EntreprenuershipSuccess Story

പെര്‍ഫെക്റ്റ് ആക്കാം ‘പ്രോപ്പര്‍ട്ടി പര്‍ച്ചേഴ്‌സ്’

മലയാളികളെ സംബന്ധിച്ചിടത്തോളം അവര്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യവും മുന്‍തൂക്കവും നല്‍കുന്നത് തങ്ങളുടെ വീടിനും ചുറ്റുപാടിനും തന്നെയാണ്. മനസ്സിനിണങ്ങിയതും എന്നാല്‍ സാമ്പത്തികപരമായി തങ്ങളോട് ഇണങ്ങി നില്‍ക്കുന്നതുമായ സ്ഥലങ്ങള്‍ സ്വന്തമാക്കുവാനാണ് അവര്‍ എപ്പോഴും ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന്, വിദേശത്തുനിന്ന് നാട്ടിലെത്തുന്ന പ്രവാസി മലയാളികള്‍ ആദ്യം തന്നെ തങ്ങള്‍ക്ക് പ്രിയപ്പെട്ടൊരിടം സ്വന്തമാക്കുന്നത് വീടോ സ്ഥലമോ ചുറ്റുപാടോ ഇഷ്ടപ്പെട്ടാകും. ഏതെങ്കിലുമൊരു കാര്യത്തിന് വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ പോലും മനസ്സിനെ അങ്ങേയറ്റം തൃപ്തമാക്കുവാന്‍ ആളുകള്‍ പാടുപെട്ട് ശ്രമിക്കാറുണ്ട്.

ഇന്ന് നമുക്കിടയിലുള്ള ഓരോ ബില്‍ഡേഴ്‌സും കമ്പനികളും മുന്‍തൂക്കം നല്‍കുന്നത് അവരുടെ കൈവശമുള്ള വീടോ സ്ഥലമോ വില്‍ക്കുന്നതിന് മാത്രമായിരിക്കും. പതിനെട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമായി പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ സിന്ധു കൃഷ്ണദാസിന്റെ മനസ്സില്‍ ആദ്യം തോന്നിയത് മറ്റു കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി തന്നെ സമീപിക്കുന്നവര്‍ക്ക് പൂര്‍ണ തൃപ്തി നല്‍കുന്ന സര്‍വീസ് നല്‍കണമെന്നതായിരുന്നു. അത് മാത്രമാണ് ‘ബഡ്ജറ്റ് ഫ്രണ്ട്‌ലി’ ആയ സ്ഥലങ്ങളും വീടുകളും ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതിനേക്കാള്‍ ഉപരി അവരുടെ മനസ്സിനിണങ്ങിയ ഇടങ്ങള്‍ നേടിക്കൊടുക്കുവാന്‍ സിന്ധുവിനെ പ്രാപ്തമാക്കിയ കാര്യം.

ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്ന സിന്ധു പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് രംഗത്തേക്ക് ഇറങ്ങിയതിന്റെ പ്രധാന കാരണം താന്‍ കണ്ട അധികവും ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ടതും മനസ്സിനിണങ്ങിയതുമായ ഇടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്നില്ല എന്ന് വ്യക്തമായതോടെയാണ്. അസുഖം വന്നാല്‍ ഒരു ഡോക്ടറെ സമീപിക്കുമ്പോള്‍ അദ്ദേഹം രോഗത്തെ കുറിച്ചും ദിനചര്യകളെ കുറിച്ചും എങ്ങനെയൊക്കെ ചോദിച്ചു മനസ്സിലാക്കുന്നുവോ അതേ രീതിയിലാണ് പ്രോപ്പര്‍ട്ടിയെ കുറിച്ചും ബഡ്ജറ്റിനെ കുറിച്ചും സിന്ധു തന്റെ കസ്റ്റമറില്‍ നിന്ന് മനസ്സിലാക്കുന്നത്.

വീട്ടിലെ ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങളും ലോണിന് മാറ്റിവയ്ക്കാന്‍ കഴിയുന്ന തുകയെ കുറിച്ചും മനസ്സിലാക്കിയ ശേഷമാണ് അവര്‍ക്ക് ഇഷ്ടപ്പെട്ട പ്രോപ്പര്‍ട്ടി സിന്ധു കസ്റ്റമറിന് പരിചയപ്പെടുത്തുന്നത്. വീട്ടിലിരുന്നുകൊണ്ടുതന്നെ ഫോണിലൂടെ എല്ലാ രേഖകളും കൈമാറിക്കൊണ്ട് കസ്റ്റമറിന് ആവശ്യമെങ്കില്‍ ബാങ്ക് ലോണ്‍ ഉള്‍പ്പെടെയുള്ള സര്‍വീസും നല്‍കുന്നുവെന്നത് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ്.

ഉയര്‍ന്ന വരുമാനം ലഭിച്ചിരുന്ന ബാങ്കിംഗ് ജോലിയില്‍ നിന്ന് പാഷനു പിന്നാലെ പോകാന്‍ ശ്രമിച്ചപ്പോള്‍ സിന്ധുവിന് ഒരുപാട് കടമ്പകള്‍ കടക്കേണ്ടി വന്നിട്ടുണ്ട്. പ്രിയപ്പെട്ടവര്‍ പോലും പിന്തുണക്കാനില്ലാതെ, മുന്നോട്ടുള്ള യാത്രയില്‍ ഒറ്റയ്ക്ക് നടക്കേണ്ടി വന്നപ്പോഴും തന്റെ പാഷനോടുള്ള അതിയായ താത്പര്യം മാത്രമായിരുന്നു ഇവര്‍ക്ക് കൂട്ടിനുണ്ടായിരുന്നത്.

പതിനെട്ട് വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ആറുമാസമായി ഫ്രീലാന്‍സായാണ് സിന്ധു ജോലി ചെയ്യുന്നത്. തന്റെ അടുത്തെത്തുന്ന കസ്റ്റമറിന് തുടക്കത്തില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും യാതൊരു ഫീസും ഈടാക്കാതെയാണ് ഇവര്‍ നല്‍കി വരുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ തന്റെ സേവനത്തിലൂടെ ഒരുപാട് ആളുകള്‍ക്ക് അവര്‍ ഇഷ്ടപ്പെട്ട രീതിയിലുള്ള സ്ഥലവും വീടും സ്വന്തമാക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് ഈ സംരംഭകയുടെ വിജയവഴിയിലെ വെളിച്ചമായി നില്‍ക്കുന്ന ഘടകവും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

https://www.instagram.com/sindhu_krishnadas_realtor?igsh=MWw5cmlvN2J1bHE4Mw%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button