കോര്‍പ്പറേറ്റ് വിദ്യാഭ്യസ മേഖലയില്‍ അദ്ഭുതം സൃഷ്ടിച്ച് People Institute of Management Studies (PIMS)
കാസര്‍കോട് കോര്‍പ്പറേറ്റീവ് എഡ്യൂക്കേഷന്‍ സൊസൈറ്റി എന്ന സഹകരണ സ്ഥാപനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ സംരംഭ വൈദഗ്ധ്യം നേടാനായി നിരവധി പേരാണ് എത്തുന്നത്
കോര്‍പ്പറേറ്റ് രംഗത്ത് തിളങ്ങുക എന്നതും മികച്ച സംരംഭങ്ങള്‍ കൊണ്ട് രാജ്യത്തെ ഉന്നതിയിലെത്തിക്കുക എന്നതും പലരുടെയും സ്വപ്നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ആ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരണമെങ്കില്‍ കോര്‍പ്പറേറ്റ് മേഖലയെ കുറിച്ചുള്ള അറിവും കൃത്യമായ സംരംഭ വൈദഗ്ധ്യവും ആവശ്യമാണ്. അത്തരത്തില്‍ മികച്ച അറിവ് പ്രദാനം ചെയ്യുന്ന ഒരു സ്ഥാപനം നമ്മുടെ കേരളത്തിലുണ്ട്. കാസര്‍കോട് കോര്‍പ്പറേറ്റിവ് എഡ്യൂക്കേഷന്‍ സൊസൈറ്റി എന്ന കേരളത്തിലെ ഏറ്റവും മികച്ച സഹകരണ സ്ഥാപനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന People Institute of Management Studies (PIMS) ആണ് ആ സ്ഥാപനം.
ഓരോ വിദ്യാര്‍ഥികള്‍ക്കും മൂല്യമേറിയ പ്രെഫഷനല്‍ വൈദഗ്ധ്യമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം നല്‍കുന്നത്. AICTE അംഗീകാരത്തോടെ സഹകരണ മേഖലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോഡ് ജില്ലയിലെ ഒരേ ഒരു സ്ഥാപനവും ഇത് തന്നെയാണ്. തൊഴില്‍ പരിചയവും അക്കാദമിക് പരിശീലനവും നല്കി കോര്‍പ്പറേറ്റ് മേഖലയില്‍ കുട്ടികളെ തിളങ്ങാന്‍ പ്രാപ്തരാക്കുകയാണ് ഇവര്‍.
ക്ലാസ് മുറികളിലെ പ്രൊജക്റ്ററുകള്ക്കും പുസ്തകങ്ങള്‍ക്കുമപ്പുറം വിദ്യാര്‍ത്ഥികളെ ഈ മേഖലയില്‍ വിജയിക്കുന്നവരാക്കാന് PIMS നല്‍കുന്നത് ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രി വിസിറ്റ് കൂടിയാണ്. ലോകത്തിലെ മികച്ച കോര്‍പ്പറേറ്റ് സംരംഭങ്ങളെ കുറിച്ച് അറിയാനും അവയെ കുറിച്ച് കൃത്യമായി പഠിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്കുന്നു എന്നത് മറ്റ് മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും PIMS നെ വ്യത്യസ്തമാക്കുന്നു.
ഒരു സംരഭകന് എന്നാല്‍ സമൂഹത്തിനോട് ബാധ്യതയുള്ളവനാണ്. അവന് നല്കുന്ന പ്രൊഡക്റ്റും സേവനവും സമൂഹത്തെ വികസിപ്പിക്കുക കൂടി ചെയ്യുന്നു. വ്യവസായികളുടെ സ്വഭാവവും ബിസിനസിനെ കുറിച്ചുള്ള കാഴ്ചപ്പാടുകളും സംരംഭ വിജയത്തിന് അത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ROLDANT MICRO BLOCKS DESENTIZATION എന്ന സ്വഭാവ രൂപീകരണത്തിനായുള്ള ട്രെയിനിങ് പ്രോഗ്രാമുകളും ഈ സ്ഥാപനം നല്കി വരുന്നു.
ഇവിടെ നിന്നും Master of business administration (MBA) പഠിച്ചിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥികളും ലോകത്തിന് നേട്ടങ്ങള്‍ നല്കുന്ന മികച്ച സംരംഭകരായി മാറുമെന്നതില്‍ യാതൊരു സംശയവുമില്ല. ലോകത്തിന്റെ വ്യവസായ വളര്‍ച്ച ത്വരിതപ്പെടുത്തുക, യുവാക്കളില്‍ സംരഭകത്വ ശീലം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് PIMS എന്ന സ്ഥാപനം ആരംഭിച്ചത്. നിരവധി യുവതീ-യുവാക്കളാണ് ഇന്ന് ഈ സ്ഥാപനത്തില്‍ നിന്നും ഇന്ന് പഠിച്ചിറങ്ങുന്നത്.
ദിനം പ്രതി വളരുന്ന കോര്‍പ്പറേറ്റ് മേഖലയില്‍ തങ്ങളുടേതായ മുദ്ര പതിപ്പിക്കാന്‍ കെല്പ്പുള്ളവരായാണ് ഓരോ വിദ്യാര്‍ഥികളെയും ഇവര്‍ രൂപപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെയാണ് PIMS എന്ന ഈ വിദ്യാഭ്യാസ സ്ഥാപനം ഇത്രത്തോളം വിജയത്തിലെത്തിയതും. MBA ഫിനാന്‍സ്, മാര്‍ക്കറ്റിങ്, HR, ബാങ്കിങ് ആന്‍ഡ് ഇന്‍ഷുറന്‍സ്, ടൂറിസം മാനേജ്മെന്റ് തുടങ്ങിയ പ്രഫഷനല്‍ കോഴ്സുകള്‍ പഠിക്കുന്നതിന് വേണ്ടി നിരവധി പേരാണ് ഇന്ന് ഇവിടെയെത്തുന്നത്.
കോര്‍പ്പറേറ്റ് മേഖലകളെ കുറിച്ച് വ്യക്തമായ അറിവുള്ള ഈ സ്ഥാപനത്തിന്റെ മേധാവി ഡോ. എന്‍. കരുണാകരന്റെയും ഇവിടത്തെ പ്രഗത്ഭരായ അധ്യാപകരുടെയും സേവനം PIMS എന്ന വിദ്യാഭ്യാസ സ്ഥാപനത്തെ മാനേജ്മെന്റ് എഡ്യൂക്കേഷന്‍ സ്ഥാപനങ്ങളില്‍ ഏറ്റവും മികച്ചതാക്കി തീര്‍ക്കുന്നു. IIM ലെ പ്രൊഫസര്‍മാരും റിട്ടയേര്‍ഡ് പ്രൊഫസര്‍മാരും അസോസിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി IIM ന്റെ ബുക്ക് ഫെയറും നടക്കാറുണ്ട്. ഇത്തരത്തിലുള്ള വലിയ എഡ്യൂക്കേഷന്‍ സ്ഥാപനങ്ങളുമായി നടത്തുന്ന ഇന്‍ഡസ്ട്രി ഇന്ററാക്ഷന് സെഷനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അറിവുകള്‍ പ്രദാനം ചെയ്യുന്നു.
ഏത് പ്രതിസന്ധിയും കൈകാര്യം ചെയ്യാന്‍ കൂടിയാണ് PIMS വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നത്. ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രി വിസിറ്റിന് പുറമെ Laptop and WIFI connectivity യുംTraining and Placement സഹായവും Corporate Social Responsibility യെ കുറിച്ചുള്ള അറിവും ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്നു.
ദിനം പ്രതി വളരുന്ന കോര്‍പ്പറേറ്റ് മേഖലയ്ക്കൊപ്പം മുന്നേറാനും ആശയങ്ങള്‍ കൊണ്ട് പുതിയ ലോകത്തിന് തുടക്കം കുറിക്കാനും ഇവിടെ പഠിക്കുന്ന ഓരോരുത്തര്‍ക്കും കഴിയുമെന്നതില്‍ സംശയമേയില്ല. അത്രത്തോളം മികച്ച പാഠ്യപദ്ധതികളും കോര്‍പ്പറേറ്റ് ലോകത്തെ കുറിച്ചുള്ള വ്യക്തമായ അറിവുകളുമാണ് ഇവര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. MBA വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വച്ച് വ്യത്യസ്തമായ വഴി പിന്തുടരുന്ന PIMS എന്ന സ്ഥാപനം ഈ മേഖലയില്‍ തിരുത്താന്‍ കഴിയാത്ത അത്ഭുതത്തിന്റെ ചരിത്രം കൂടി കുറിക്കുകയാണ്.