്ള കസ്റ്റമേഴ്സിന് ഷോപ്പില്‍ വന്ന് യഥേഷ്ടം തിരഞ്ഞെടുക്കാവുന്നതാണ്. കേരളത്തിനകത്ത് മാത്രമല്ല പുറത്തുനിന്നുള്ള കസ്റ്റമേഴ്സും ഇവിടുത്തെ പ്രോഡക്ടുകള്‍ തേടി എത്താറുണ്ട്.
ചെറുപ്പം മുതലുള്ള പാഷനാണ് മെഡോണ ജോജോ എന്ന ഈ സംരംഭകയുടെ കരുത്തിനു പിന്നില്‍. തുടക്കം മുതല്‍ വളരെയധികം പ്രതിസന്ധികളെ നേരിട്ടു കൊണ്ടാണ് ഈ സംരംഭം വളര്‍ന്നുവന്നത്. നിരവധി ആളുകളുടെ പരിഹാസങ്ങളും ഉപേക്ഷകളും കേട്ടിട്ടും തളരാതെ മുന്നോട്ടു കുതിച്ചത് തന്നെയാണ് ഇന്ന് കാണുന്ന പിങ്ക് ബൊട്ടിക്കിന്റെ വളര്‍ച്ചയുടെ നാള്‍വഴികള്‍.
സഹോദരി നാതാഷ അനില്‍ മെഡോണയ്ക്ക് സഹായത്തിനായി ഒപ്പമുണ്ട്. സ്ത്രീ സംരംഭകരോട് മെഡോണയ്ക്ക് ഒന്നേ പറയാനുള്ളൂ; ”ഒരു സ്ത്രീയാണെന്ന് കരുതി ആരും ഒതുങ്ങി പോകരുത്. തന്റെ കഴിവിനനുസരിച്ചുള്ള ജോലികള്‍ ചെയ്യുകയും ആരെയും ആശ്രയിക്കാതെ ജീവിക്കുകയും വേണം. അപ്പോഴാണ് ഒരു വ്യക്തിയുടെ ഉള്ളിലുള്ള യഥാര്‍ത്ഥ വ്യക്തിത്വം എന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കുക.”